ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ ഒരാളാണ് ടോവിനോ തോമസ്. സിനിമ പാരമ്പര്യം ഒന്നുമില്ലാതെ സിനിമയിലെത്തി ഇന്നത്തെ യുവതാരങ്ങളിൽ ശ്രദ്ധേയ സ്ഥാനം നേടിയ ടോവിനോ തന്റെ നിലപാടുകൾ കൊണ്ടും പ്രവൃത്തികൾ കൊണ്ടും പൊതു ജനങ്ങൾക്കിടയിൽ പ്രിയങ്കരനാണ്. ടോവിനോ തോമസ് ഇന്ന് എറണാകുളം EVM ഓട്ടോക്രാഫ്റ്റിൽ നിന്ന് പുതിയ BMW വാഹനങ്ങൾ സ്വന്തമാക്കി.
BMW 7 സീരിസിലെ കാർ ആണ് ടോവിനോ വാങ്ങിയത് ഇത് മാത്രമല്ല BMW G310 GS അത്യാധുനിക ബൈക്കും അദ്ദേഹം സ്വന്തമാക്കി. BMW വിന്റെ എം സ്പോർട് എന്ന സീരിസിലെ വാഹനമാണ് ടോവിനോ സ്വന്തമാക്കിയത്. യുവതാരം സ്വന്തമാക്കിയ വാഹങ്ങളുടെ ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. നേരത്തെ ദുൽഖർ സൽമാനും BMW വിന്റെ ബൈക്ക് സ്വന്തമാക്കിയിരുന്നു..
മൂന്നര ലക്ഷം രൂപക്ക് അടുത്താണ് BMW G310 gs മോഡൽ ബൈക്കിന്റെ ഷോ റൂം പ്രൈസ്. 313 സി സി എൻജിൻ വാഹനത്തിനു കരുത്തു പകരുന്നു. അഡ്വെഞ്ചർ ബൈക്കിങ് സെക്ഷനിലെ പുതിയ BMW എൻട്രിയാണ് ബൈക്, 34 ps പവറും 34 nm ടോർഖുമാണ് ബൈക്കിനുള്ളത്. 143 കിലോമീറ്റര്‍ സ്പീഡ് ആണ് മാക്സിമം. BMW 7 Series M Sport ആണ് കാര്‍.