ഗൃഹലക്ഷ്മിയുടെ കവർചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടി ജിലു ജോസഫ് തന്റെ ഫെയ്സ്ബുക്ക് പേജിൽ മോശം കമന്റ് ഇട്ട യുവാവിനെതിരെ രംഗത്ത്…
ജിലു ജോസഫ് എഴുതിയത് ഇങ്ങനെ…
അതായത് മോനേ, മാർക്കറ്റിന്റെ കാര്യം എങ്ങനാന്ന് എനിക്ക് അറീല്ല. പക്ഷേ മോനു കാണാൻ വേണ്ടി തുറക്കുന്ന വാതിൽ ഇവിടല്ല കേട്ടോ. ആ ഒരു ഫോട്ടോ കണ്ടിട്ട് ഇനി ഈ പ്രൊഫെയിലിൽ വന്ന് “കാണണം” “കിട്ടണം” എന്നൊക്കെ പറയുന്നതിന്റെ പിന്നിലെ ചേതോവികാരം അത്ര നന്നല്ല ട്ടോ (ആർക്കും). ഞാൻ ചെയ്തതിനെ വിമർശിക്കുന്നവരെയും ഞാൻ ബഹുമാനിക്കുന്നു.
പക്ഷെ അത് ഈ പ്രൊഫെയിലിൽ വന്ന് എന്തും വിളിച്ച് പറയാനുള്ള ലൈസൻസ് അല്ലെന്ന് ആവർത്തിക്കുന്നു. ഇത്തരത്തിലുള്ള കമന്റുകൾ അവഗണിക്കുകയാണ് എല്ലാവരുടെയും എവിടുത്തെയും പതിവെങ്കിലും, ആ അവഗണന ഇനിയും ഇവർക്ക് ആരോടും എന്തും വിളിച്ചു പറയാനുള്ള ഈ ത്വരക്ക് വളമിടുന്നതിനു തുല്യമാണെന്നത് കൊണ്ട് ഇങ്ങനെ ചെയ്യുന്നു. Anas Anjudikkal.