Breaking News
Home / Lifestyle / തന്നെ കുറിച്ച് കേട്ട ഏറ്റവും മോശം കമന്റ് ഇതാണ് ഇമ്രാന്‍ ഹാഷ്മിക്കെതിരെ ഒളിയമ്പെറിഞ്ഞ് ഐശ്വര്യ റായ്

തന്നെ കുറിച്ച് കേട്ട ഏറ്റവും മോശം കമന്റ് ഇതാണ് ഇമ്രാന്‍ ഹാഷ്മിക്കെതിരെ ഒളിയമ്പെറിഞ്ഞ് ഐശ്വര്യ റായ്

വിമര്‍ശനും പ്രശംസയും ഒരു പോലെ സ്വീകരിക്കുന്നെന്ന് സെലിബ്രിറ്റികള്‍ പറയുമെങ്കിലും ചിലവിമര്‍ശനങ്ങള്‍ താരങ്ങളെ പോലും ഉലച്ചുകളയുന്നവയാണ്. ഇത്തരത്തില്‍ തന്നെ വിഷമിപ്പിച്ച മോശം കമന്റിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ആരാധകരുടെ പ്രിയങ്കരിയായ ഐശ്വര്യ റായ്.

അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിന്റെ ഭാഗമായി നടന്ന റാപിഡ് ഫയര്‍ റൗണ്ടിലാണ് ഐശ്വര്യ മനസ്സു തുറന്നത്. തന്നെക്കുറിച്ച് കേട്ട ഏറ്റവും മോശം കമന്റ് കാപട്യക്കാരി, പ്ലാസ്റ്റിക് (fake and plastic) എന്നീ വിളികളാണെന്ന് താരം പറഞ്ഞു.

താരത്തിന്റെ ഉത്തരം കേട്ട ആരാധകര്‍ മറുപടിക്ക് പിന്നിലെ കാരണം അന്വേഷിച്ച് കുറച്ചധികം തിരഞ്ഞപ്പോഴാണ് ആ രഹസ്യം വെളിപ്പെട്ടത്. നേരത്തെ, കോഫി വിത്ത് കരണ്‍ എന്ന ചാറ്റ് ഷോയില്‍ അതിഥിയായെത്തിയ ഇമ്രാന്‍ ഹാഷ്മി റാപ്പിഡ് ഫയര്‍ റൗണ്ടില്‍ ഐശ്വര്യയെക്കുറിച്ചു സംസാരിക്കുകയും പ്ലാസ്റ്റിക് എന്ന് വിളിക്കുകയും ചെയ്തിരുന്നു.

അങ്ങനെ വിളിച്ചത് തമാശയ്ക്കായാണ് എന്നും, പരിപാടിയില്‍ രസകരമായ ഉത്തരം നല്‍കുന്നവര്‍ക്കുള്ള സമ്മാനം കരസ്ഥമാക്കാന്‍ വേണ്ടിയാണെന്നും പറഞ്ഞു പിന്നീട് ഇമ്രാന്‍ ഹാഷ്മി താരത്തോട് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.

എങ്കിലും, ഐശ്വര്യയുടെ പുതിയ അഭിമുഖം പുറത്തു വന്നതോടെ ഇമ്രാനു നേരെയുള്ള ഐശ്വര്യയുടെ ഒളിയമ്പാണ് ഇതെന്ന് വിശ്വസിക്കുകയാണ് ആരാധകരില്‍ ഏറെയും.

About Intensive Promo

Leave a Reply

Your email address will not be published.