Breaking News
Home / Lifestyle / തൊഴിലാളിയോടുള്ള സ്നേഹവും കടമയും മരണശേഷവും നിറവേറ്റിയ കമ്പനി

തൊഴിലാളിയോടുള്ള സ്നേഹവും കടമയും മരണശേഷവും നിറവേറ്റിയ കമ്പനി

കുടുംബത്തെ കുറിച്ചുള്ള ഒാർമകളും മികച്ച ജീവിതം തേടിയുള്ള സ്വപ്നങ്ങളും മുറുകെ പിടിച്ച് കടൽ കടക്കുന്ന ഒരോ പ്രവാസിയുടെയും വേദനയോടെ മനം നിറയ്ക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റാണ് സോഷ്യൽ ലോകത്ത് ചർച്ചയാവുന്നത്. ഗൾഫിൽ വച്ച് മരണപ്പെട്ട തൊഴിലാളിയുടെ കുടുംബത്തെ തേടി കേരളത്തിലെത്തിയ കമ്പനി ഉടമയുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

ചെങ്ങന്നൂർ ചെറിയനാട് കടയിക്കാടിനു സമീപം താമസിക്കുന്ന ബിജു കഴിഞ്ഞ മാസം ഗൾഫിൽ വച്ചാണ് ഹൃദയാഘാതം മൂലം മരിക്കുന്നത്. പ്ലംബറായ ജോലിചെയ്തു വരികയായിരുന്നു ബിജു. മൃതദേഹം കമ്പനി തന്നെ നാട്ടിൽ എത്തിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മരണമടഞ്ഞ തൊഴിലാളിയുടെ കുടുംബത്തെ നേരിൽ കാണാനും സഹായം നൽകാനും കമ്പനിയുടെ സിഇഒ നേരിട്ടെത്തിയത്.

കമ്പനി ഉടമസ്ഥൻ ഹംബർട്ട് ലീയാണ് ബിജുവിന്റെ വീട്ടിലെത്തി അമ്മയെയും ഭാര്യയേയും കുട്ടികളെയും നേരിൽ കണ്ട് ആശ്വസിപ്പിച്ചത്. കമ്പനിയുടെ ഇൻഷ്വറൻസ് തുകയും സ്റ്റാഫുകളിൽ നിന്നും ശേഖരിച്ച 33.5 ലക്ഷം രൂപയുടെ ചെക്കും അദ്ദേഹം കുടുംബത്തിന് കൈമാറി. തൊഴിലാളിയോടുള്ള സ്നേഹവും കടമയും മരണശേഷം നിറവേറ്റിയ ഉടമയോടുള്ള സ്നേഹം പ്രകടിപ്പിക്കുകയാണ് പ്രവാസികളടക്കമുള്ളവർ. സാജൻ ചാക്കോ എന്ന വ്യക്തിയാണ് ചിത്രങ്ങൾ സഹിതം ഇൗ കുറിപ്പ് ഫെയ്സ്ബുക്കിൽ പങ്കുവച്ചത്.

About Intensive Promo

Leave a Reply

Your email address will not be published.