നീണ്ട ഇടവേളക്ക് ശേഷം ഒന്നിച്ച ഒപ്പം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാല്‍ പ്രിയദര്ശന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് കുഞ്ഞാലിമരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം.
ആശിര്‍വാദ് സിനിമാസും കോണ്ഫിണ്ടന്റ് ഗ്രൂപ്പും മൂണ്‍ ഷോട്ട് എന്റര്ടെയ്ന്മെന്റും ചേര്‍ന്ന് നൂറു കോടിയിലേറെ ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രം അടുത്ത വര്‍ഷം ഓണം റിലീസ് ആയിട്ടാണ് പ്ലാന്‍ ചെയ്യുന്നത്. ഇപ്പോഴിതാ എന്തുകൊണ്ട് മോഹന്‍ലാല്‍ കുഞ്ഞാലിമരക്കാര്‍ ആകുന്നു എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് പ്രിയദര്ശന്.
പ്രിയദര്‍ശന്റെ വാക്കുകള്‍;
‘മലയാളത്തില്‍ ഇതുവരെ ഞാന്‍ ചെയ്തട്ടുള്ള ചിത്രങ്ങളില്‍ ഏറ്റവും വലിയ കാന്‍വാസില്‍ ചിത്രീകരണം നടക്കാന്‍ പോകുന്ന ചിത്രമാണിത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് മോഹന്‍ലാല്‍ എന്ന നടന് ഇന്ത്യന്‍ സിനിമയില്‍ ഉണ്ടാക്കിയ വിപണി മൂല്യം പതിന്മടങ്ങ് വര്‍ധിച്ചു. അങ്ങനെ ഒരു നടനെ വെച്ചുമാത്രമേ കുഞ്ഞാലിമരയ്ക്കാര്‍ പോലെ ഒരു ബിഗ് ബഡ്ജറ്റ് ചിത്രം ആലോചിക്കാന്‍ പറ്റൂ, ലാലിന്റെ ആ വളര്‍ച്ച മലയാള സിനിമയുടെ കൂടി വളര്‍ച്ചയാണ്”
പ്രിയദര്ശന് നവംബറില്‍ ഹൈദരാബാദില്‍ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രതിന്റെ ഷൂട്ടിംഗ് സെറ്റിന്റെ വര്‍ക്ക് പുരോഗമിക്കുകയാണ്. മോഹന്‍ലാലിന് ഒപ്പം പ്രണവ് മോഹന്‍ലാല്‍, നാഗാര്‍ജ്ജുന, സുനില്‍ ഷെട്ടി, മധു, പ്രഭു, പരേഷ് രാവേല് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു.
മോഹന്‍ലാല്‍ കുഞ്ഞാലി മരയ്ക്കാര്‍ നാലമാനായി എത്തുന്ന ചിത്രത്തില്‍ കുഞ്ഞാലി മരയ്ക്കാരിന്റെ ചെറുപ്പ കാലം ആയിരിക്കും പ്രണവ് മോഹന്‍ലാല്‍ ചെയ്യുന്നത്.
ആക്ഷന്‍ ഏറെ പ്രാധാന്യം ഉള്ള ചിത്രത്തിന് 70 ദിവസത്തെ ഷൂട്ടിങ്വാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ലൂസിഫര്‍ ആണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രം, ഡ്രാമയും ഒടിയനുമാണ് റിലീസ് ചെയ്യാനുള്ള മോഹന്‍ലാല്‍ ചിത്രങ്ങള്‍.
കൂടാതെ മോഹന്‍ലാല്‍ അഥിതി താരമായി എത്തുന്ന കായംകുളം കൊച്ചുണ്ണി ഒക്ടോബര്‍ 11നു തീയറ്ററുകളില്‍ എത്തും. ഡ്രാമ നവംബര്‍ 1നു റിലീസ് ചെയ്യും. ഒടിയന് ഡിസംബര്‍ റിലീസായി എത്തും.