Breaking News
Home / Lifestyle / ലോകം ആദ്യം ഭ്രാന്ത് എന്ന് വിളിക്കുന്നവ ഒടുവിൽ പലർക്കും വെളിച്ചമേകി മുകളിലെത്തും

ലോകം ആദ്യം ഭ്രാന്ത് എന്ന് വിളിക്കുന്നവ ഒടുവിൽ പലർക്കും വെളിച്ചമേകി മുകളിലെത്തും

ഫ്രാൻസ് പോലുള്ള ഒരു രാജ്യത്തു അഞ്ചക്ക ശമ്പളമുള്ള ഒരു ജോലി, എത്ര പേർ അത് ആഗ്രഹികുനുണ്ടാകും. എന്നാൽ അങ്ങനെ ജോലി കിട്ടിയിട്ടും അതിനു പോകാതെ ഒരു ക്യാമറയും തൂക്കി ഷോർട് ഫിലിം എടുക്കാൻ നടന്ന ഒരാളെ ലോകം എന്തായിരിക്കും വിളിക്കുക..

ഭ്രാന്തൻ.. അല്ലാതെന്ത്. അയാളെയും പലരും അങ്ങനെ വിളിചു. എന്നാൽ തന്റെ അച്ഛൻ നൽകിയ പിന്തുണയിൽ അയാൾ മുന്നോട്ട് നടന്നു. ലോകം ആദ്യം ഭ്രാന്ത് എന്ന് വിളിക്കുന്നവ ആയിരിക്കും ഒടുവിൽ പലർക്കും വെളിച്ചമേകി മുകളിലെത്തുന്നത്, അത്തരത്തിൽ ഒന്നായിരുന്നു അയാളുടെ സിനിമയോടുള്ള സ്നേഹം.

അയാളുടെ പേര് കാർത്തിക്ക് സുബ്ബരാജ് എന്നാണ്. ഇന്നയാൾ തമിഴിലെ ഏറ്റവും ആഘോഷിക്കപ്പെടുന്ന താരങ്ങളിൽ ഒരാളെ വച്ച് ചെയ്ത ചിത്രം തീയേറ്ററുകളിൽ കൈയടി നേടുകയാണ്. തീയേറ്ററുകളിൽ പേട്ടയുടെ ടൈറ്റിൽ കാർഡിൽ തലൈവന് നന്ദി അറിയിച്ചുള്ള വരികൾ അയാളുടെ ഹൃദയത്തിനു ഉള്ളിൽ നിന്നും വന്ന ഒന്ന് തന്നെയാണ്. എന്തന്നാൽ ഇത് അയാളുടെ സ്വപ്‌നമായിരുന്നു. എന്തിനു വേണ്ടി അലഞ്ഞൊ എന്തിനു വേണ്ടി കഷ്ടപ്പെട്ടോ അതിനൊക്കെ ഉള്ള മറുപടി. അയാൾ ഏറ്റവും ആരാധിക്കുന്ന തലൈവന് വേണ്ടിയൊരു സിനിമ…

ബാംഗ്ലൂരിൽ ഒരു സോഫ്ട്‍വെയർ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന കാർത്തിക്ക് സുബ്ബരാജിന് അതെ കമ്പനിയുടെ ഫ്രാൻസിലെ സെക്ഷനിലേക്ക് നിയമനം ലഭിച്ചു. ആറക്ക ശമ്പളത്തോടു കൂടെയുള്ള ജോലിയിൽ അയാൾ പ്രവേശിച്ചു കുറച്ചു ദിവസം കഴിഞ്ഞപ്പോഴാണ് കലൈഞ്ജർ ടിവിയുടെ നാലയിൻ എർക്കുനർ എന്ന പ്രോഗ്രാമിന്റെ ഓഡിഷൻ നടക്കുന്നതിനെ പറ്റി അറിഞ്ഞത്. കുട്ടികാലം മുതൽ മനസ്സിൽ കൊണ്ട് നടന്ന ആഗ്രഹം വീണ്ടും ഉയർന്നു വന്നു, സിനിമ. ഈ കോംപറ്റീഷൻ അതിലേക്കുള്ള ചവിട്ടുപടി ആയിരിക്കും എന്ന ചിന്തയിൽ 10 ദിവസത്തെ ലീവിന് നാട്ടിൽ വന്നു.

പ്രോഗ്രാമിൽ അവസരം കിട്ടി, ഓരോ സ്റ്റേജ് കഴിഞ്ഞു കാർത്തിക്ക് അതിൽ മുന്നേറികൊണ്ടിരുന്നു. കാഴ്ചിപിഴൈ, തുരു, രാവണം, രാജാറാണി, ബ്ലാക്ക് ആൻഡ് വൈറ്റ് എന്നിങ്ങനെ പല ഷോർട് ഫിലിമുകളും ശ്രദ്ധേയമായി. ഓരോ റൗണ്ടിൽ നിന്നും കാർത്തിക് മുന്നേറുമ്പോളും കമ്പനിയിൽ നിന്ന് വിളിയും ഇ മെയിലും വന്നു കൊണ്ടിരുന്നു, അയാൾ അവധിയെടുത്ത ദിനങ്ങൾ കഴിഞ്ഞു പോയിരുന്നു,

അത് നീണ്ടു ഇപ്പോൾ ഒരു മാസത്തോളം എത്തിയിരുന്നു. സ്വപ്നത്തെ പാതി വഴി ഉപേക്ഷിച്ചു പോകാൻ മനസ് വന്നില്ല. ഒടുവിൽ ബാംഗ്ലൂർ ഓഫീസിൽ ജോലി ചെയ്തോളാം എന്ന് പറഞ്ഞു. വീക്കെന്റുകൾ ഷോർട് ഫിലിം ഷൂട്ടിന് വേണ്ടി ചിലവഴിക്കാം എന്നായിരുന്നു അങ്ങനെ പറഞ്ഞതിന് പിന്നിൽ.

കമ്പനിയുടെ ഭാഗത്ത് നിന്ന് ഒരു ബിഗ് നോ ആയിരുന്നു ഉത്തരം. ആ സംഭവത്തെ പറ്റി കാർത്തിക്ക് സുബ്ബരാജ് പറയുന്നതിങ്ങനെ, “ഒരു ദിവസം ബാംഗ്ലൂർ ഓഫീസിൽ കാര്യങ്ങൾ സംസാരിക്കാൻ ഞാൻ പോയി, കമ്പനിയുടെ വാതിലിൽ എന്റെ access card ഉപയോഗിച്ച് അകത്തു കയറാൻ ശ്രമിച്ചു. ഡോർ തുറന്നില്ല, അവർ എന്നെ കമ്പനിയിൽ നിന്ന് പുറത്താക്കിയിരുന്നു. അകത്തു എന്റെ ഫയൽസ് ഉണ്ട് അത് എടുക്കണമെന്ന് പറഞ്ഞപ്പോൾ പോലും അകത്തു കയറാൻ സമ്മതിച്ചില്ല.

ആരുടെയെങ്കിലും പക്കൽ കൊടുത്തു വിടാം എന്നായി. എനിക്ക് എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയായി. പക്ഷെ എന്റെ അച്ഛൻ എന്നോടൊപ്പം ശക്തമായി നിന്നു. സിനിമ തന്നെയാണ് നിന്റെ വഴി എന്ന് എന്നോട് പറഞ്ഞു. അന്ന് ആ കമ്പനിയിൽ നിന്ന് പുറത്താക്കപ്പെട്ടത് നന്നായി എന്നാണ് ഞാൻ വിചാരിക്കുന്നത്, അലെങ്കിൽ ഒരു കംപ്യൂട്ടറിനു മുന്നിൽ ചടഞ്ഞു കൂടി ഞാൻ ഇപ്പോഴും ജീവിച്ചേനെ, ഇന്ന് ഞാൻ എന്റെ സ്വപ്‌നങ്ങൾ ഓരോന്നായി കീഴടക്കുകയാണ്.

രണ്ടു തരത്തിലുള്ള ജീവിതവഴികളുണ്ട്. നമ്മുടെ വഴികൾ സ്വയം വെട്ടി മുന്നേറുന്ന വഴിയും മറ്റൊന്ന് മറ്റുള്ളവർ നടന്നു പോയ വഴിയും. കല്ലും മുള്ളും നിറഞ്ഞതാകും ആദ്യത്തേത് മറ്റേതാണെങ്കിലോ അത്രക്ക് ദുര്ഘടവും ആകില്ല. പണവും പ്രശസ്തിയും ഏത് വഴിയിലൂടെ നടന്നു മുന്നേറിയാലും ലഭിക്കും, എന്നാൽ ആത്മ സംപ്ത്രിപ്തി എന്നൊന്നുണ്ട്, അതിന്റെ സുഖം അതൊന്നു വേറെ തന്നെയാണ്. സ്വപ്‌നങ്ങൾ ഏറെ ദൂരെയൊന്നുമല്ല, നമ്മുടെ ചങ്കൂറ്റവും അതിനോടുള്ള ഇഷ്ടവും തന്നെയാണ് അതിലേക്കുള്ള ചെറു ദൂരം…

About Intensive Promo

Leave a Reply

Your email address will not be published.