Breaking News
Home / Lifestyle / ഒച്ച വെച്ച് മകളെ ഉണര്‍ത്തരുതേ എന്ന് ദുല്‍ഖര്‍ വീട്ടിൽ എത്തിയ ആരാധകരുടെ മറുപിടി വീഡിയോ

ഒച്ച വെച്ച് മകളെ ഉണര്‍ത്തരുതേ എന്ന് ദുല്‍ഖര്‍ വീട്ടിൽ എത്തിയ ആരാധകരുടെ മറുപിടി വീഡിയോ

മമ്മൂട്ടിയുടെ ജൻമദിനത്തിൽ വീട്ടിലെത്തിയ ആരാധകർക്ക് മമ്മൂട്ടി കേക്ക് നൽകി ജൻമദിനം ആഘോഷിച്ചത് വാർത്തയായിരുന്നു. പിന്നീട് അവരോടോപ്പം സെൽഫിയും എടുത്താണ് മമ്മൂട്ടി ആരാധകരെ യാത്രയാക്കിയത്. കഴിഞ്ഞ ദിവസം തന്നെ കാണാനായി വീട്ടിലെത്തിയ ആരാധകർക്കൊപ്പം ദുൽഖർ സൽമാനും സെൽഫിയെടുത്തു.

എന്നാൽ ഗെയിറ്റിന് പുറത്ത് തടിച്ചു കൂടി ആർത്തുവിളിച്ച ആരാധകരോട് ദുൽഖറിന് ഒരൊറ്റ അപേക്ഷയെ ഉണ്ടായിരുന്നുളളു. തന്റെ മകൾ ഉറങ്ങുകയാണെന്നും ശബ്ദം ഉണ്ടാക്കരുതെന്നും ആംഗ്യം കാണിക്കുകയായിരുന്നു ദുൽഖർ. പോവല്ലെ ഇക്കാ എന്ന് ആരാധകർ വിളിച്ചു പറയുകയും ശബ്ദം കുറയ്ക്കുകയും ചെയ്തു.

പിന്നാലെ ദുൽഖർ പുറത്തിറങ്ങി വന്നു അവർക്കൊപ്പം സെൽഫിയെടുത്തു. വിഡിയോ അതിവേഗം സമൂഹമാധ്യമങ്ങളിൽ തംരഗമാകുകയും ചെയ്തു.

കഴിഞ്ഞ വർഷം മെയ് അഞ്ചിനായിരുന്നു ദുൽഖർ സൽമാന് പെൺകുഞ്ഞ് പിറന്നത്. മകളുെട വരവറിയിച്ചു കൊണ്ട് ദുൽഖർ ഫെയ്സ്ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു ‘ഒന്നിലേറെ കാരണങ്ങളാൽ ഇന്നെനിക്ക് മറക്കാനാകാത്ത ദിവസവമാണ്. എന്റെ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുന്നു. സ്വർഗത്തിൽ നിന്നും വലിയൊരു അനുഗ്രഹം ലഭിച്ചിരിക്കുന്നു. എന്റെ വളരെക്കാലത്തെ ആഗ്രഹം സഫലീകരിച്ചു. എനിക്ക് എന്റെ രാജകുമാരിയെ ലഭിച്ചു.

About Intensive Promo

Leave a Reply

Your email address will not be published.