Breaking News
Home / Lifestyle / ലോകത്തിന്റെ ഫ്രീസര്‍ എന്നറിയിപ്പെടുന്ന ഈ ഗ്രാമത്തിലെ അമ്പരപ്പിക്കുന്ന ജീവിതം ഇങ്ങനെ

ലോകത്തിന്റെ ഫ്രീസര്‍ എന്നറിയിപ്പെടുന്ന ഈ ഗ്രാമത്തിലെ അമ്പരപ്പിക്കുന്ന ജീവിതം ഇങ്ങനെ

ലോകത്തിന്റെ ഫ്രീസര്‍ എന്നറിയപ്പെടുന്ന ഒരു ഗ്രാമമുണ്ട്. അവിടുത്തെ ഞെട്ടിപ്പിക്കുന്ന ജീവിതമാണ് ഇന്ന് ചര്‍ച്ചയാകുന്നത്. സൈബീരിയയിലാണ് ഈ ഫ്രീസര്‍ ഗ്രാമം ഉള്ളത്. ആകെ 500 പേര്‍ മാത്രമാണ് ഇവിടെ താമസിക്കുന്നത്. ശൈത്യമായാല്‍ ദിവസത്തിന്റെ 21 മണിക്കൂറും പ്രദേശമാകെ ഇരുട്ടായിരിക്കും. ആകെ നാല് മണിക്കൂര്‍ മാത്രമാണ് ഇവിടെ പകല്‍ ഉണ്ടാവുക.

അതിശൈത്യമായാല്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കും. സ്‌കൂളുകള്‍ കൂടാതെ ഒരു പോസ്റ്റ് ഓഫീസ്, ബാങ്ക്, എയര്‍പോര്‍ട്ട് എന്നിവയാണ് ഈ ഗ്രാമത്തിലുള്ളത്. അതിശൈത്യം ആരംഭിക്കുമ്പോള്‍ വീടിനകത്തെ പവര്‍ ജനറേറ്ററിന്റെ സഹായത്തോടെയാണ് ഗ്രാമവാസികള്‍ കഴിയുന്നത്. മറ്റൊരു പ്രതിസന്ധി വാഹനങ്ങളുടെ എന്‍ജിന്‍ കേടാകുന്നതാണ്. കാറുകളും മറ്റും കേടാകാതിരിക്കാന്‍ അവ നിരന്തരം പ്രവര്‍ത്തിപ്പിക്കുകയും ഉടമസ്ഥര്‍ വാഹനത്തില്‍ തന്നെ താമസിക്കുകയും ചെയ്യും.

എല്ലാം സഹിച്ച് ജീവിക്കുമെങ്കിലും ഇവരുടെ താളെ തെറ്റിക്കുന്നത് ആരുടെയെങ്കിലും മരണമാണ്. കാരണം ശവ സംസ്‌കാരം നടത്തണമെങ്കില്‍ കുറച്ചധികം ബുദ്ധിമുട്ടണം. ആദ്യം മഞ്ഞെല്ലാം ഉരുക്കിക്കളഞ്ഞ് സ്ഥലം കണ്ടെത്തണം. സംസ്‌കരിക്കാന്‍ പാകത്തിന് കുഴിയെടുക്കണമെങ്കില്‍ ദിവസങ്ങള്‍ വേണ്ടി വരും. മഞ്ഞു വീഴുന്നതിനനുസരിച്ച് കല്‍ക്കരി ഉപയോഗിച്ച് അത് ഉരുക്കികൊണ്ടിരിക്കണം.

ശൈത്യം തുടങ്ങിയാല്‍ മാംസാഹാരമാണ് ഗ്രാവാസികളുടെ ആശ്രയം. വിവിധതരം മത്സ്യങ്ങളും റെയിന്‍ഡീറിന്റെ മാംസവും കുതിരയുടെ കരളുമൊക്കെ ഭക്ഷിച്ചു വരികയാണ് പതിവ്. താപനില കുറഞ്ഞ കാരണം തെര്‍മോമീറ്റര്‍ വരെ അടിച്ചുപോയി. 1993ലാണ് അവസാനമായി കുറഞ്ഞ താപനില രേഖപ്പെടുത്തിയത്.

മൈനസ് 67.7 ഡിഗ്രി. ഭൂമിയുടെ വടക്കന്‍ ഗോളാര്‍ധത്തിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇത്. എന്നിരുന്നാലും ഒയ്മ്യാകോണ്‍ വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലോന്നാണ്

About Intensive Promo

Leave a Reply

Your email address will not be published.