മലയാളത്തിന്റെ മെഗാസ്റ്റാര്‍ പ്രായത്തെ ഗ്ലാമറ് കൊണ്ട് തോല്‍പ്പിച്ച ആളാണ്. മമ്മൂക്കയ്ക്ക് ഗ്ലാമറ് കൂടുന്ന അസുഖമുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. മമ്മൂട്ടിയ്ക്ക് 67 വയസായി എങ്കിലും 35 വയസിന്റെ ചെറുപ്പമാണ്. ഇപ്പോഴും കൈനിറയെ സിനിമകളുടെ തിരക്കിലാണ് മെഗാസ്റ്റാര്‍. ഇരുപതിന് മുകളില്‍ സിനിമകളാണ് മമ്മൂട്ടി നായകനാവുന്നതിനായി ഏറ്റെടുത്തിരിക്കുന്നത്.
സിനിമകള്‍ക്കൊപ്പം തന്നെ പരസ്യ ചിത്രങ്ങളിലും മമ്മൂട്ടി അഭിനയിക്കാറുണ്ട്. അടുത്തിടെ തരംഗമായെരു പരസ്യം സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ആയിരുന്നു. വളരെ പഴയ പരസ്യമാണെങ്കിലും ഇപ്പോഴും സോഷ്യൽ മീഡിയ വഴി ഇതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുകയാണ്. വർഷങ്ങൾ കഴിഞ്ഞാലും മമ്മൂക്കയ്ക്ക് യാതൊരുവിധ മാറ്റവുമില്ലെന്ന് വീഡിയോ വ്യക്തമാക്കുകയാണ്.
വലിയൊരു മലയുടെ മുകളിലേക്ക് മമ്മൂക്ക വലിഞ്ഞ് കയറുന്നതും ഉയരത്തില്‍ എത്തിയതിന് ശേഷം മറ്റുള്ളവരെ വലിച്ച് കേറ്റുന്നതുമായിരുന്നു പരസ്യത്തിലുണ്ടായിരുന്നത്. യഥാര്‍ത്ഥത്തില്‍ മമ്മൂട്ടി ആ മലയില്‍ കയറിയോ എന്ന് ചിലര്‍ക്ക് സംശയമുണ്ടായിരുന്നു.
ഇപ്പോഴിതാ ഫാന്‍സ് പേജുകളിലൂടെ വൈറലായി കൊണ്ടിരിക്കുന്ന ഒരു ചിത്രം അതിനുള്ള ഉത്തരം പറഞ്ഞിരിക്കുകയാണ്. മമ്മൂട്ടി മല മുകളില്‍ പാറയിടുക്കള്ക്കുള്ളില് നില്ക്കുന്ന ചിത്രമായിരുന്നു പുറത്ത് വന്നത്. ഈ പ്രായത്തിലും ഇത്രയധികം റിസ്ക് എടുക്കാന്‍ മമ്മൂക്ക കാണിക്കുന്ന മനോധൈര്യത്തിനെ കുറി
ഫെബ്രുവരിയില്‍ മമ്മൂട്ടി നായകനായി അഭിനയിച്ച രണ്ട് സിനിമകളാണ് റിലീസിനെത്തുന്നത്. ഒന്ന് തമിഴില്‍ നിര്‍മ്മിക്കുന്ന പേരന്‍പും, മറ്റൊന്ന് തെലുങ്കില്‍ നിര്‍മ്മിക്കുന്ന ബയോപികായ യാത്ര ആണ്. രണ്ട് സിനിമകള്‍ക്ക് വേണ്ടിയും ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഫെബ്രുവരിയില്‍ മറ്റ് ഇന്ഡസ്ട്രികളില് മമ്മൂക്ക മിന്നിക്കുമെന്നുള്ള കാര്യം ഉറപ്പാണ്.