പ്രായം 59 വയസിനോട് അടുക്കുന്നെങ്കിലും ഫ്ലെക്സിബിലിറ്റിയുടെ കാര്യത്തിൽ ലാലേട്ടൻ ഇപ്പോഴും മാസ്സ് ആണ്. അദ്ദേഹത്തിന്റെ ആക്ഷൻ രംഗങ്ങളിലെ മെയ്വഴക്കം പുലിമുരുകൻ, ഒടിയൻ പോലുള്ള ചിത്രങ്ങളിൽ അടുത്തിടെയും നമ്മൾ കണ്ടതാണ്. അദ്ദേഹത്തിന്റെ ഓരോ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. പ്രേക്ഷകർക്ക് അദ്ദേഹത്തിനോടുള്ള ഇഷ്ടം കൊണ്ടാണത്.
ഇപ്പോളിതാ സമൂഹ മാധ്യമങ്ങളിൽ മോഹൻലാലിൻറെ ഒരു വീഡിയോ വൈറൽ ആയിരിക്കുകയാണ്. മോഹൻലാൽ നായകനായി അഭിനയിച്ച ഒടിയൻ സെറ്റിൽ നിന്നാണ് ഈ വീഡിയോ. മോഹൻലാൽ അറിയാതെ ഈ വീഡിയോ ഷൂട്ട് ചെയ്തത് ആക്ഷൻ ഡയറെക്ടർ പീറ്റർ ഹെയ്ൻ ആണ്. ഒടിയന്റെ ആക്ഷൻ രംഗങ്ങൾ കൊറിയോഗ്രാഫ് ചെയ്തത് പീറ്റർ ഹെയ്ൻ ആണ്.
മോഹൻലാൽ സാർ എന്ന ക്യാപ്ഷനോടെ ആണ് ട്വിറ്ററിലൂടെ പീറ്റർ ഹെയ്ൻ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആക്ഷൻ സീനിന്റെ ഷൂട്ടിനിടെ മോഹൻലാൽ ആ രംഗത്തിൽ ഉപയോഗിക്കുന്ന ഒരു കമ്പ് ബാലൻസ് ചെയ്യുന്നതാണ് വിഡിയോയിൽ ഉള്ളത്. നിരവധി റീട്വീറ്റുകളും വീഡിയോക്ക് ലഭിക്കുന്നു…
@mohanlal sir 😊#Odiyan pic.twitter.com/5tGIaDNsKQ
— Peter Hein (@PeterHeinOffl) January 3, 2019