ഇതെന്താണെന്ന് മനസ്സിലായോ ?
സ്വപ്നങ്ങൾ നെഞ്ചിലേറ്റി വന്ന
ഒരു പ്രവാസി ഉറ്റവരും ഉടയവരും ഇവന്റെ ക്യാഷും, തിരിച്ചു വരവും പ്രതീഷിച്ചു നാട്ടിലുണ്ടാകും,
ഇവനും ഒരുപാട് പ്രതിഷകൾ ഉണ്ടായിരുന്നിരിക്കാം,സ്വപ്നങ്ങൾ
ഉണ്ടായിരുന്നിരിക്കാം.,മരിക്കുന്നതിന് മുൻപ്
ഇവൻ വീടിനും നാട്ടുകാർക്കും രാജ്യത്തിനും വേണ്ടുന്ന പ്രവാസി,
മരിച്ചു കഴിഞ്ഞു ഒരു പ്രവാസിയുടെ അവസ്ഥ നിങ്ങൾ ഓർത്തിട്ടുണ്ടോ ,അറിഞ്ഞിട്ടുണ്ടോ ,
ഇന്ത്യ രാജ്യത്തെ പറ്റി പോസ്റ്റ് ഇട്ടു തള്ളുന്ന പ്രവാസികൾ മറക്കരുത് ,പ്രവാസിയായി മരിച്ചാൽ
നിന്റെയും എന്റെയും ശരീരത്തിന്
തൂക്കം നോക്കി ഇരട്ടി വിലയിട്ടെ കിലോയ്ക്ക് ദിനാറും ,റിയാലും വേണ്ടപ്പെട്ടവർ അടച്ചാൽ മാത്രമേ എയർ ഇന്ത്യ വിമാനം പരേതനായ പ്രവാസിയെ ഇന്ത്യ എന്ന രാജ്യത്തു എത്തിക്കുകയുള്ളൂ
( മറ്റു രാജ്യങ്ങൾ തികച്ചും ഫ്രീയായി ചെയ്യുന്നത് പാകിസ്ഥാൻ ഉൾപ്പടെ)
#ഈ_പോസ്റ്റിലെ_ഫോട്ടോ_ഒന്നു
#സൂക്ഷിച്ചു_നോക്കൂ…..
ഇതു എന്തെന്ന് അറിയുമോ….
ഇതാണ് നീ….. ഇതാണ് ഞാൻ,, ഇത്ര മാത്രമേയുള്ളൂ നമ്മൾ. കേവലം ഒരു മരപ്പെട്ടിക്കകത്ത് എയർ കാർഗോയിലെ മറ്റു പെട്ടികൾക്കൊപ്പം അലസമായി കിടക്കുന്നു.
ജോലിയുടെ ഭാഗമായി ഒരു പാർസൽ അയക്കാൻ പോയതിൽ അപ്രതീക്ഷിതമായി കണ്ട കാഴ്ചയിൽ നടുക്കം മാറാതെ ഞാൻ !!
ഒരുപാട് സുഹൃത്ത്ക്കളും ,ബന്ധുക്കളും, പരിചയക്കാരുമെല്ലാം വിട പറഞ്ഞ് പോയിട്ടുണ്ടെങ്കിലും,, അന്നൊന്നും അനുഭവപ്പെടാത്ത ഒരു ഉൾക്കിടിലം. അവകാശിയില്ലാതെ, ആരാരും തിരിഞ്ഞു നോക്കാതെ ഒരു മൂലയിലേക്ക് തള്ളപ്പെടുന്ന ഒരു പെട്ടി മാത്രം.
കോട്ടും,സ്യൂട്ടും അണിഞ്ഞ് ആഡംബര വസ്തുക്കളും വാങ്ങി വിമാനത്തിൽ ബിസിനസ്സ് ക്ലാസിൽ യാത്ര ചെയ്ത് വേണ്ടപ്പെട്ടവരുടെ സ്വീകരണം
ഏറ്റു വാങ്ങാൻ ഈ പെട്ടിയിലെ ആളും സ്വപ്നം കണ്ടിരിക്കണം….
ഇപ്പോ അങ്ങ് ദൂരെ കാത്തിരിപ്പുമായ് പ്രാണസഖിയും, ജൻമം നൽകിയവരും ,ജീവനെ പോലെ സ്നേഹിക്കുന്ന മക്കളും, ഉറ്റവരും, ഉടയവരും…….അങ്ങനെ…അങ്ങനെ..
എത്ര കേമനായാലും നീ അടങ്ങിയേ പറ്റൂ :
അതിനു നിങ്ങളുടെ അധികാരം വെച്ചു എനിക്ക് മരണം ഇല്ല എന്നു പറയാൻ പറ്റുമോ..പറഞ്ഞാൽ മരണം മാറുമോ…
നീ ഈ പോകുമ്പോൾ രാത്രി മുഴുവൻ കുത്തിയിരുന്നു മറ്റുള്ളവന്റെ ചോരക്കു വേണ്ടിയും,അവന്റെ നാശത്തിനു വേണ്ടിയും നിന്നെ പ്രേരിപ്പിക്കുന്ന ഒരു കൂട്ടുകാരും വരില്ല..
നിന്റെ നെഞ്ചിൽ ചേർന്നു കിടന്നു നിന്റെ കൊള്ളരിതായ്കൾക്ക് കൂട്ടു നിൽക്കുന്ന നിന്റെ ജീവിത പങ്കാളി പോലും
കൈ മലർത്തും…
സൗന്ദര്യമോ..ജോലിയോ..സമ്പാദ്യമോ ഒന്നും വരില്ല…എത്ര വലിയ കൊട്ടാരം നീ പണിതാലും നീ കിടക്കുന്നതു ആറടി മണ്ണിൽ തന്നെ സുഹൃത്തേ…എത്ര വിലയേറിയ വാഹനം നിനക്കുണ്ടെങ്കിലും നീ ഈ പോകുന്നത് ശവ മഞ്ചത്തിൽ തന്നെ….എന്തിനു ഈ വൈരാഗ്യം…
ഈ അവസാന യാത്രയിൽ ഒരു തുള്ളി കണ്ണുനീർ പൊഴിക്കാൻ കുറച്ചു പേരെ എങ്കിലും ഉപാധികൾ ഇല്ലാതെ സ്നേഹിച്ചിട്ടു പൊയ്ക്കൂടെ സുഹൃത്തുക്കളെ….