Breaking News
Home / Lifestyle / പതിനൊന്നു ലക്ഷം വില വരുന്ന ബിസിനസ് ക്ലാസ് വിമാന ടിക്കറ്റാണ് നാല്‍പ്പത്തയ്യായിരം രൂപയ്ക്ക് വിറ്റുകളഞ്ഞത്.

പതിനൊന്നു ലക്ഷം വില വരുന്ന ബിസിനസ് ക്ലാസ് വിമാന ടിക്കറ്റാണ് നാല്‍പ്പത്തയ്യായിരം രൂപയ്ക്ക് വിറ്റുകളഞ്ഞത്.

11 ലക്ഷത്തിന്റെ ബിസിനസ് ക്ലാസ് ടിക്കറ്റ് 47,000 ത്തിന് വിറ്റ് അബദ്ധം പറ്റി വിമാനക്കമ്പനി. ഹോങ്കോങ്ങിലെ കാത്തേയ് പസഫിക് എയര്‍വെയ്സ് ലിമിറ്റഡിനാണ് ടിക്കറ്റ് വില്‍പനയ്ക്കിടെ ഇത്തരത്തിലൊരു വലിയ അബദ്ധം പറ്റിയത്. പതിനൊന്നു ലക്ഷം വില വരുന്ന ബിസിനസ് ക്ലാസ് വിമാന ടിക്കറ്റാണ് കാത്തേയ് നാല്‍പ്പത്തയ്യായിരം രൂപയ്ക്ക് വിറ്റുകളഞ്ഞത്.

ഓഗസ്റ്റ് മാസത്തില്‍ വിയറ്റ്നാമില്‍ നിന്ന് കാനഡയിലേക്കും അമേരിക്കയിലേക്കുമുള്ള വിമാനടിക്കറ്റുകള്‍ ഈയാഴ്ചയാദ്യമാണ് കത്തേയ് വിറ്റത്. വിയറ്റ്നാമിലെദാനങ്ങില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള ബിസിനസ് ക്ലാസ് ടിക്കറ്റുകളുടെ നിരക്ക് 675 ഡോളര്‍(ഏകദേശം നാല്‍പ്പത്തേഴായിരം രൂപ) മുതലാണ് ആരംഭിച്ചതെന്ന് ഗാരി ലെഫ് എന്ന ട്രാവല്‍ ആന്‍ഡ് ലോയല്‍റ്റി പ്രോഗ്രാം ബ്ലോഗറെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ജൂലായ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ദാ നങ്ങില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള ടിക്കറ്റ് നിരക്ക് ഏകദേശം 16000 ഡോള(11,20,240 രൂപയോളം)റാണെന്നാണ് കത്തേയുടെ വെബ്സൈറ്റില്‍ പറയുന്നത്. ടിക്കറ്റ് വില്‍പനയിലുണ്ടായ അബദ്ധം കമ്പനി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും കാത്തേയ് വക്താവ് അറിയിച്ചു.

About Intensive Promo

Leave a Reply

Your email address will not be published.