വിവാഹ വാർഷികത്തിന് ഭാര്യയ്ക്ക് ഏഴുകോടിയുടെ റോൾസ് റോയ്സ് സമ്മാനിച്ച് ഭർത്താവ്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏരീസ് ഗ്രൂപ്പ് മേധാവിയും സംവിധായകനുമായ സോഹൻ റോയിയാണ് 25-ാം വിവാഹവാർഷികത്തിന് ഭാര്യ അഭിനി സോഹന്‍ അമ്പരപ്പിക്കുന്ന സമ്മാനം നൽകിയത്.
ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ റോൾസ് റോയ്സിന്റെ ആദ്യ എസ്യുവി മോഡലാണ് കള്ളിനൻ. ഇൗ വർഷം ആദ്യമാണ് കള്ളിനൻ പുറത്തിറങ്ങിയത്. ഇൗ വാഹനം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരി കൂടിയാണ് ഇപ്പോൾ അഭിനി.
6.95 കോടി രൂപയാണ് വാഹനത്തിന്റെ ഡൽഹി എക്സ് ഷോറൂം വില. ദക്ഷിണാഫ്രിക്കൻ ഖനിയിൽ നിന്ന് 1905ൽ കിട്ടിയ 3106 കാരറ്റ് വജ്രമായ കള്ളിനൻ ഡയമണ്ടിൽ നിന്നാണ് പുതിയ എസ്യുവിക്ക് പേര് നൽകിയിരിക്കുന്നത്.