കാർത്തിക്ക് സുബ്ബരാജ് രജനികാന്ത് ചിത്രമൊരുക്കുന്ന എന്ന വാർത്ത നമ്മളെല്ലാവരും അറിഞ്ഞ ഒന്നാണ്. സ്റ്റൈലിഷ് ലുക്കില്‍ രജനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റും പുറത്തിറങ്ങിയിരുന്നു. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ഒരുക്കുന്ന ചിത്രം 2.0 എന്ന രജനികാന്ത് ചിത്രത്തിന് ശേഷം പുറത്തിറങ്ങുന്ന ചിത്രമാണ്. കാർത്തിക്കിന്റെ നാലാമത്തെ ചിത്രമാണിത്. ഷോർട് ഫിലിമുകളിലൂടെ ആണ് കാർത്തിക്ക് സിനിമ ലോകത് എത്തുന്നത്. ചിത്രത്തിന്റെ ട്രൈലെര്‍ ഇപ്പോള്‍ എത്തിരിക്കുന്നു.
അനിരുദ്ധ് രവിചന്ദറിന്റെ മാസ് ബി ജി എമ്മോടെയായിരുന്നു ആദ്യ പോസ്റ്റര്‍ പുറത്തുവന്നത്. ആരാധകരെ ത്രസിപ്പിക്കുന്ന സ്റ്റൈലിഷ് ലുക്കില്‍ നിന്നും ഏറെ വ്യത്യസ്ത സെക്കന്റ് ലുക്ക് ആയിരുന്നു പപിന്നീട് പുറത്തിറങ്ങിയത്തില് രജനിയുടെ ലുക്ക്. പേട്ടയിലെ വില്ലൻ വേഷം ചെയുന്നത് വിജയ് സേതുപതിയാണ്. കാർത്തിക്കിന്റെ ഇതിനു മുമ്പുള്ള മൂന്ന് ചിത്രങ്ങളിലും വിജയ് സേതുപതി ഭാഗമായിട്ടുണ്ട്.
ജിഗർത്തണ്ടയിൽ അഥിതി താരമായി ആണ് എത്തിയത് എങ്കിലും ആദ്യം കാർത്തിക്ക് വില്ലൻ വേഷത്തിൽ കാസ്റ്റ് ചെയ്തത് സേതുപതിയെ ആണ് പിന്നീടു ബോബി സിംഹ ചെയ്ത ഈ വേഷം അദ്ദേഹത്തിന് മികച്ച സഹനടനുള്ള ദേശിയ അവാർഡ് നേടിക്കൊടുത്തു. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം നവാസുദ്ധിന്‍ സിദ്ധിഖി, തൃഷ, സിമ്രാന് , മേഘ പ്രകാശ് എന്നിങ്ങനെ വന്‍ താരനിരയാണുള്ളത്…..ട്രൈലെര്‍ കാണാം!!