ഒരു നാടിനെ തന്നെ കണ്ണീരിലാഴ്ത്തി ഈ സഹോദരങ്ങള്‍ യാത്രയായി. ചെങ്ങന്നൂര്‍ സ്വദേശി എക്കലയില്‍ ജിഫിന്‍ എം ജോര്‍ജ് രണ്ട് മാസം മുമ്പാണ് ഹൃദയാഘാതം മൂലം മരണമടഞ്ഞത്. എന്നാല്‍ ജിഫിന് പിന്നാലെ സഹോദരി ജിഫിലിയും മരണത്തിന് കീഴടങ്ങി. അതും ഹൃദയാഘാതം മൂലം.. മാസങ്ങള്‍ക്കിടയില്‍ 2 മരണം, വിശ്വസിക്കാനാകാതെ വീട്ടുകാര്‍.
ഒരു പ്രൈവറ്റ് കമ്പനിയില്‍ സേഫ്റ്റി ഓഫീസറായി ജോലി ചെയ്യുകയായിരുന്നു ജിഫിന്‍ എം ജോര്‍ജ്. അല്‍കോബാറിലെ താമസസ്ഥലത്തായിരുന്നു മരണം. ജിഫിന്‍ റൂമില്‍ തനിച്ചായിരുന്നു. രാവിലെ റൂമില്‍ മരിച്ചു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. ജോര്‍ജ്ജ്, സോഫി ദമ്പതികളുടെ പുത്രനായ ജിഫിന്റെ വിവാഹം കഴിഞ്ഞിട്ട് ആറുമാസം മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. ജിനിന്‍ ആണ് ഭാര്യ.
മകന്റെ മരണം ഈ കുടുംബത്തെ തളര്‍ത്തി. അങ്ങനെ ഇരിക്കുമ്പോഴാണ് ജിഫിന്റെ ഏക സഹോദരി ജിഫിലി മരിക്കുന്നത്. അതും കാരണം ഹൃദയാഘാതം തന്നെ കൊലയാളി. ജിഫിലിന് 24 വയസായിരുന്നു. വിവാഹിതയാണ്.
തലേദിവസം രാത്രി ഭക്ഷണത്തിനു ശേഷം ഉറങ്ങിയ ജിഫിന്‍ കാലത്തു ഉണര്‍ന്നില്ല. പിതാവ് രാവിലെ വിളിച്ചപ്പോള്‍ മരിച്ചിരുന്നു. സമാനമായ മരണമാണ് സഹോദരിക്കും സംഭവിച്ചതെന്നാണ് സൂചന.