വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിൽ നിർമ്മാതാവായി എത്തിയ ഒരാളാണ് ദേവി അജിത്. പിന്നീട് സിനിമയിലും സീരിയലുകളിലുടെയും പ്രേക്ഷകർക്ക് മുന്നിൽ അഭിനേത്രി ആയി എത്തിയ ദേവി അജിത്തിനെ ഒരു നടി എന്ന നിലയിൽ ആണ് പ്രേക്ഷകർക്ക് പരിചയം. അടുത്തിടെ ഒരു അഭിമുഖത്തിൽ ഏറെക്കാലമായി തന്നോടൊപ്പം ഉണ്ടായിരുന്ന ഒരു ദുശീലത്തെ മാറ്റിയ കാര്യം ദേവി അജിത് പറയുകയുണ്ടായി. മദ്യപാനം ആയിരുന്നു അത്. ദേവി അജിത് മകൾക്ക് വേണ്ടിയാണു ആ ദുശീലം ഉപേക്ഷിച്ചത്.
22-ാം വയസ്സില്‍ വിധവയായ ആളാണ് ഞാന്‍. ഗോസിപ്പുകള്‍ ധാരാളമുണ്ടായിട്ടുണ്ട്. അതെല്ലാം പോസിറ്റീവ് ആയിട്ടേ എടുത്തുള്ളൂ. ഇപ്പോള്‍ മകള്‍ക്കു വേണ്ടി ജീവിക്കുന്ന അമ്മയാണ്. ഭാരിച്ച കടം കാരണം വിദേശത്തു ഏറെ കാലം ജോലി ചെയ്തു. സോഷ്യല്‍ ഡ്രിങ്കിങ് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ഒറ്റയ്ക്കിരുന്നു കഴിക്കാനേ തോന്നുമായിരുന്നുള്ളൂ. മദ്യപാനം കൊണ്ട് ഒന്നും നേടിയില്ല. ഇന്ന് ഞാന്‍ ഏറ്റവും വെറുക്കുന്ന ഒന്നാണു മദ്യപാനം. ഇപ്പോള്‍ ജീവിതത്തെ ഏറ്റവും കൂടുതല്‍ പ്രണയിക്കുന്നു. മലയാള സിനിമയില്‍ നല്ല അഭിനേത്രിയും നല്ല നിര്‍മാതാവുമായി മാറാനാണ് ആഗ്രഹം..
വരുന്ന വര്‍ഷത്തില്‍ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാകും. 22 വയസ്സുള്ളപ്പോള്‍ ദ് കാര്‍ എന്നചിത്രം നിര്‍മിച്ച ആളാണു ഞാന്‍. അനുഭവങ്ങളില്‍ നിന്നു ഏറെ പഠിച്ചു. ഇപ്പോള്‍ പ്രചോദനം നിര്‍മാതാവായ സാന്ദ്രാ തോമസ് ആണ്. ഇത്ര ചെറുപ്പത്തില്‍ തന്നെ അവര്‍ വലിയ അനുഭവസമ്പത്തുള്ള നിര്‍മാതാവായി മാറി ” ദേവിയുടെ വാക്കുകൾ ഇങ്ങനെ