Breaking News
Home / Lifestyle / വീടിന്റെ അടിയാധാരവും ഇടുന്ന ഡ്രെസ്സിന്റെ കണക്കും നോക്കുന്നവരോട്

വീടിന്റെ അടിയാധാരവും ഇടുന്ന ഡ്രെസ്സിന്റെ കണക്കും നോക്കുന്നവരോട്

കാന്‍സര്‍ ബാധിതയായ തന്റെ പ്രണയിനിയെ കൈപിടിച്ച് ഒപ്പം കൂട്ടിയ നിലമ്പൂര്‍ സ്വദേശി സച്ചിന്റെ ജീവിതം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. സോഷ്യല്‍ മീഡിയയിലടക്കം സച്ചിനെ അഭിനന്ദിച്ച് നിരവധിപ്പേരാണ് രംഗത്ത് എത്തിയിരുന്നത്.

പ്രണയിനിക്കു കാന്‍സറാണെന്ന് അറിഞ്ഞ സച്ചിന്‍ ലോകത്ത് ഒന്നിനും തങ്ങളെ വേര്‍പിരിക്കാനാവില്ലെന്നു പ്രഖ്യാപിച്ച് അവള്‍ക്കൊപ്പം, അവള്‍ക്കൊരു കരുത്തായി കൂടെ നിന്നു. പ്രണയിനി ഭവ്യയുടെ ചികിത്സയ്ക്കായി പഠനം ഉപേക്ഷിച്ചു മാര്‍ബിള്‍ പണിക്കാരനായ സച്ചിന്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ആറിന് അവളെ ജീവിതത്തില്‍ ഒപ്പം കൂട്ടി.

കംമ്പ്യൂട്ടര്‍ പഠനത്തിനെത്തിയപ്പോഴാണ് സച്ചിനും ഭവ്യയും പ്രണയത്തിലാകുന്നത്.
ഇതിനുശേഷമാണ് ഭവ്യയ്ക്കു കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. എന്നാല്‍ ഈ പ്രതിസന്ധിഘട്ടത്തില്‍ ഒരുമിച്ചുനിന്നു പോരാടാന്‍ ഇരുവരും തീരുമാനിച്ചു.

ഇരുവരുടെയും പ്രണയകഥ ഏറെ സന്തോഷത്തോടെയാണ് കേരളക്കരയാകെ കേട്ടത്. മനസുകൊണ്ടെങ്കിലും ഓരോരുത്തരും ഭവ്യയുടെ രോഗം ഭേദമാകണമെന്ന് പ്രാര്‍ത്ഥിച്ചു.

എന്നാല്‍ ഇപ്പോള്‍ ഏറെ സന്തോഷമുള്ള വാര്‍ത്തയുമായാണ് സച്ചിന്‍ എത്തിയത്. കുറിപ്പ് ഇങ്ങനെ

പ്രിയപ്പെട്ട സ്‌നേഹിതരെ… ഒരു സന്തോഷവാര്‍ത്ത അറിയിക്കുന്നു.. ഇന്നലെ ഡോക്ടര്‍ വിപി ഗംഗാധരന്‍ സാറിനെ കണ്ടിരുന്നു., 12 ആം കീമോക്ക് വന്നതാണ്., 2 ടെസ്റ്റ് ചെയ്തിരുന്നു അതിന്റെ റിസള്‍ട്ട് സാറിനെ കാണിച്ചു.. വളരെ സന്തോഷം പകരുന്ന വാക്കുകള്‍ ആണ് കേള്‍ക്കാന്‍ പറ്റിയത്.. ഭവ്യക്ക് ഇപ്പോള്‍ വന്ന അസുഖം നോര്‍മല്‍ ആയിരിക്കുന്നു.. 14ലോ16 കീമോയില്‍ നിര്‍ത്താന്‍ ചാന്‍സ് ഉണ്ട്. അതുകഴിഞ്ഞാല്‍ മരുന്നാണ് എന്നു തോന്നുന്നു.. 5 കൊല്ലത്തിനുള്ളില്‍ അസുഖം വരാതെ നോക്കണം വന്നാല്‍.

ജീവിതകാലം മുഴുവനും ട്രീറ്റ്‌മെന്റ് വേണമെങ്കിലും ഒരു വലിയ കടമ്പ തീര്‍ന്നപോലെ.. സന്തോഷം എങ്ങനെ പ്രകടിപ്പിക്കണം എന്നുകൂടി അറിയാത്ത അവസ്ഥ…, ഒന്നു പൊട്ടി കരയണം എന്നുണ്ട്., എന്തിനാണെന്ന് ചോദിച്ചാല്‍ ആരോടൊക്കെയ നന്ദിപറയുക… ഒരുപാട് പേരോട് കടപ്പാട് ഇന്‍ഡ് സഹായിച്ച, പ്രാര്‍ത്ഥിച്ച എല്ലാവരോടും തീര്‍ത്താല്‍ തീരാത്ത നന്ദിയും കടപ്പാടും ജീവനുള്ള കാലം വരെ ഉണ്ടാവും..

ഇതിനിടയില്‍ എന്റെ വീടിന്റെ അടിയാധാരവും, പാസ്ബുക്കിന്റെ കോപ്പിയും, ഇടുന്ന ഡ്രെസ്സിന്റെ കണക്കും നോക്കിവരുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളു… ആരുടെയൊക്കെയോ സഹായം കൊണ്ടാണ് ഇതുവരെ എത്തിയത്. അവരുടെയിടയില്‍ തെറ്റിധാരണ ഇണ്ടാക്കി ആളുകളുടെ മുന്‍പില്‍ നല്ലപ്പുള്ള ചമഞ്ഞു നില്‍ക്കണമെന്ന് കരുതരുത്.., ഇതു ജീവിതമാണ് നാളെ എന്തു സംഭവിക്കും എന്നു ആര്‍ക്കും അറിയില്ല.. പാടത്തു പണിയെടുത്താല്‍ വരമ്പതു കൂലികിട്ടും. തീര്‍ച്ച. സഹായിച്ചില്ലങ്കിലും.. ഉപദ്രവിക്കരുത്…

About Intensive Promo

Leave a Reply

Your email address will not be published.