മണ്ടനെന്നു മുദ്ര കുത്തി സ്കൂളില്‍ നിന്നും പുറത്താക്കി. മറ്റു ഗതിയില്ലാതെ വര്‍ക്ക് ഷോപ്പില്‍ ജോലി ചെയ്തു. ചായക്കടയില്‍ ഹെല്‍പ്പറായി തെരുവിലിറങ്ങി ലോട്ടറി വിറ്റു. ഇന്ന് അയാള്‍ വന്‍കിട കോര്‍പ്പറേറ്റ്കള്‍ക്ക് പേടി സ്വപ്നമാണ്.
Dyslexia കുട്ടികളെ ബാധിക്കുന്ന ഒരു രോഗമാണ്. എഴുതാനും ,വായിക്കാനും, ഓര്‍മ്മിക്കാനും, വാക്കുകള്‍ തിരിച്ചറിയാനും ബുദ്ധിമുട്ടാണ്ടാക്കുന്ന ഒരു രോഗം. അതീവ ശ്രദ്ധയും കരുതലുമുണ്ടെങ്കില്‍ മാത്രമേ ഇവര്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയുകയുള്ളൂ.
അധ്യാപകരുടേയും ,മാതാപിതാക്കളുടേയും പരമാവധി പ്രോത്സാഹനം ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാകേണ്ടതുണ്ട്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ” ഡിസ്ലെക്സിയ” രോഗം ബാധിച്ച കുട്ടികളെ അധ്യാപകരും മാതാപിതാക്കളും മണ്ടന്മാര് എന്ന് വിളിച്ചു പരിഹസിച്ച് അവഹേളിക്കുന്നത് സാധാരണമാണ്.
ചെന്നൈ സ്വദേശി പി. നന്ദകുമാര്‍ ഇതേ രോഗത്തിന് അടിമയായിരുന്നു. പഠിക്കാന്‍ മനസ്സു വരുന്നില്ല, പഠിച്ചതൊന്നും ഓര്‍ക്കാന്‍ കഴിയുന്നില്ല ,വായിക്കാന്‍ പോലും ബുദ്ധിമുട്ട്….അക്ഷരങ്ങള്‍ അടിക്കടി മറക്കുന്നു. മണ്ടശിരോമണി എന്ന് മുദ്ര കുത്തി ആറാം ക്ലാസ്സില്‍ സ്കൂളില്‍ നിന്നും പുറത്താക്കി.
ദരിദ്ര കുടുംബ പശ്ചാത്തലം. ജീവിക്കാനുള്ള മാര്‍ഗ്ഗം തേടി വര്‍ക്ക് ഷോപ്പില്‍ ഹെല്‍പ്പര്‍ ജോലി ചെയ്തു.അവിടെ നിന്ന് കാര്യമായ വരുമാനമൊന്നും ലഭിക്കാതെയായപ്പോള്‍ ഒരു ചായക്കകടയില് ജോലിക്ക് കയറി. അതിനിടയില്‍ ലോട്ടറി കച്ചവടവും തുടങ്ങി. TV റിപ്പയിറിംഗ് പഠിച്ചാല്‍ വലിയ സ്കോപ്പ് ആണെന്ന് ആളുകള്‍ പറഞ്ഞതനുസരിച്ച് ഒരു TV കടയില്‍ സഹായിയായി ജോലിക്ക് കയറി.
പഴയ സ്കൂള്‍ സഹപാഠികള്‍ നന്ദകുമാറിനെ കണ്ട് മുഖം തിരിച്ചു.അധ്യാപകര്‍ വഴിയില്‍വെച്ച് ആനമണ്ടന്‍ എന്ന് വിളിച്ച് കളിയാക്കുമ്പോള്‍ പഴയ സഹപാഠികളും നാട്ടുകാരും ചേര്‍ന്ന് ആക്ഷേപിച്ചത് അയാള്‍ക്ക് സഹിക്കാനായില്ല. മരിക്കാന്‍ വരെ തോന്നിയ ദിവസം.. ഒടുവില്‍ അടുത്ത സുഹൃത്തിന്റെ ഉപദേശം അയാളെ പുതിയ മനുഷ്യനാക്കാന്‍ പ്രേരിപ്പിച്ചു. അത് തന്നെ അധിക്ഷേപിച്ച സമൂഹത്തോടുള്ള തക്കതായ മറുപടിക്ക് നാന്ദിക്കുറിക്കലായി.
തെരുവില്‍ കൂലിപ്പണി ചെയ്തുകൊണ്ട് അയാള്‍ തന്റെ പുതിയ പ്രയാണം ആരംഭിച്ചു. പത്താം ക്ലാസ്സ് പരീക്ഷ പ്രൈവറ്റായി എഴുതി 54% മാര്‍ക്കോടെ പാസ്സായി. ആരോരുമില്ലാത്ത തെരുവിലുള്ളവരുടെ ആശാ കേന്ദ്രമായ അശോക് നഗറിലെ Dassyaഎന്ന NGOയുമായി ബന്ധപ്പെട്ടായിരുന്നു നന്ദകുമാറിന്റെ പഠനം.
ചെന്നൈയിലെ അംബേദ്കര്‍ കോളേജില്‍ BA ഓണേഴ്സ് പഠനത്തിന്റെ ആദ്യഘട്ടത്തില്‍ ഇംഗ്ലീഷ് പഠനം വളരെ ബുദ്ധിമുട്ടായിരുന്നു. Dyslexia തന്നെ കാരണം. പക്ഷേ മുന്നില്‍ ഒരു ലക്ഷ്യമുണ്ടായിരുന്നു.അത് നേടണമെന്ന വാശിയുണ്ടായിരുന്നു. സമൂഹത്തോട് നാളെ നിവര്‍ന്നു നിന്ന് മറുപടി പറയണമെന്ന വീറുണ്ടായിരുന്നു ഉള്ളില്‍. ഒടുവില്‍ ആ ബാച്ചില്‍ പാസ്സായത് നന്ദകുമാര്‍ മാത്രമായിരുന്നു. പിന്നെ തടസ്സങ്ങള്‍ ഒന്നും തന്നെ മുന്നില്‍ വന്നില്ല. ചെന്നൈ പ്രസിഡന്‍സി കോളേജില്‍ PG പൂര്‍ത്തിയാക്കി സിവില്‍ സര്‍വ്വിസിന് തുടക്കമിട്ടു.
സിവില്‍ സര്‍വ്വിസില്‍ വിജയിച്ച നന്ദകുമാര്‍ Indian Revenue Service (IRS) ജോയിന്‍ ചെയ്തു. ഇപ്പോള്‍ അദ്ദേഹം ചെന്നൈയില്‍ Income Tax വകുപ്പിലെ Investigation Wingല്‍ Join Commissioner ആണ്.
ആ വളര്‍ച്ച അതിസാഹസികമായിരുന്നു. Income Tax വകുപ്പിലെ സത്യസന്ധനായ ഓഫീസറായി നന്ദകുമാര്‍ പേരെടുത്തു കഴിഞ്ഞു. ഒരു പ്രലോഭനങ്ങള്‍ക്കും ആരുടെ മുന്നിലും അദ്ദേഹം വഴങ്ങാറില്ല. ഇപ്പോള്‍ ചെന്നൈയിലും പരിസരപ്രദേശങ്ങളിലുമുള്ള നിരവധി സ്കൂളുകളിലും ,കോളേജുകളിലും മോട്ടിവേഷന്‍ പ്രോഗ്രാമുകളില്‍ സ്ഥിരം പങ്കെടുക്കുന്ന അദ്ദേഹം യുവതലമുറക്ക് മുന്നില്‍ ഒരു റോള്‍ഡ് മോഡല്‍ ആണ്.
തിരസ്കാരങ്ങളില്‍ നിന്നും ചവിട്ടി താഴ്ത്തിയ ലോകത്തുനിന്ന് ഫിനിക്സ് ആയി ഉയര്ത്തെഴുന്നേക്കുക എന്നു പറഞ്ഞാല്‍ ഇതു തന്നെയാണ്. വരും തലമുറക്ക് മാതൃകയായ നന്ദകുമാര്‍ ,താങ്കളൊരു വഴികാട്ടിയാണ്.അഭിനന്ദനങ്ങള്‍.- കടപ്പാട്.