Breaking News
Home / Lifestyle / ജനഹൃദയങ്ങളില്‍ ചേക്കേറിയ ആ പോലീസ് ഓഫീസര്‍ വെള്ളിത്തിരയിലേക്ക്

ജനഹൃദയങ്ങളില്‍ ചേക്കേറിയ ആ പോലീസ് ഓഫീസര്‍ വെള്ളിത്തിരയിലേക്ക്

കോട്ടയം ടൗണിലെ ട്രാഫിക് ബ്ലോക്കിലേക്ക് സൈറനിട്ട് എത്തിയ ആംബുലന്‍സിന് ഡ്യൂട്ടിലുണ്ടായിരുന്ന ഹൈവേ പൊലീസിലെ സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്ത് കുമാര്‍ രാധാകൃഷ്ണന്‍ വഴിയൊരുക്കിയത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഒരുപാട് അഭിനന്ദനങ്ങള്‍ രഞ്ജിത്തിനെത്തേടിയെത്തി.

ഇപ്പോഴിതാ ആംബുലന്‍സിന് മുന്നില്‍ ഓടി വാഹനങ്ങള്‍ മാറ്റി, വണ്ടിക്ക് കടന്നുപോകാന്‍ വഴിയൊരുക്കിയതിലൂടെ ജനങ്ങളുടെ ഹൃദയങ്ങളില്‍ ചേക്കേറിയ ആ പോലീസുകാരന്‍ സിനിമാ നടന്‍ ആവാന്‍ പോകുകയാണ്. കുട്ടനാടന്‍ മാര്‍പ്പാപ്പ പോലുള്ള ഒരുപിടി നല്ല ചിത്രങ്ങള്‍ നിര്‍മ്മിച്ച നൗഷാദ് ആലത്തൂര്‍ നിര്‍മ്മിക്കുന്ന പുതുചിത്രത്തിലാണ് രഞ്ജിത്ത് അഭിനയിക്കുക.

വൈറല്‍ 2019 എന്നാണ് ചിത്രത്തിന്റെ പേര്. എട്ട് നവാഗത സംവിധായകര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുക.

പോലീസുകാരന്റെ വൈറല്‍ വീഡിയോ…

About Intensive Promo

Leave a Reply

Your email address will not be published.