Breaking News
Home / Lifestyle / ആലപ്പാടിനെ പറ്റി വർഷങ്ങൾക്ക് മുൻപ് സിനിമയിലൂടെ സംസാരിച്ച സംവിധായകൻ

ആലപ്പാടിനെ പറ്റി വർഷങ്ങൾക്ക് മുൻപ് സിനിമയിലൂടെ സംസാരിച്ച സംവിധായകൻ

ആലപ്പാട് എന്ന കൊല്ലം ജില്ലയിലെ പ്രദേശ വാസികൾ ഭീതിയിലാണ്. 68 ദിവസം കൊണ്ട് അവിടുത്തെ ഖനനം നിർത്താൻ വേണ്ടി അന്നാട്ടുകാർ സമരം ചെയ്യുകയാണ്. ഖനനം മൂലം കര ചുരുങ്ങന്ന ഈ പ്രശ്‌നം ഇന്നോ ഇന്നലെയോ തുടങ്ങിയ ഒന്നല്ല. ഹാഷ് ടാഗ് ക്യാമ്പയിനുകളിലൂടെ കൂടുതൽ പേർ ഇതിനെ പറ്റി അറിയുമ്പോൾ ഈ വിഷയം സിനിമയിലൂടെ തന്നെ വർഷങ്ങൾക്ക് മുൻപ് തുറന്നു പറഞ്ഞ ഒരു സംവിധായകനുണ്ട്.

പാസഞ്ചർ എന്ന കന്നി ചിത്രത്തിലൂടെ സംവിധായകൻ സംവിധായകൻ രഞ്ജിത് ശങ്കർ ആണ് വർഷങ്ങൾക്ക് മുൻപ് ഈ വിഷയം തുറന്നു പറഞ്ഞത്. ആലപ്പാടിന്റെ അവസ്ഥയോട് സാമ്യമുള്ള മാറങ്കര എന്ന സ്ഥലത്തിലിലെ ജനങ്ങളെയും അവരെ ചൂഷണം ചെയ്യുന്നവരെയും പറ്റിയുള്ള സിനിമയിൽ ഒരു വക്കീലിന്റെ വേഷത്തിലെത്തിയ ദിലീപിൻറെ കഥാപാത്രം ആ സ്ഥലത്തെ ജനങ്ങൾക്ക് വേണ്ടി കോടതിയിൽ പറയുന്ന വാചകമുണ്ട്.

“ജനിച്ച മണ്ണിൽ ജീവിക്കാനുള്ള അവകാശം ഈ നാട്ടിലെ ഓരോ പൗരനും ഉണ്ട്.”. ഇതേ വാചകം ഇന്ന് സമൂഹ മാധ്യമങ്ങളിൽ ആലപ്പാടിന് വേണ്ടി ശബ്ദിക്കുന്നവർ ഉപയോഗിക്കുന്നുണ്ട്.

സിനിമയിലെ ആ കോടതി രംഗം സേവ് ആലപ്പാട് ഹാഷ്‌ടാഗോടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചിത്രത്തിന്റെ സംവിധായകൻ രഞ്ജിത് ശങ്കറിന് ഈ വിഷയം ഇത്ര നാളായി ചർച്ച ചെയ്യപെടാതിരുന്നതിലും അവിടുത്തെ ജനങ്ങൾക്ക് നീതി ലഭിക്കാത്തതിലും അമർഷമുണ്ട്. വർഷങ്ങൾക്ക് മുൻപ് ആലപ്പുഴ മേഖലയിലും ആലപ്പാടിന് സമമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു, അത് കണ്ടാണ് പാസഞ്ചറിന്റെ തിരക്കഥ ഒരുക്കിയതെന്നു രഞ്ജിത് ശങ്കർ മനോരമക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു..

നമ്മുടെ തൊട്ടടുത്ത് ഇത്രയും വലിയ സമ്പത്ത് ഇരിക്കുന്നു. നല്ല രീതിയിൽ ഉപയോഗിച്ചാൽ അതു നമ്മുടെ നാടിന്റെ പുരോഗമനത്തിന് കാരണമാകും. എന്നാൽ, ഇപ്പോൾ ഒരു വിദേശ കമ്പനി വന്നു ലാഭമുണ്ടാക്കി പോകുകയാണ്. അതുമൂലമുണ്ടാകുന്ന വലിയ നഷ്ടങ്ങൾ അനുഭവിക്കുന്നത് അവിടുത്തെ ജനങ്ങളാണ്…

സുനാമി പോലുള്ള ദുരന്തങ്ങൾക്കു വരെ ഇത്തരം അശാസ്ത്രീയമായ ഖനനം കാരണമാകും എന്നാണു പറയപ്പെടുന്നത്. നമ്മുടെ കൺമുന്നിൽ ഇത്രയും വലിയ ഒരു വിഷയം നടന്നിട്ടും ആരും അറിയുന്നില്ല എന്നത് ആശങ്കയുണ്ടാക്കുന്ന സംഗതിയാണ്.

എന്നെ അക്ഷരാർഥത്തിൽ അതു ഞെട്ടിച്ചു. അതാണ് ഞാൻ പാസഞ്ചറിലൂടെ പറയാൻ ശ്രമിച്ചത്. ഒരു രാജ്യത്തിൻറെ ഇത്തരം സമ്പത് എങ്ങനെ ഉപയോഗപ്പെടുത്തണമെന്നു തീരുമാനിക്കുന്നതും അതിന്റെ ഗുണം ജനങ്ങളിലേക്ക് എത്തിക്കുന്നതും അവിടത്തെ സർക്കാരാണ്. നമ്മൾ ഇവിടെ അതെല്ലാം സ്വകാര്യ വ്യക്തികൾക്കു ലാഭമുണ്ടാക്കാൻ കൊടുത്തിരിക്കുകയാണ്. അവരാകട്ടെ ലാഭം മാത്രമേ ചിന്തിക്കുകയുള്ളു..

About Intensive Promo

Leave a Reply

Your email address will not be published.