Breaking News
Home / Lifestyle / മരുമകളോട് അമ്മായിയച്ഛന്റെ ലൈംഗികാതിക്രമണം, വിസ്സമ്മതിച്ച് ഭർത്താവിന്റെ കുടുംബം; തെളിവിനായി പെൺകുട്ടി ഒളികാമറ വെച്ചു – വീഡിയോ പുറത്ത്

മരുമകളോട് അമ്മായിയച്ഛന്റെ ലൈംഗികാതിക്രമണം, വിസ്സമ്മതിച്ച് ഭർത്താവിന്റെ കുടുംബം; തെളിവിനായി പെൺകുട്ടി ഒളികാമറ വെച്ചു – വീഡിയോ പുറത്ത്

മക്കളോളം തന്നെ സ്നേഹവും വാത്സല്യവും കരുതലും ലഭിക്കേണ്ടവരാണ് വീട്ടിലേക്ക് കൈപിടിച്ചു കയറ്റുന്ന മരുമക്കൾക്ക്. അത് ആണായാലും പെണ്ണായാലും അങ്ങനെതന്നെ. എന്നാൽ ഈ നോട്ടത്തിന് ഒരു പിഴവ് സംഭവിക്കുമ്പോഴാണ് പല കുടുംബ പ്രശ്‍നങ്ങളും രൂപപ്പെടുന്നത്

ലൈംഗിക പീഢനത്തിന്റെ വാര്‍ത്തകള്‍ മാത്രമാണ് ഇന്ന് പത്രവും ടിവിയും തുറന്നാല്‍ കാണുന്നത്. അത്തരത്തിൽ സ്വന്തം അച്ഛന്റെ സ്ഥാനമുള്ള ആളുടെ അടുത്ത് നിന്നും തന്നെ ലൈംഗിക അതിക്രമം ഉണ്ടായാൽ പിന്നെ ഇളകി കുടുംബത്തിന്റെ ആണിക്കല്ല്. അങ്ങനെ ഒരു സ്ത്രീയുടെ അനുഭവ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നത്.

അമ്മായി അച്ഛന്‍ മരുമകളെ പീഢിപ്പിക്കുന്ന ഒരു രംഗം. ഇയാളുടെ ഉപദ്രവം തുടങ്ങിയപ്പോള്‍ തന്നെ വീട്ടില്‍ ഭര്‍ത്താവിനോടും ബന്ധുക്കളോടും പറഞ്ഞിരുന്നുവെങ്കിലും ഒരിക്കലും അവരൊന്നും പെൺകുട്ടിയെ വിശ്വസിച്ചില്ല. എന്നാല്‍ ഇന്ന് തെളിവ് സഹിതം ബന്ധുക്കള്‍ക്കും ഭര്‍ത്താവിനും മുന്നില്‍ തനിക്ക് സംഭവിച്ച് അപമാനത്തെക്കുറിച്ച് അവള്‍ തെളിയിച്ചിരിക്കുകയാണ്. സ്വന്തം അച്ഛനെപ്പോലെ പെരുമാറേണ്ട വ്യകിതിയില്‍ നിന്നാണ് ഇത്തരത്തിലൊരു പീഢനം ആ സ്ത്രീക്ക് ഏറ്റു വാങ്ങേണ്ടി വന്നത്.

സംഭവം ആദ്യമായി നടന്ന ദിവസം അവൾ സ്വന്തം ഭർത്താവിനോടും കുടുംബത്തിനോടും വിവരം ധരിപ്പിച്ചപ്പോൾ അവരാരും ഇത്തരം ഒരു കാര്യം വിശ്വസിക്കാന്‍ തയ്യാറായില്ല. മാത്രമല്ല ഇത്തരം ആരോപണങ്ങള്‍ വെറും അടിസ്ഥാനരഹിതമാണെന്ന് വരെ ഭര്‍ത്താവുള്‍പ്പടെയുള്ള ബന്ധുക്കള്‍ പറഞ്ഞു. അയാളുടെ ഉപദ്രവം സഹിക്കാൻ വയ്യാതെ അവള്‍ വീട് വിട്ട് സ്വന്തം വീട്ടിലേക്ക് പോയി. എന്നാല്‍ സ്വന്തം കുടുംബത്തില്‍ നിന്നും അനുഭവിക്കേണ്ടി വന്നത് വളരെ മോശം കാര്യങ്ങള്‍ തന്നെയായിരുന്നു.

ഒടുവിൽ താന്‍ അനുഭവിച്ച അപമാനം മറ്റുള്ളവരെ ബോധ്യപ്പെടുത്താനും അവര്‍ക്ക് മുന്‍പില്‍ തെളിയിക്കുന്നതിനും അവള്‍ തീരുമാനിച്ചു. ഒളിക്യാമറ വെച്ച് ഇത്തരം മോശം പെരുമാറ്റം വീഡിയോ എടുക്കാന്‍ അങ്ങനെയാണവള്‍ തീരുമാനിച്ചത്. ഇത് പിന്നീട് കുടുംബാംഗങ്ങളെ കാണിച്ച് ബോധ്യപ്പെടുത്തുകയും അയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *