പ്രണയവും സങ്കടവും കണ്ണീരും കണ്ടുമടുത്ത തമാശയും മാത്രമാണ് സോഷ്യൽ മീഡിയയുടെ വൈറൽ ഫോർമുല എന്ന് വാദിക്കുന്നവരുടെ കാലത്ത് ഒരു അമ്മാമ്മയും കൊച്ചു മകനും. അവരങ്ങനെ സോഷ്യൽമീഡിയയിൽ ലൈക്കിന്റേയും ഷെയറിന്റേയും വസന്തം തീർക്കുകയാണ്. കണ്ണുംപൂട്ടി പറഞ്ഞാൽ കോളേജ്കുമാരൻമാരും കുമാരിമാരും ആടിത്തിമിർക്കുന്ന ടിക്ടോകിലെ സൂപ്പർ സ്റ്റാറുകളാണ് അവരിന്ന്.
മേരി ജോസഫ് മാമ്പിള്ളി എന്നാണ് അമ്മമ്മയുടെ പേര്.എറണാകുളം ജില്ലയിലെ പറവൂരിലെ ചിറ്റാറ്റുകാരിയാണ് അമ്മാമ.കൊച്ചുമോൻ ജിൻസൺ.പ്രവാസിയാണ് ജിൻസൺ.ലീവിന് നാട്ടിൽ വന്നപ്പോൾ എടുത്ത വീഡിയോകളാണ് സോഷ്യൽ മീഡിയകളിൽ വൈറലായത്.അമ്മാമയുടെ എനർജി കണ്ട് അതിശയിക്കാത്ത ആരും താനെയുണ്ടാകില്ല.എൺപത്തിയഞ്ചുകാരി അമ്മാമ സാധാരണ കുടുംബത്തിലെ അച്ചായത്തിയാണ്.
മനസ്സില്‍ ഒരുപാട് വേദനയോടെ ഒരുപാട് നല്ല നിമിഷങ്ങളുടെ ഓര്‍മ്മകളുമായി ആ കൊച്ചുമോന് തിരികെ പ്രവാസ ജീവിതത്തിലേക്ക് പോവുകയാണ്.അനുഗ്രഹിക്കണം.