തീയേറ്ററുകളിലെ റീലിസിനു അത്രയധികം പ്രേക്ഷക പ്രതികരണം ലഭിക്കാത്തതു മൂലം ഹോൾഡ് ഓവർ ആയി തിയേറ്റർ വിടേണ്ടി വന്ന സിനിമയാണ്. ഒരു നല്ല സിനിമയായിട്ട് കൂടെ തീയേറ്ററുകളിൽ കാണികൾ എത്താതിരുന്നത് സിനിമയെ മോശമായി ബാധിച്ചു. എന്നാൽ ഇപ്പോൾ DVD റീലിസിനു ശേഷം സിനിമ കൂടുതൽ പേർ കാണുകയും സമൂഹ മാധ്യമങ്ങളിൽ എങ്ങും കണ്ടവർ മികച്ച അഭിപ്രായം രേഖപെടുകയും ചെയ്തു.
സംവിധായകൻ ജീത്തു ജോസഫ് അടക്കമുള്ളവർ ചിത്രം ഗംഭീരമെന്നു പറഞ്ഞിരുന്നു. ഇതേ തുടർന്ന് ഇപ്പോൾ ചിത്രത്തിലെ നായകൻ ബാബുരാജ് ഫേസ്ബൂക് ലൈവിലൂടെ എത്തി പ്രേക്ഷകരോട് വികാരാധീനനായി സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ…
“കഴിഞ്ഞ മാസം എന്റെയൊരു സിനിമ റീലീസ് ആയിരുന്നു. റീലീസ് എന്നൊക്കെ പറഞ്ഞാൽ ചില തീയേറ്ററുകൾ കിട്ടി, അതിൽ തന്നെ ഒന്നും രണ്ടും ഷോയൊക്കെ വച്ചാണ് ചിത്രം പ്രദർശിപ്പിച്ചത്. തിയേറ്റർ ഓണർമാരെ എല്ലാം ഞാൻ നേരിട്ട് വിളിച്ചു പക്ഷെ രണ്ടു ദിവസം കഴിഞ്ഞപ്പോൾ അവരാരും ഫോൺ എടുക്കാതെ ആയി, നാലഞ്ച് തിയേറ്റർ ഉള്ള എന്റെ സുഹൃത് പോലും തിയേറ്റർ തന്നില്ല.
എല്ലാവരും വെറുതെ ആണ് മലയാള സിനിമയാണ് വലുതെന്നു വെറുതെ പറയും, എന്നിട്ട് തമിഴ് സിനിമകളെ കൂടുതൽ അവരുടെ തിയേറ്ററിൽ പ്രദർശിപ്പിക്കും, മലയാളത്തിലെ കൊച്ചു സിനിമകൾക്ക് ഒക്കെ രണ്ടു ഷോ കിട്ടിയാൽ ഭാഗ്യം. കോഴിക്കോട് ഒക്കെ 8 മണിക്ക് ആയിരുന്നു ഒരേ ഒരു ഷോ ഉണ്ടായിരുന്നത്…
എന്തായാലും ഇപ്പോൾ വളരെ സന്തോഷമുണ്ട്, ചിത്രത്തിന്റെ dvd റീലീസ് കഴിഞ്ഞു അത് കണ്ടു ഒരുപാട് പേര് വിളിച്ചു നല്ല അഭിപ്രായം പറഞ്ഞു, സിനിമയിലെത്തിയിട്ട് 25 വർഷമായി. 15 വർഷമാണ് സിനിമയിൽ ഒരു ഡലോഗ് പറയാനായി കാത്തിരുന്നത്. പിന്നെയും 10 വർഷം കഴിഞ്ഞ് എന്നേപ്പോലെയൊരാൾക്ക് കിട്ടിയ നല്ല വേഷമായിരുന്നു കൂദാശയിലേത്.