ഓസ്ട്രേലിയന്‍ മണ്ണില്‍ വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ചരിത്രം കുറിച്ചതു കാണാന്‍ ഭാര്യ അനുഷ്ക ശര്‍മ്മയും എത്തിയിരുന്നു. സിഡ്നി ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞതോടെയാണ് ഇന്ത്യയ്ക്ക് പരമ്പര കിട്ടിയത്. ഈ സമയം ഗ്യാലറിയില്‍ ഉണ്ടായിരുന്ന അനുഷ്ക ഫ്ലൈയിങ് കിസ് നല്‍കിയാണ് കോഹ്ലിയോടുള്ള തന്റെ സ്നേഹം പ്രകടിപ്പിച്ചത്.
മത്സരശേഷം അനുഷ്കയെയും കൊണ്ടാണ് കോഹ്ലി സ്റ്റേഡിയത്തിലേക്ക് എത്തിയത്. ഇന്ത്യന്‍ ടീമിന് ചരിത്ര നേട്ടം സമ്മാനിച്ച ഇന്ത്യന്‍ നായകന്റെ ഭാര്യയെന്ന അഭിമാനത്തോടെയാണ് കോഹ്ലിയുടെ കൈപിടിച്ച് അനുഷ്ക മൈതാനത്തേക്ക് എത്തിയത്. ഒരു ഘട്ടത്തില്‍ വികാരഭരിതയായ അനുഷ്കയെ കോഹ്ലി വാരിപ്പുണരുകയും ചെയ്തു.
കോഹ്ലിയുടെ കരിയറില്‍ വീഴ്ചകള്‍ ഉണ്ടായപ്പോള്‍ പലരും അനുഷ്കയെയാണ് കുറ്റപ്പെടുത്തിയത്. എന്നാല്‍ ഇന്ന് ഓസ്ട്രേലിയന്‍ മണ്ണില്‍ കോഹ്ലി പുതു ചരിത്രം എഴുതിയപ്പോള്‍ അതിനു കാരണക്കാരിയാകാന്‍ കഴിഞ്ഞതിന്റെ അഭിമാനമാണ് അനുഷ്കയ്ക്ക്.
ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ ഓസ്ട്രേലിയയില്‍ ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്. ആദ്യ പരമ്പര നേട്ടത്തിന് വേണ്ടി ഇന്ത്യ കാത്തിരുന്നത് പതിറ്റാണ്ടുകളും 12 പര്യടനങ്ങളുമാണ്. സൗരവ് ഗാംഗുലിയും ധോണിയുമെല്ലാം പരാജയപ്പെട്ടിടത്താണ് കോഹ്ലിക്ക് കീഴില്‍ ഇന്ത്യ ഓസ്ട്രേലിയയില്‍ ചരിത്രമെഴുതിയത്.
ഓസ്ട്രേലിയക്കെതിരെ അവരുടെ നാട്ടില്‍ പരമ്പര നേടുന്ന അഞ്ചാമത്തെ മാത്രം സന്ദര്‍ശക രാജ്യമാണ് ഇന്ത്യ. ഇതിന് മുമ്പ് ഇംഗ്ലണ്ട്, വിന്‍ഡീസ്, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ മാത്രമാണ് ഓസ്ട്രേലിയയില്‍ അവര്‍ക്കെതിരെ പരമ്പര നേടിയിട്ടുള്ളത്.
ഒരു ഏഷ്യന്‍ രാജ്യം ഓസ്ട്രേലിയയില്‍ പരമ്പര സ്വന്തമാക്കുന്നത് ഇത് ആദ്യമായാണ്. കഴിഞ്ഞ 71 വര്‍ഷങ്ങള്‍ക്കിടയില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ മാത്രം 31 പരമ്പരകളിലായി 98 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചെങ്കിലും ഒടുവില്‍ ലക്ഷ്യത്തിലെത്താന്‍ സാധിച്ചത് ഇന്ത്യക്ക് മാത്രമാണ്. ഓസ്ട്രേലിയയില്‍ ടെസ്റ്റ് കളിക്കുന്ന ഏഷ്യയില്‍ നിന്നുള്ള 29ാമത്തെ നായകനാണ് വിരാട് കോഹ്ലി. മറ്റാര്‍ക്കും നേടാനാകാത്ത ആ നേട്ടം തന്റെ കിരീടത്തിലെ പൊന്തൂവലാക്കിയിരിക്കുകയാണ് താരം.
They way she was looking at him, You can clearly tell that she is very proud of him♡♡..#AUSvIND #virushka pic.twitter.com/MR4qOhLdNN
— Anushka (@Viratian_4lyf) January 7, 2019