പണപിരിവിന് കർത്താവ് ഈശോയേ മാത്രമല്ല വൈദീകർ ഇപ്പോൾ ഉപയോഗിക്കുന്നത്. കാലാവസ്ഥയേയും വില്ക്കാൻ തുടങ്ങി. പൊരിഞ്ഞ് ഉണങ്ങുന്ന വയനാട്ടിൽ മഴപെയ്യിക്കാൻ കുർബാന ചെല്ലാൻ തീരുമാനം. മഴപെയ്യിക്കാനുള്ള കുർബാനക്ക് ഒന്നിന് 200 രൂപ വയ്ച്ച് ഇടവകക്കാർ നല്കണം. മാനന്തവാടി രൂപതയിലേ ശശിമല പള്ളി ഇടവകയിലേ വികാരി ഫാ.സജി കോട്ടായിൽആണ് പുതിയ പണപിരിവ് ആഹ്വാനം നടത്തിയിരിക്കുന്നത്.
പള്ളിയിൽ പറഞ്ഞത് നമ്മുടെ നാട്ടിൽ മഴ കുറവുള്ളതിനാൽ എല്ലാവരും പ്രാർത്ഥിക്കണം‘ ഏറ്റവും വലിയ പ്രാർത്ഥനയായ വി.കുർബാന ചൊല്ലിച്ചു പ്രാർത്ഥിച്ചാൽ നല്ലതാണ്.200 രൂപയാണ് കുർബാന ഒന്നിന്.ഇതിൽ 100 രൂപ കാ രുണ്യ പ്രവർത്തികൾക്ക് ചില വഴിക്കും എന്നാണ് പറഞ്ഞത് എല്ലാവരും ഇത് നല്ല രീതിയിൽ മനസ്സിലാക്കണം എന്ന് അപേക്ഷിക്കുന്നു
ഇതുമായി ബന്ധപ്പെട്ട് ഇനി വയനാട്ടിലേ വാട്സപ്പ് ഗ്രൂപ്പുകളിൽ ട്രോളുകളും പ്രതിഷേധവും ഇറങ്ങി. പ്രതികരണങ്ങൾ ഇങ്ങിനെ..നിങ്ങടെ തലയിൽ പിണ്ണാക്കാണോ, 200 രൂപാ കൊടുക്കാതെ കുർബാന ചൊല്ലാൻ പറ്റില്ലേ..കർത്താവ് കേക്കില്ലേ പൈസയില്ലാതെ ചെല്ലിയാൽ. ഈ കർത്താവിനെ കുരിശേക്കേറ്റിയത് പുരോഹിതന്മാരല്ലേ..അതിനെ പിന്തുണച്ചത് ജനങ്ങളും… ഇനിയും മാറ്റമില്ലേ !! കുർബ്ബാന ചൊല്ലിച്ച് ശിശുമല മാത്രം പെയ്യിക്കുമോ..അവിടെ ഹിന്ദുക്കളും, മുസ്ളീമു ഇല്ലേ…അവർക്ക് മഴ കൊടുക്കുമോ…..ഇവിടെയും കാരുണ്യത്തിന്റെ പേരിൽ പണപ്പിരിവ്.. കേട്ടാൽ തന്നെ മാനകേട് തോന്നും ചിന്തിക്കുന്ന ക്രിസ്ത്യാനിക്ക്.
650 ഇടവകക്കാരുള്ള ഇവിടെ ഇത്തരത്തിൽ കുർബാന ചെല്ലിച്ചാൽ ഉള്ള ലാഭം ചൂണ്ടിക്കാട്ടി വാടസ്പ്പിൽ കണക്കുകൾ ഇറങ്ങി..അതിങ്ങനെ…“ഇപ്പറഞ്ഞ രീതിയിൽ പണം കൊടുത്ത് കുർബ്ബാന ചൊല്ലിച്ചാൽ അച്ചന്കിട്ടുന്നത് 200 x 650 = 130000 രൂപ.ഇതിൽ 100 രൂപ വീതം പാവപ്പെട്ടവർക്ക് സഹായം ചെയ്താൽ ബാക്കി അച്ചന്റെ പോക്കറ്റിൽ ഒന്നുമറിയാതെ വീഴുന്നത് 65000 രുപ.ഈ വമ്പൻ തട്ടിപ്പ് എങ്ങനെയാണ് സുഹൃത്തേ,
താങ്കൾ പറഞ്ഞതു പോലെ “നല്ല രീതിയിൽ” മനസിലാക്കേണ്ടത്, ഇത്തരം തട്ടിപ്പുകൾക്ക് കൂട്ട് നിൽക്കണം എന്നാണോ????.ഒന്നോ രണ്ടോ ആളുകൾ എന്റെ നാമത്തിൽ ഒന്നിച്ച് കൂടുമ്പോൾ ഞാൻ അവരുടെ മദ്ധ്യേ ഉണ്ടാകും, അവർ ചോദിക്കുന്നത് ഞാൻ അവർക്ക് കൊടുക്കും എന്ന് പറയുന്ന ദൈവം 200 രൂപ വീതം വികാരിയച്ചന് കൊടുത്ത് കുർബ്ബാന ചൊല്ലിച്ചാൽ മാത്രമേ മഴ പെയ്യിക്കൂ എന്ന് എപ്പോഴാണ് പറഞ്ഞത്.പണ്ടൊക്കെ “കുർബ്ബാന ധർമ്മം “എന്തായിരുന്നു പറഞ്ഞിരുന്നത്.പട്ടിണിയും ദാരിദ്ര്യവും നടമാടിയിരുന്ന അന്നൊക്കെ ഇഷ്ടമുള്ള ഒരു ചെറിയ സംഖ്യ, “ധർമ്മം” എന്ന വാക്കിനെ അന്വർത്ഥമാക്കുന്ന വിധം കൊടുത്തിരുന്നു.
അതൊക്കെ മാറി വില വിവര പട്ടിക പോലെ കൂദാശകൾക്ക് തറവില നിശ്ചയിച്ച അന്ന് തുടങ്ങിയതാണ് ഇത്തരം തട്ടിപ്പ്.ഇക്കഴിഞ്ഞ ദിവസങ്ങളിൽ മാർപ്പാപ്പ തന്നെ പറഞ്ഞിരുന്നു, വി.കുർബ്ബാനയ്ക്ക് പണം വാങ്ങരുത് എന്ന്.പിന്നെന്ത് അർത്ഥത്തിലാണ് സഹോദരാ താങ്കൾ പറഞ്ഞത് ഈ തട്ടിപ്പിനെ “ശരിയായ രീതിയിൽ” മനസിലാക്കണം എന്ന്.ആർക്കെങ്കിലും സഹായം ചെയ്യണമെങ്കിൽ നേരിട്ട് കൊടുത്താൽ പോരെ,
ഇടവക വികാരിമാരെയും ഇവർക്ക് ഓശാന പാടുന്ന ചില കൈക്കാരെയും എന്തിനാ മൂന്നാമനായി ഇടപെടുത്തുന്നത്???……… “നെല്ല് പത്തായത്തിൽ ഉണ്ടെങ്കിൽ എലി ഗൾഫിൽ നിന്നും വരും” എന്ന് പറയുന്ന പോലെയാണ് ഇന്ന് ഈ വിശ്വാസ മേഖല”ശരിയാ,യേശുവിലാണൻ വിശ്വാസം കീശയിലാണെൻ ആശ്വാസം
എന്തായാലും വയനാട്ടിലേ ശിശുമല പള്ളിയുടെ ഭൂപരിധിക്കുള്ളിൽ മഴപെയ്യിക്കാനാണ് 1.3 ലക്ഷം രൂപയുടെ കുർബാന പദ്ധതി. ഇത് വയനാട് ജില്ലയിലെ മുഴുവൻ പള്ളിയിലേക്കും വ്യാപിപ്പിച്ചാൽ എന്താകും അവസ്ഥ!..എന്തായാലും കാലാവസ്ഥ പോലും മാർകറ്റ് ചെയ്യാൻ വൈദീകർക്കുള്ള മിടുക്ക് പലയിടത്തും ഉണ്ട്.