കഴിഞ്ഞ ദിവസം എം.സി റോഡിൽ ആയൂരിന് സമീപം കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസും മാരുതി ആൾട്ടോ കാറും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ അഞ്ചു പേരടക്കം ആറ് പേർ മരിച്ചിരുന്നു. മുന്നിൽ പോയ ടിപ്പർ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കാർ ബസുമായി കൂട്ടിയിടിച്ചാണ് ഇവിടെ അപകടമുണ്ടായത്. മുന്നിൽ പോകുന്ന വാഹനത്തെ ഓവർടേക്ക് ചെയ്യുമ്പോൾ എതിരേ മറ്റു വാഹനങ്ങൾ വരുന്നില്ല എന്നുറപ്പാക്കിയതിനു ശേഷം മാത്രമേ ചെയ്യാവൂ,
കാരണം ഓവർടേക്കിങ്ങ് ഒരു കണക്കുകൂട്ടലാണ്. ആ കൂട്ടൽ എവിടെങ്കിലും പിഴയ്കുമ്പോളാണ് അപകടം സംഭവിക്കുന്നത്. ഇത് കൂടാതെ റോഡിലെ സുരക്ഷമാനദണ്ഡങ്ങൾ പാലിക്കാതെ പതിയെ പോകുന്ന വലിയ വാഹനങ്ങൾ മറ്റുള്ളവയ്ക്ക് സൈഡ് നൽകാതെ റോഡിന്റെ മദ്ധ്യത്തിലൂടെ പോകുന്നതും പതിവ് കാഴ്ചയാണെന്ന് ഡ്രൈവർമാർ പറയുന്നു. പുറകിലുള്ള വാഹനത്തിന്റെ അത്യാവശ്യം അറിയാതെ മുമ്പിൽ കിടന്നു നിരങ്ങുന്ന ഡ്രൈവറെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടങ്ങൾ സംഭവിക്കുന്നതെന്ന് ഡ്രൈവർമാരുടെ ഫേസ്ബുക്ക് കൂട്ടായ്മ ചർച്ച ചെയ്യുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇന്നു കൊട്ടാരക്കരയിൽ അപകടത്തിൽ പെട്ട കാർ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്തപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് മൊഴി…അപ്പോൾ നമുക്ക് ഓവർടേക്ക് ചെയേണ്ട എന്നാണോ.? അല്ല വ്യക്തമായ എതിരേ വാഹനം വരുന്നില്ല എന്നുറപ്പാക്കിയതിനു ശേഷം മാത്രം ചെയുക,ഓവർടേക്കിങ്ങ് ഒരു കണക്കുകൂട്ടലാണ്,ആ കൂട്ടൽ എവിടെങ്കിലും പിഴയ്കുമ്പോളാണ് അപകടം സംഭവിക്കുന്നത്…പക്ഷേ ഇതിലും വലിയ മറ്റൊരു സംഭവമുണ്ട്,
അതായത് സ്‌ളോ മൂവിൽ പോകുന്ന വാഹനങ്ങൾ(അത് ഏതു വാഹനവും ആയിക്കോട്ടെ) റോഡിനു നടുവിലൂടെ മാത്രമേ പോകൂ,ഇത്തരം വാഹനങ്ങൾ വേഗതയിൽ പോകുമോ അതുമില്ല സൈഡ് കൊടുക്കുമോ അതും ചെയില്ല,അപ്പോൾ പുറകിലുള്ള ഡ്രൈവർ ഇവന്റെ പിറകെ കിടന്ന് കളിക്കുന്നു,പുറകിലുള്ള വാഹനത്തിന്റെ അത്യാവശ്യം അറിയാതെ മുമ്പിൽ കിടന്നു നിരങ്ങുന്ന ഡ്രൈവറെ ഓവർടേക്ക് ചെയാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടങ്ങൾ സംഭവിക്കുന്നത്..
നിങ്ങൾ നിരങ്ങുകയാണെങ്കിൽ നിരങ്ങിക്കോളൂ,പക്ഷേ അത് റോഡിനു നടുവിലൂടെ ആവരുത്,നിങ്ങൾ ഒന്ന് വാഹനം സൈഡാക്കിയാൽ മറ്റുള്ളവർ കടന്നു പൊക്കോളില്ലേ….(ഈ പോസ്റ്റിനോട് യോജിക്കുന്നു എങ്കിൽ ഈ പോസ്റ്റ് ഷെയറു ചെയൂ അങ്ങനെങ്കിലും ഇങ്ങനെയുള്ള ഊള ഡ്രൈവേഴ്സിന്റെ കണ്ണു തുറക്കട്ടെ)