തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരങ്ങളിലൊരാളാണ് ആര്യ. മലയാളത്തില്‍ നിന്നും താരത്തിന് മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആര്യയുടെ അടുത്ത സുഹൃത്തുക്കളാണ് വിശാലും വരലക്ഷ്മിയും.
ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നായ വിവാഹത്തിനായി തയ്യാറെടുക്കുകയാണ് താരമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആര്യയുടെ വിവാഹത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ പതിവില്‍ നിന്നും വ്യത്യസ്തമായി റിയാലിറ്റി ഷോയിലൂടെ വധുവിനെ കണ്ടുപിടിക്കുമെന്നായിരുന്നു താരം പ്രഖ്യാപിച്ചത്. സുഹൃത്തിന് പിന്തുണ അറിയിച്ച് വിശാലും വരലക്ഷ്മിയും എത്തിയിരുന്നു.
സോഷ്യല്‍ മീഡിയയിലൂടെ ആര്യ തന്നെയായിരുന്നു വിവാഹത്തെക്കുറിച്ചും റിയാലിറ്റി ഷോയെക്കുറിച്ചും വ്യക്തമാക്കിയത്. ലക്ഷക്കണക്കിന് പേരായിരുന്നു റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനായി എത്തിയത്. ഓഡീഷനിലൂടെയായിരുന്നു മത്സരാര്‍ത്ഥികളെ തിരഞ്ഞെടുത്തത്. കളേഴ്സ് ചാനലിലായിരുന്നു എങ്ക വീട്ടു മാപ്പിളൈ സംപ്രേഷണം ചെയ്തത്. മലയാളികളും ഈ പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. അഭിനേത്രികളടക്കം നിരവധി പേരായിരുന്നു ആര്യയെ പങ്കാളിയാക്കാനായി ശ്രമിച്ചത്.
ഗ്രാന്റ് ഫിനാലെ വേദിയില്‍ വെച്ചാണ് താരം എല്ലാവരേയും ഞെട്ടിച്ചത്. ഇവരില്‍ നിന്നും ഒരാളെ കണ്ടെത്തിയാല്‍ മറ്റുള്ളവര്‍ക്ക് വിഷമമാവുമെന്നും ആരേയും വേദനിപ്പിക്കാനായി താല്പര്യമില്ലെന്നും ഇക്കാര്യത്തെക്കുറിച്ച് തീരുമാനിക്കാനായി തനിക്ക് കൂടുതല്‍ സമയം വേണമെന്നുമായിരുന്നു താരം പറഞ്ഞത്. എന്നാല്‍ സയേഷയുമായി താരം വിവാഹിതനാവുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അതേക്കുറിച്ച് കൂടുതലായറിയാന്‍ തുടര്‍ന്നുവായിക്കൂ.
തമിഴകത്തിന്റെ സ്വന്തം താരങ്ങളിലൊരാളായ ജാമിയുടെ വിവാഹമാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. വിവാഹത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയതായി താരം നേരത്തെ വ്യക്തമാക്കിയിരുന്നു. വധുവിനായുള്ള അന്വേഷണവും തുടങ്ങിയിരുന്നു. താരം വിവാഹത്തിനുള്ള തയ്യാറെടുപ്പിലേക്ക് കടക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
യുവഅഭിനേത്രികളിലൊരാളായ സയേഷയും ആര്യയും പ്രണയത്തിലാണെന്നുള്ള റിപ്പോര്‍ട്ടാണ് യൂട്യൂബ് ചാനല്‍ പുറത്തുവിട്ടത്. പുതിയൊരു തുടക്കത്തിനായുള്ള തയ്യാറെടുപ്പിലാണ് ഇരുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത സുഹൃത്തുക്കളായ ഇരുവരും ജീവിതത്തില്‍ ഒന്നിക്കാനായി തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിവാഹത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
രണ്ട് മാസത്തിനുള്ളില്‍ ഇരുവരും വിവാഹത്തെക്കുറിച്ച് ഔദ്യോഗികമായി അറിയിക്കുമെന്നും വിവാഹ ഒരുക്കങ്ങള്‍ തുടങ്ങിയെന്നുമൊക്കെയാണ് കോളിവുഡിലെ റിപ്പോര്‍ട്ടുകള്‍. ഗജനീകാന്തിന്റെ ചിത്രീകരണത്തിനിടയില്‍ തുടങ്ങിയ ബന്ധമാണ് വിവാഹത്തിലേക്കെത്തുന്നത്. കെവി ആനന്ദന് സൂര്യ കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയായ കാപ്പാനിലാണ് ഇവര്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.
മോഹന്‍ലാലും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഈ സിനിമയുടെ വിദേശ ചിത്രീകരണത്തിനിടയില്‍ സയേഷയുടെ അമ്മയെ താരം സന്ദര്‍ശിച്ചുവെന്നും ഇരുവരും വിവാഹത്തെക്കുറിച്ച് തീരുമാനിച്ചുവെന്നുമൊക്കെയാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തങ്ങളുടെ കുടുംബത്തിലെ അംഗമായി സയേഷയുടെ അമ്മ ആര്യയെ പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
വിവാഹം നടത്തുന്നതിനായി റിയാലിറ്റി ഷോയിലൂടെ വധുവിനെ കണ്ടെത്താനിറങ്ങിയിരുന്നു ആര്യ. തുടക്കം മുതലേ തന്നെ പരിപാടിക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. മത്സരാര്‍ത്ഥികള്‍ക്കൊപ്പമുള്ള താരത്തിന്റെ ഇടപെടലുകളും വിമര്ശിക്കെപ്പട്ടിരുന്നു. തന്റെ മനസ്സിനിണങ്ങിയ ഒരാളെ കണ്ടെത്തുമെന്നായിരുന്നു അന്ന് താരം പറഞ്ഞത്. ജാമിയുടെ തീരുമാനത്തെ പരിഹസിച്ച് വരലക്ഷ്മി രംഗത്തെത്തിയിരുന്നു. ജാമീ നിന്നെ കെട്ടാന്‍ ഞാന്‍ റെഡിയാണെന്നായിരുന്നു താരം പരിഹസിച്ചത്.
വീട്ടുകാര്‍ക്ക് കൂടി ഇഷ്ടപ്പെടുന്നതായിരിക്കണം തന്രെ പങ്കാളിയെന്ന കാര്യത്തെക്കുറിച്ചും ആര്യ പറഞ്ഞിരുന്നു. മത്സരത്തിനിടയിലും താരം ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. എലിമിനേഷനിലൂടെ മത്സരാര്‍ത്ഥികളില്‍ ഓരോരുത്തരായി വേദി വിടുമ്പോഴും ആരായിരിക്കും താരത്തിന്റെ വധുവായെത്തുന്നതെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്.
കെവി ആനന്ദ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ തിരക്കിലാണ് ഇരുവരും. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. അല്ലു സിരിഷ്, സയേഷ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മോഹന്‍ലാല്‍ പ്രധാനമന്ത്രിയായെത്തുന്ന ചിത്രത്തില്‍ കമാന്‍ഡോ ഓഫീസറുടെ വേഷത്തിലാണ് സൂര്യ എ്ത്തുന്നത്. രാഷ്ട്രീയക്കാരാനായാണ് ആര്യ എത്തുന്നത്.
ആര്യയുടെ തീരുമാനത്തെക്കുറിച്ച് അറിഞ്ഞതിന്റെ ഞെട്ടലിലാണ് ആരാധികമാര്‍. ആര്യയെ അല്ലാതെ മറ്റൊരാളെയും വിവാഹം ചെയ്യില്ലെന്ന് ശപഥം ചെയ്തവരൊക്കെ ഇനി എന്ത് ചെയ്യുമെന്നാണ് സോഷ്യല്‍ മീഡിയയിം ചോദിച്ചത്. അബര്‍നദിയും സീതാലക്ഷ്മിയുമൊക്കെ ഇപ്പോഴും താരത്തെ പ്രതീക്ഷിച്ചിരിക്കുകയാണ്