Breaking News
Home / Lifestyle / പുലിയ്ക്ക് കെണി വെച്ചു കുടുങ്ങിയത് മധ്യവയസ്‌ക ഒരു രാത്രി മുഴുവനും കഴിഞ്ഞത് കൂട്ടില്‍

പുലിയ്ക്ക് കെണി വെച്ചു കുടുങ്ങിയത് മധ്യവയസ്‌ക ഒരു രാത്രി മുഴുവനും കഴിഞ്ഞത് കൂട്ടില്‍

പ്രദേശത്ത് പുലി ശല്യം ഏറിയതോടെ വനംവകുപ്പ് വെച്ച കെണിയില്‍ കുടുങ്ങിയത് അറുപത്തിയഞ്ചുകാരി. പുലിയെ പിടികൂടാന്‍ വേണ്ടിയാണ് അധികൃതര്‍ കെണി വെച്ചത്. പക്ഷേ നിര്‍ഭാഗ്യവശാല്‍ മധ്യവയ്‌സക കമ്പിയഴിക്കുള്ളില്‍ പെടുകയായിരുന്നു.

സൂറത്തിലെ തപ്തി ജില്ലയിലാണ് സംഭവം. പരിക്കേറ്റ കമ്ലി കുശാല്‍ ചൗദരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭവണ്ടി ഗ്രാമത്തിലുള്ള വീട്ടിലേക്ക് തിരിച്ചുപോകും വഴി അബദ്ധത്തില്‍ പുലിക്ക് ഒരുക്കിയ കെണിയില്‍ പെടുകയായിരുന്നു കമ്ലി.

തുടര്‍ന്ന്, ആ രാത്രി മുഴുവനും കെണിയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. കെണിയില്‍ അകപ്പെട്ട കമ്ലിയെ മരുമകനാണ് ആശുപത്രിയില്‍ കൊണ്ടുപോയത്.

About Intensive Promo

Leave a Reply

Your email address will not be published.