Breaking News
Home / Lifestyle / ഡ്രൈവിംഗ് ലൈസന്‍സോ/ബാഡ്ജോ മണിക്കൂറുകള്‍ക്കകം പുതുക്കാം : ഷെയർ ചെയ്യൂ

ഡ്രൈവിംഗ് ലൈസന്‍സോ/ബാഡ്ജോ മണിക്കൂറുകള്‍ക്കകം പുതുക്കാം : ഷെയർ ചെയ്യൂ

വാഹനം നിരത്തിലോടിക്കണമെങ്കിൽ ലൈസൻസ് കൂടിയേ തീരൂ. പലപ്പോഴും ലൈസൻസ് കാലാവധി കഴിഞ്ഞാണ് പുതുക്കുന്ന കാര്യത്തെപ്പറ്റി നാം ഓർക്കാറ്. ലൈസൻസ് പുതുക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടത്. ഡ്രൈവിങ് ലൈസൻസിൽ നോൺ ട്രാൻസ്പോർട്ടു വാഹനങ്ങളുടെയും ട്രാൻസ്പോർട്ടു വാഹനങ്ങളുടെയും ലൈസൻസ് കാലാവധി പ്രത്യേകം രേഖപ്പെടുത്തിയിരിക്കും.

കാലാവധിക്കു ശേഷം വാഹനം ഓടിക്കുവാൻ ആഗ്രഹിക്കുന്നു എങ്കിൽ ലൈസൻസ് പുതുക്കേണ്ടതാണ്. നോൺ ട്രാൻസ്പോർട്ടു വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസ് കാലാവധി 50 വയസ് കഴിഞ്ഞവർക്ക് 5 വർഷവും അല്ലാത്തവർക്ക് 20 വർഷമോ അല്ലെങ്കിൽ 50 വയസുവരേയുമാണ്.ലൈസൻസ് കാലാവധിക്കു ശേഷം 30 ദിവസത്തിനുള്ളിലാണ് പുതുക്കുവാൻ അപേക്ഷിക്കുന്നതെങ്കിൽ ലൈസൻസിന് സാധ്യത ഉള്ളതായി കണക്കാക്കി കാലാവധി അവസാനിക്കുന്ന ദിവസം മുതൽ പുതുക്കി ലഭിക്കും.

30 ദിവസത്തിനു ശേഷമാണ് അപേക്ഷിക്കുന്നതെങ്കിൽ അപേക്ഷിച്ച തീയതി മുതലായിരിക്കും പുതുക്കലിന് പ്രാബല്യം ലഭിക്കുക. കാലാവധിക്കുശേഷം 5 വർഷവും 30 ദിവസവും കഴിഞ്ഞാൽ വീണ്ടും ‍ഡ്രൈവിങ് ടെസ്റ്റിനു ഹാജരായി വിജയിച്ചാൽ മാത്രമേ പുതുക്കി ലഭിക്കുകയുള്ളൂ.നിങ്ങള്‍ക്ക് ഓണ്‍ലൈനായും ഡ്രൈവിംഗ് പുതുക്കാം വീഡിയോ കണ്ടു മനസ്സിലാക്കു , മറ്റുള്ളവരുടെ അറിവിലേക്കായി ഷെയർ ചെയ്യൂ .

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *