നട്ടെല്ലുള്ള ആണുങ്ങൾ ചെലവിന് കൊടുക്കുന്ന വീട്ടിലെ പെണ്ണുങ്ങൾ മല കയറില്ലെന്ന് കട്ടയ്ക്ക് പ്രതികരിച്ച് പെണ്ണുങ്ങൾ. സംയുക്ത ട്രേഡ് യൂണിയനുകളുടെ പ്രതിഷേധ പ്രകടനം സമാപിക്കുന്ന വേദിയിലെ ഇടതുപൊതുയോഗത്തിൽ പങ്കെടുക്കാനെത്തിയ സ്ത്രീകളാണ് ശബരിമല യുവതീപ്രവേശനത്തിൽ ആചാരലംഘനത്തെക്കുറിച്ച് രൂക്ഷമായി വിമർശിച്ചത്. നല്ല കുടുംബത്തിലെ യുവതികൾ മല കയറില്ലെന്നും, ഈ തെറ്റായ നയത്തെ തുടച്ചുമാറ്റണം എന്നുമാണ് സ്ത്രീകൾ ആവശ്യപ്പെടുന്നത്.
മലചവിട്ടാൻ നിശ്ചയിച്ചിട്ടുള്ള വയസുകളിൽ തന്നെ മലചവിട്ടണമെന്നും, നട്ടെല്ലുള്ള ആണുങ്ങൾ ചെലവിന് കൊടുക്കുന്ന കുടുംബത്തിലെ പെണ്ണുങ്ങൾ മല ചവിട്ടില്ലെന്നും അങനെ പോയ പെണ്ണുങ്ങൾ നട്ടെല്ലില്ലാത്ത ആണിന്റെ കൂടിയാണ് ജീവിക്കുന്നതെന്നും രൂക്ഷ ഭാഷയിൽ തന്നെ സ്ത്രീകൾ വിമർശിക്കുന്നുണ്ട്.
യുവതീ പ്രവേശനത്തെ ഒരിക്കലും അനുകൂലിക്കുന്നില്ലെന്നും, യുവതികളെ പ്രവേശിപ്പിക്കുന്ന കേരളസർക്കാരിന്റെ നിലപാട് മാറ്റണമെന്നും ഇവർ ആവശ്യപ്പെടുന്നു. സർക്കാരിന്റേത് തെറ്റായ നിലപാടാണെന്നും, യുവതീപ്രവേശനത്തെ തങ്ങൾ അംഗീകരിക്കുന്നില്ലെന്നുമാണ് ഭൂരിഭാഗം സ്ത്രീകളും ഉന്നയിക്കുന്നത്.