തേന്മാവിൻ കൊമ്പത് എന്ന മലയാളം ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചു ദേശിയ അവാർഡ് വാങ്ങിയയാളാണ് കെ വി ആനന്ദ്. ഛായാഗ്രാഹകനായി ആണ് തുടങ്ങിയതെങ്കിലും പിന്നീട് സംവിധായകനായി മാറിയ ആനന്ദ് തമിഴാണ് തന്റെ മേഖല ആയി തിരഞ്ഞെടുത്തത്. കനാ കണ്ടേൻ എന്ന ചിത്രത്തിലൂടെ തുടങ്ങിയ ആനന്ദ് പിന്നീട് ഒരുപിടി ഹിറ്റ് ചിത്രങ്ങൾ തീർത്തു.
സൂര്യക്കൊപ്പം അയൺ എന്ന ചിത്രം ഒരുക്കിയ ആനന്ദ് തമിഴിലെ ടോപ് സംവിധായകരുടെ നിരയിലേക്ക് ഉയർന്നു. ഇപ്പോളിതാ തന്റെ പുതിയ ചിത്രത്തിലും അദ്ദേഹം സൂര്യയെ ആണ് നായകനാകുന്നത് ഒപ്പം ഒരു വലിയ താരവുമുണ്ട്, തമിഴിൽ നിന്നല്ല മറിച്ചു അത് നമ്മുടെ സ്വന്തം ലാലേട്ടനാണ്.
മോഹൻലാലിൻറെ ഒരു കടുത്ത ആരാധകൻ കൂടെയായ സൂര്യ മോഹൻലാലുമായി വളരെയധികം അടുപ്പം സൂക്ഷിക്കുന്ന ഒരാളും കൂടെയാണ്. സൂര്യക്കൊപ്പം കെ വി ആനന്ദിന്റെ മൂന്നാമത്തെ ചിത്രമാണിത്. ജില്ലാ എന്ന ചിത്രത്തിലാണ് ഇതിനു മുൻപ് മോഹൻലാൽ തമിഴ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ലണ്ടനില്‍ ആരംഭിച്ചിരുന്നു. മോഹന്‍ലാല്‍ പ്രധാന മന്ത്രിയുടെ വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നതെന്ന് നേരുത്തേ വാര്‍ത്തകള്‍ വന്നിരുന്നു.
ചിത്രത്തിന് കാപ്പാൻ എന്നാണ് പേരുറപ്പിച്ചത്. ചിത്രത്തിനു വേണ്ടി മൂന്നു പേരുകൾ പ്രഖ്യാപിച്ച ശേഷം അതിൽ നിന്നു മികച്ചതൊന്നു തിരഞ്ഞെടുക്കാൻ പ്രേക്ഷകർക്ക് അവസരം നൽകുകയായിരുന്നു. അക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ പേർ പിന്തുണച്ചത് കാപ്പാൻ എന്ന പേരാണ് തിരഞ്ഞെടുത്തത്. ചിത്രത്തിലെ മോഹന്‍ലാലിന്റെ ഒരു ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറാലാകുന്നു.
100 കോടി എന്ന വമ്പന്‍ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത് . യന്തിരന് 2, കത്തി തുടങ്ങിയ വമ്പന്‍ സിനിമകളുടെ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. മലയാളത്തിലെ സൂപ്പർതാരവും തമിഴിലെ താര രാജകുമാരനും ഒന്നിക്കുന്ന ചിത്രത്തിൽ തെലുങ്ക് താരവും അല്ലു അർജുന്റെ സഹോദരനുമായ അല്ലു സിരിഷും എത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മുമ്പ് 1971 ബിയോണ്ട് ദ ബോര്‍ഡേഴ്സ് എന്ന ചിത്രത്തില്‍ മോഹന്‍ലാലും അല്ലു സിരിഷും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ആനന്ദിന്റെ സ്ഥിരം സംഗീത സംവിധായകൻ ഹാരിസ് ജയരാജാണ് സംഗീതം നിർവഹിക്കുന്നത്.