ക്രിസ്തുമസ് ന്യൂയർ ആഘോഷങ്ങൾ ലോകമെമ്പാടും തകൃതിയായി നടക്കുകയാണ്. സൂപ്പർസ്റ്റാർ രജിനികന്തും കുടുംബവും അവധിക്കാല ആഘോഷങ്ങളുടെ ഭാഗമായി വിദേശ രാജ്യത്താണ്.ഇപ്പോൾ ധനുഷിനൊപ്പം സ്റ്റൈൽ മന്നൻ രജനി വളരെ കൂളായി നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ധനുഷാണ് ചിത്രം പങ്കുവെച്ചത്
ക്രിസ്തുമസ് റിലിസായി പുറത്തിറങ്ങിയ ധനുഷ് ചിത്രം മാരി 2 നല്ല പ്രതികരണങ്ങൾ നേടി തിയറ്റരുകിൽ മുന്നേറുകയാണ്.താരത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള വണ്ടർബാർ ഫിലിംസാണ് ചിത്രം നിർമ്മിച്ചിരുന്നത്. മലയാളി താരമായ ടൊവിനോയുടെ വില്ലൻ കഥാപാത്രവും കൂടി ആയപ്പോൾ കേരളത്തിലും സിനിമയ്ക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്.
പൊങ്കൽ കളർഫുള്ളാക്കുകയെന്നത് ഇനി സൂപ്പർസ്റ്റാറ്റിന്റെ ചുമതലയാണ്. യുവസംവിധായകൻ കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന പേട്ടയുടെ വരവിനായ് വളരെ ആവേശത്തോടെ കാത്തിരിക്കുകയാണ് സിനിമാലോകം.