അപ്രതീക്ഷിതമായിട്ടായിരുന്നു ആ ദുരന്തം. വിധി എത്രമേൽ ക്രൂരമെന്ന് തോന്നിപ്പിച്ച നിമിഷങ്ങൾ. റാസൽഖൈമയിലെ ഖറാനിൽ വാഹനാപകടത്തിൽ മരിച്ച മലയാളി വീട്ടമ്മ ദിവ്യ ശങ്കരന്റെ വിയോഗവാർത്ത വലിയ ആഘാതമാണ് പ്രവാസലോകത്ത് സൃഷ്ടിച്ചിരിക്കുന്നത്. പാൽമണം മാറാത്ത ഏക പൈതലിനേയും പ്രിയതമനേയും തനിച്ചാക്കി ദിവ്യ മരണത്തിന്റെ ലോകത്തേക്ക് പോകുമ്പോൾ വിതുമ്പിയത് ഓരോ മലയാളി നെഞ്ചകങ്ങളുമാണ്.

വേദനയുടെ ഈ നിമിഷത്തിൽ ദിവ്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു പിടി ദൃശ്യങ്ങൾ ഏവരുടേയും ഉള്ളുപൊള്ളിക്കാൻ പോന്നതാണ്. ടിക് ടോക്കിൽ ദിവ്യ പങ്കുവച്ച വിഡിയോകൾ കാണുമ്പോൾ അറിയാതെ പലരുടേയും കണ്ണുകൾ നിറയും. ഒട്ടുമിക്ക വിഡിയോയിലും ദിവ്യയുടെ കുരുന്നുപൈതലും പ്രത്യക്ഷപ്പെടുന്നുണ്ട്. ഭർത്താവ് പ്രവീണിനൊപ്പമുള്ള ഹൃദ്യമായ രംഗങ്ങൾ വേറെയുമുണ്ട്.
റാസല്‍ഖൈമ കറാനില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ദിവ്യ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെടുന്നത്. റാക് കോര്‍ക്ക്വെയര്‍ പോര്‍ട്ടില്‍ ഹച്ചിസണ്‍ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് ദിവ്യയുടെ ഭർത്താവ് പ്രവീൺ. കാസര്‍കോഡ് നീലേശ്വരം തുയ്യത്തില്ലം ശങ്കരന് ഭട്ടതിരി^ജലജ ദമ്പതികളുടെ മകളാണ് ദിവ്യ. ഷാര്‍ജയിൽ ല്‍ തിരുവാതിര ആഘോഷത്തില്‍ പങ്കെടുത്ത് തിരികെ റാസല്‍ഖൈമയിലെ താമസ സ്ഥലത്തേക്ക് വരുമ്പോഴായിരുന്നു അപകടം. പ്രവീണ്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് വിളക്കുകാലില്‍ ഇടിച്ചാണ് ദുരന്തം സംഭവിച്ചത്. പുലര്‍ച്ചെ രണ്ട് മണിക്കാണ് അപകടം സംഭവിക്കുന്നത്.