Breaking News
Home / Lifestyle / ചൂടന്‍ പോലീസല്ല ഉത്തരവാദിത്വമുള്ള കുടുംബനാഥന്‍ അടുക്കളയില്‍ ഭാര്യയുടെ വലംകൈ

ചൂടന്‍ പോലീസല്ല ഉത്തരവാദിത്വമുള്ള കുടുംബനാഥന്‍ അടുക്കളയില്‍ ഭാര്യയുടെ വലംകൈ

ഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ ഉയരുന്ന പേരാണ് തൃശ്ശൂര്‍ പോലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്രയുടേത്. പുവൈപ്പില്‍ സമരസമയത്ത് കുട്ടികള്‍ മുതല്‍ പ്രായമായവരെ വരെ അടിച്ചൊതുക്കിയ അദ്ദേഹത്തിന്റെ ചെയ്തികള്‍ക്ക് മലയാളിഇട്ട പേരാണ് നരനായാട്ട്. എന്നാല്‍ ഇപ്പോള്‍ ശബരിമല വിഷയം വന്നപ്പോള്‍ അദ്ദേഹത്തിന് യഥാര്‍ത്ഥ ഹീറോ എന്ന് പരിവേഷം നല്‍കി. തുടര്‍ന്ന് അദ്ദേഹത്തിന്റെ പ്രൊഫൈല്‍ തപ്പിയുള്ള യാത്രയിലായി മലയാളികള്‍. അദ്ദേഹത്തിന്റെ ജാതിയും മതവും എല്ലാം അന്വേഷിക്കുന്നു…

നടി ഷീലയുടെ ബന്ധുവായ ക്രിസ്ത്യാനി എന്ന മട്ടില്‍ വരെ എഴുതിക്കളഞ്ഞു ചിലര്‍. ഇപ്പോള്‍ തന്റെ ജീവിതം ഇതാണ് എന്ന് തുറന്ന് പറയുകയാണ് അദ്ദേഹം. സഹപ്രവര്‍ത്തകരെ ചീത്ത വിളിക്കുന്ന ചൂടന്‍ പോലീസ് വിളിക്കുന്നവരോട് ചിരിച്ച് കൊണ്ട് അദ്ദേഹം പറയുന്നു.. ഞാന്‍ ചൂടനല്ല, നല്ലൊരു കുടുംബനാഥനാണ്.

ക്രിസ്ത്യാനിയല്ല, നടി ഷീലയെ അറിയില്ല..

കുറച്ച് ദിവസം മുമ്പ് വന്ന വാര്‍ത്തകള്‍ ഇങ്ങനെയായിരുന്നു നടി ഷീലയുടെ ബന്ധുവായ ക്രിസ്ത്യാനിയാണ് യതീഷ് ചന്ദ്ര. എന്നാല്‍ അദ്ദേഹം വളരെ കൂളായിട്ടാണ് ഈ സംഭവത്തെ എടുത്തത്. തന്റെ ജാതി സര്‍ട്ടിഫിക്കറ്റ് ആരും നേരിട്ട് ചോദിച്ചിട്ടില്ല. മാത്രമല്ല മാഡത്തെ അറിയുക പോലും ഇല്ല. കേരളത്തില്‍ ബന്ധുക്കളൊന്നും ഇല്ല. കര്‍ണാടകയിലെ ദാവന്‍ഗരെയാണ് സ്വദേശം.

ഒരു മലയാള സിനിമ പോലും കണ്ടിട്ടില്ല. വെബ് സീരിസുകളാണ് മിക്കപ്പോഴും കാണുക. സുരേഷ് ഗോപിയെക്കുറിച്ച് അടുത്തിടെ ഒരുപാട് കേട്ടു. അദ്ദേഹത്തെ എംപി എന്ന നിലയിലേ എനിക്ക് അറിയൂ. മലയാളത്തിലെ നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, നിവിന്‍ പോളി തുടങ്ങിയവരെക്കുറിച്ച് കേട്ടിട്ടുണ്ടെന്നു മാത്രം. എന്നായിരുന്നു യതീഷിന്റെ മറുപടി.

എന്നാല്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ജാതി അറിയേണ്ടത് അത്യാവശ്യമാണോ..പ്രളയം ഉണ്ടായ സമയത്ത് ആരും ഒന്നും അന്വേഷിക്കാതെയല്ലെ രക്ഷിക്കാനെത്തിയത്. അവരോടൊപ്പം അതിജീവനത്തിലേക്ക് കയറുമ്പോള്‍ ചോദിച്ചിരുന്നോ ജാതിയും മതവുമെല്ലാം… യതീഷ് പറയുന്നു

മുമ്പും എല്ലാ വര്‍ഷവും മുടങ്ങാതെ ശബരിമലയില്‍ വരുമായിരുന്നു. ഈ സീസണില്‍ മാത്രം നാലുവട്ടം അയ്യപ്പനെ തൊഴുതു. തൃശൂരിലേക്ക് മാറിയതില്‍ പിന്നെ ഇടയ്ക്കിടെ ഗുരുവായൂരമ്പലത്തിലും പോകാറുണ്ട്. ഹിന്ദുവാണെന്ന് പറഞ്ഞു നടക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല

അച്ചടക്കമുള്ള കുടുംബനാഥന്‍…

ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍ എന്നാകുമ്പോള്‍ അല്‍പം ദേഷ്യമൊക്കെ കാണിക്കണ്ടെ.. എന്നാല്‍ തികച്ചും വ്യത്യസ്തമാണ് യതീഷ്. തന്റെ സഹപ്രവര്‍ത്തകരോട് മുഖം കറുപ്പിച്ച് സംസാരിക്കാറില്ല. മാത്രമല്ല, ദേഷ്യവും ജേലിയും എല്ലാം ഓഫീസില്‍ വെച്ചേ വീട്ടിലേക്ക് വരുള്ളൂ… ഫയലുകള്‍ നോക്കുന്നതും ഓഫീസില്‍ വച്ചു തന്നെ.

വീട്ടില്‍ പാചകം അടക്കമുള്ള കാര്യങ്ങളില്‍ ഭാര്യയെ സഹായിക്കുന്ന (അ)സാധാരണ ഭര്‍ത്താവാണ് താന്‍ എന്ന് നിറ പുഞ്ചിരിയോടെ യതീഷ് പറയുന്നു.

ഓരോ സമരമുഖത്തും എങ്ങനെ പെരുമാറണമെന്ന് ഞങ്ങള്‍ക്ക് പരിശീലനം കിട്ടിയിട്ടുണ്ട്. എനിക്കെതിരേ ഒരു കേസു പോലും ഇല്ലല്ലോ. വൈപ്പിന്‍ കരയില്‍ ഞങ്ങള്‍ കുട്ടികളെ തല്ലിയിട്ടില്ല. സ്ത്രീ സമരക്കാരെ നേരിട്ടത് വനിതാ പോലീസുകാരാണ്. സര്‍ക്കാരിന്റെ തീരുമാനങ്ങളാണ് പോലീസുകാര്‍ നടപ്പാക്കുന്നത്, ഞങ്ങളുടെ സ്വന്തം ഇഷ്ടത്തിലല്ല. പക്ഷേ, അതിന്റെയൊക്കെ പേരില്‍ പഴി കേള്‍ക്കുമ്പോള്‍ ദുഃഖം തോന്നും. അപ്പോഴൊക്കെ ദൈവം കൂടെയുണ്ടെന്നു ഉറച്ചു വിശ്വസിക്കും.

ഭക്ഷണ പ്രിയന്‍, മുക്കാല്‍ ലിറ്റര്‍ പാല്‍, നെയ്യും തൈരും..

പക്കാ വെജിറ്റേറിയനാണ് യതീഷ്. കേരളത്തില്‍ വന്ന ശേഷം നോണ്‍വെജ് കഴിക്കാന്‍ ശ്രമിച്ചെങ്കിലും രുചി അത്ര പിടിച്ചില്ലെന്ന് തോന്നുന്നു പരീക്ഷണം അവസാനിപ്പിച്ചു. കേരളീയരുടെ പായസം കൂട്ടിയുള്ള സദ്യ വളരെ ഇഷ്ടമാണ്. ആകെയുള്ള പ്രശ്‌നം വെളിച്ചെണ്ണയാണ്. തലയില്‍ തേക്കുന്ന വെളിച്ചെണ്ണ എന്തിനാണ് ഭക്ഷണത്തില്‍ ചേര്‍ക്കുന്നത്. വെളിച്ചെണ്ണ ചേര്‍ക്കുന്നതു കൊണ്ടുതന്നെ ഹോട്ടല്‍ ഭക്ഷണത്തോട് തീരെ താത്പര്യമില്ല.

പാലും തൈരും മോരും നെയ്യും വെണ്ണയുമെല്ലാം വാരിക്കോരി കഴിക്കും. വീട്ടില്‍ ദിവസവും നാലു ലിറ്റര്‍ പാല്‍ വാങ്ങും. മുക്കാല്‍ ലിറ്റര്‍ താന്‍ തന്നെ കുടിക്കും എന്നാണ് യതീഷ് പറയുന്നത്.. പിന്നെ ഒരു വലിയ ബൗള്‍ തൈര് മൂന്നു നേരമായി കഴിക്കും. ഇടയ്ക്കിടെയായി ഒരു ലിറ്ററോളം മോരും കൂടിക്കും

About Intensive Promo

Leave a Reply

Your email address will not be published.