Breaking News
Home / Lifestyle / മത്സരത്തില്‍ പങ്കെടുക്കാന്‍ വിധി അനുവദിച്ചില്ല എന്നാലിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ താരം

മത്സരത്തില്‍ പങ്കെടുക്കാന്‍ വിധി അനുവദിച്ചില്ല എന്നാലിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ താരം

കൊച്ചു കുട്ടികളുടെ ഡബ്‌സ്മാഷും പാട്ടുമൊക്കെ നമ്മള്‍ ആസ്വദിക്കാറുണ്ട്. അതൊക്കെ എളുപ്പം സമൂഹമാധ്യമങ്ങളില്‍ തരംഗമാകാറുമുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത് ഒരു കൊച്ചു മിടുക്കന്റെ പാട്ടാണ്. താരകപ്പെണ്ണാളെ കതിരാടും മിഴിയാളെ… എന്ന നാടന്‍ പാട്ടിലൂടെ കേള്‍വിക്കാരുടെ മനം കവര്‍ന്നിരിക്കുകയാണ്.

കുട്ടിയുടെ അധ്യാപികയാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. സ്‌കൂള്‍ കലോത്സവത്തില്‍ എല്‍പി വിഭാഗത്തിന് പങ്കെടുക്കാന്‍ സാധിക്കാത്തതിന്റെ വിഷമവും അധ്യാപിക തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചു. എന്തായാലും സമൂഹമാധ്യമങ്ങള്‍ വിദ്യാര്‍ത്ഥിയെ ഏറ്റെടുത്ത് കഴിഞ്ഞു. അഭിനന്ദനപ്രവാഹമാണ് വിദ്യാര്‍ത്ഥിക്ക്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘എന്നെയും എന്റെ മക്കളെയും സംബന്ധിച്ചെടുത്തോളം ഈ വര്‍ഷം എല്‍പി വിഭാഗത്തിന് കലോത്സവം ഇല്ലാതിരുന്നത് തിരിച്ചെടുക്കാനാവാത്ത നഷ്ടമാണ്..ഒത്തിരി കഴിവുള്ള മക്കള്‍ ഇന്ന് എന്റെ ക്ലാസ്സില്‍ എനിക്കൊപ്പമുണ്ട് . ഒരു മൂന്നു മാസം കൂടി കഴിഞ്ഞാല്‍, മറ്റൊരു സ്‌കൂളിലേക്ക് ഇവരെ ഞാന്‍ വിട്ടു കൊടുക്കുന്നത് വേദനയോടെ ആയിരിക്കും…

ഒരുപക്ഷെ ഈ വര്‍ഷം എല്‍പി കലോത്സവം നടന്നിരുന്നെങ്കില്‍,ആ കലോത്സവ വേദികളില്‍ ഞാനും ഒരു തിരക്കുള്ള അധ്യാപികയായേനെ …കലോത്സവ വേദികള്‍ എന്റെ മക്കള്‍ക്ക് നഷ്ടമാകുമ്പോള്‍, ഒപ്പം അഭിമാനിക്കാനുള്ള അസുലഭ മുഹൂര്‍ത്തം ഈ ടീച്ചറിനും ഈ വര്‍ഷം നഷ്ടമായി ..എങ്കിലും ഉള്ളറിഞ്ഞു ഞാന്‍ അഭിമാനിക്കുന്നു….എന്റെ കുട്ടികളെ ഓര്‍ത്ത്……’

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *