Breaking News
Home / Lifestyle / 2018 ലെ ഏറ്റവും മികച്ച 15 സിനിമകൾ

2018 ലെ ഏറ്റവും മികച്ച 15 സിനിമകൾ

2018 മലയാള സിനിമയെ സംബന്ധിച്ചു തരക്കേടില്ലാത്ത ഒരു വർഷമായിരുന്നു. Iffi ഗോവ, iffk എന്നിവിടങ്ങളിൽ ഒരു മലയാളം സിനിമ പുരസ്‌കാരം നേടി എന്ന സന്തോഷത്തിനൊപ്പം കലാപരമായും സാമ്പത്തികമായും വിജയം കൈവരിച്ച സിനിമകൾ സൃഷ്ടിക്കാൻ മലയാള സിനിമക്ക് കഴിഞ്ഞു. തൊണ്ടി മുതലും ദൃക്‌സാക്ഷിയും, മായനദി പോലുള്ള മികച്ച ചിത്രങ്ങൾ നൽകിയ 2017 നെ വെല്ലിയോ എന്ന ചോദ്യത്തിന്റെ ഉത്തരം അപൂര്‍ണമാണ്. കുറച്ചു നല്ല സിനിമകളും ഒരുപാട് mediocre സിനിമകളും തന്നെയാണ് ഈ വർഷത്തെ സമ്പത്ത്…

ഈ മ യൗ

ഈ വർഷത്തെ ആദ്യ സ്ഥാനത്തിനുള്ള ഫ്രണ്ട് റണ്ണർ സുഡാനിയും ഈ മ യൗ വും തന്നെയാണ്. പക്ഷെ ലിജോ ജോസ് എന്ന അതികായന്റെ കാലിബർ ഈ മ യൗ വിനെ മറ്റൊരു തലത്തിൽ എത്തിക്കുന്നു. IFFI, IFFK പോലുള്ള വേദികളിൽ മലയാളത്തിന്റെ അഭിമാനമായ സിനിമ സംവിധായകന്റെ ക്രാഫ്റ്റിന്റെ കൂടെ വേദിയാണ്.

സുഡാനി ഫ്രം നൈജീരിയ

സഖറിയ മുഹമ്മദ് സംവിധാനം ചെയ്ത സുഡാനി കലാപരമായും കൊമേർഷ്യൽ വാല്യൂകളിലും മികച്ചു നിൽക്കുന്ന സിനിമയാണ്. ഒരു പാരലൽ സ്ട്രീം ഓഫ് മൂവി മേക്കിങ് സാധ്യത തുറന്നു കൊടുത്തൊരു സിനിമയാണ്. റിയലിസ്റ്റിക് ആയ കഥാപാത്ര പരിചരണം അതി ഭാവുകത്വങ്ങളും ഏച്ചുകെട്ടലുമില്ലാത്ത കഥാ ഗതി എന്നിവ ചിത്രത്തെ വ്യത്യസ്തമാക്കുന്നു.

ജോസഫ്

വലിയ കൊട്ടി ഘോഷവും മേളവും ആരവങ്ങളുമൊന്നുമില്ലാതെ തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് ജോസഫ്. ആകെ പറയാൻ ഉള്ളത് സഹ നട വേഷത്തിൽ മാത്രം അഭിനയിച്ചു കണ്ടിട്ടുള്ള ജോജു എന്ന നടന്റെ ആദ്യ നായക വേഷവും വിജയങ്ങളേക്കാൾ പരാജയങ്ങൾ കൈമുതലായി ഉള്ള പദ്മകുമാറിന്റെ സംവിധാനവും. ആരും ഒരു അത്ഭുതവും പ്രതീക്ഷിച്ചില്ല. ബോക്സ് ഓഫീസിനെ ഒന്നുരുത്തി നോക്കിയിട്ട് മിണ്ടാതെ പടിയകലുന്ന സ്ഥിരം കൊച്ചു ചിത്രങ്ങളിൽ ഒന്നായി ഇതിനെയും പലരും കരുതി.

ഞാൻ പ്രകാശൻ

ഞാൻ പ്രകാശൻ തീയേറ്ററുകളിൽ വിജയകരമായി മുന്നേറ്റം തുടരുന്ന സിനിമയാണ്. Mediocre എന്ന് വിളിക്കേണ്ട ഒരുപിടി ഘടകങ്ങൾ ചേർത്ത് വയ്ക്കപെടുമ്പോൾ സത്യൻ അന്തിക്കാട്ന്റെ ക്രാഫ്റ്റും രണ്ടാം പകുതിയും ഫഹദിന്റെ ചാർമ് എന്നിവ സിനിമയെ എലവേറ്റ് ചെയുന്നു. ഒരേ റൂട്ടിലെ ബസ് തന്നെയാണ് എന്നാൽ അതിലെന്തോ ഒരു എക്സ് ഫാക്ടർ ഉണ്ട്. അത് വിശദീകരിക്കാൻ കഴിയുമോ എന്ന് ചോദിച്ചാൽ i dont know..

ലില്ലി

ലില്ലി നല്ലൊരു അറ്റംപ്റ് ആണ്. എവിടേയോ ചില പാളിച്ചകൾ ആസ്വാദനത്തെ ബാധിക്കുന്നെങ്കിലും സിനിമയിലുടനീളം ഡാർക്ക് മൂഡ് ക്രിയേറ്റ് ചെയ്യാൻ കഴിഞ്ഞതും വിയലൻസ് രംഗങ്ങളിലെ മെക്കിങ്ങും സിനിമ കാണാൻ പ്രേക്ഷകനെ പിടിച്ചിരുത്തും. കുറച്ചു കൂടെ നന്നാക്കാൻ കഴിയുന്ന സിനിമ ആയിരുന്നു ബട്ട് the attempt was great..

വരത്തൻ

സ്‌ട്രെ ഡോഗ്സ് എന്ന ഇംഗ്ലീഷ് ചിത്രത്തിന്റെ അഡാപ്റ്റേഷൻ എന്ന് വരത്തനെ വിശേഷിപ്പിക്കാൻ കഴിയുമെങ്കിലും കേരളീയ സാഹചര്യവും മോറൽ പോലീസിങ്ങും ഒക്കെ വൃത്തിയായി ക്ലബ് ചെയ്തിട്ടുണ്ട്. തിയേറ്റർ മൊമെന്റ്‌സ്‌ ഉയർത്തുന്ന അവസാനത്തെ മുപ്പതു മിനിറ്റുകൾ സിനിമയെ കോമേഴ്സ്യലി കൂടെ മറ്റൊരു തലത്തിൽ എത്തിച്ചു.

കൂടെ

അഡാപ്റ്റേഷൻ എന്ന് ചിലർക്കെങ്കിലും കളിയാകാമെങ്കിലും കൂടെ ഈ വർഷത്തെ ഏറ്റവും മികച്ച സിനിമകളിൽ ഒന്ന് തന്നെയാണ്. പ്രേക്ഷകനെ ഇമോഷനലി കണക്ട് ചെയ്യാൻ കഴിയുന്നത് ഒരു ശ്രമകരമായ കാര്യമാണ്, അതിൽ അഞ്ജലി മേനോൻ വിജയിച്ചു എന്ന് പറയാം. ജോഷ്വ എന്ന കഥാപാത്രത്തിന്റെ പാത്ര നിർമിതി തുടങ്ങിയ ഘടകങ്ങൾ മേല്പറഞ്ഞതിനു ഉതകുന്നതാണ്.

ഇബിലീസ്

ഈ വര്ഷതേ ഏറ്റവും മികച്ച അറ്റെംപ്റ്റുകളിൽ ഒന്ന്. പൂർണമായും വർക് ഔട്ട് ആയിരുന്നെങ്കിൽ മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച സിനിമകളുടെ ലിസ്റ്റിലേക്ക് വരേണ്ട സിനിമ. ഇബിലീസ് പുതിയ ഒരു അനുഭവമാണ്. ഒരു മരണത്തെ ഇത്രമേൽ സുന്ദരമായി പോയറ്റിക് ആയി കാണിച്ചു തന്ന സിനിമ വേറെയില്ല. സിനിമ പ്രേക്ഷകർ സ്വീകരിക്കാത്തതിൽ ഏറെ വിഷമമുണ്ട്.

കമ്മാരസംഭവം

കമ്മാര സംഭവം ഒരു ചരിത്ര കഥയുടെ അനാവരണമാണ്. അതിലുപരി ഒരു നല്ല ടെക്നിക്കൽ പെർഫെക്ഷൻ ഉള്ള കിടിലൻ പെർഫോമൻസുകളുള്ള മാസ്സ് എലെമെന്റുകളും ക്ലാസും ഉള്ള ഒരു നല്ല സിനിമ. ദിലീപ് എന്ന നടനിൽ നിന്ന് ഇതുവരെ നമ്മൾ കണ്ടിട്ടില്ലാത്ത ഒന്ന് തന്നെയാണ് കമ്മാരസംഭവം. ബജറ്റിന്‍റെ പേരില്‍ കൊട്ടിഘോഷിക്കുന്ന ചിത്രങ്ങളെക്കാള്‍ മുകളില്‍ ആണ് കമ്മാരസംഭവം. ഈ ചിത്രവും പ്രേക്ഷകർ സ്വീകരിക്കാത്തതിൽ ഏറെ വിഷമം തോനിയ ഒന്നാണ്.

കായംകുളം കൊച്ചുണ്ണി

കൊച്ചുണ്ണി ലിസ്റ്റിൽ എന്തെ എന്ന ചോദ്യത്തിന് പ്രൊഡക്ഷൻ വാല്യൂകൾ എന്ന് തന്നെ പറയേണ്ടി വരും. റോഷൻ ആൻഡ്രൂസിന്റെ മേക്കിങ്ങിനും സിനിമാട്ടോഗ്രഫിയും സിനിമയെ മറ്റൊരു തലത്തിൽ എത്തിക്കുന്നുണ്ട്. ആവറേജ് ആയ തിരക്കഥ സിനിമയെ കൈവിടുന്നുടെങ്കിലും ഈ പ്രൊഡക്ഷൻ വാല്യൂ മികചു നില്കുന്നു.

കാര്‍ബണ്‍

വേണു സംവിധാനം ചെയുന്ന ചിത്രം കൊമേർഷ്യൽ സാധ്യതകൾക്ക് മുകളിൽ ആത്യന്തികമായി സിനിമ പകർന്നു തരുന്ന കലാപരമായ മൂല്യത്തെ പറ്റി പറയുന്ന ചിത്രമാണ്. ഫഹദ് ഫാസില്‍ എന്ന നടന്റെ സാനിദ്ധ്യമാണ് ‘കാര്‍ബണ്‍’ ന്റെ ഏറ്റവും വലിയ ശക്തി. നോട്ടം കൊണ്ടും, ചലനങ്ങള്‍ കൊണ്ടും, മിന്നി മറയുന്ന ഭാവങ്ങള്‍ കൊണ്ടും ഫഹദ് വീണ്ടും നമ്മളെ വിസ്മയിപിച്ച ചിത്രം തന്നെ കാര്‍ബണ്‍..

കുഞ്ഞു ദൈവം

ഒരു കുഞ്ഞു സിനിമയാണ്. അതെ സമയം വളരെ ഇന്ട്രെസ്റ്റിങ്ങും ആണ്. കഥാപ്രതലത്തിലെ സിംപ്ലിസിറ്റി ഏതൊരു പ്രേക്ഷകന്റെയും മനസ് നിറക്കുന്ന ഒന്നാണ്.

കുട്ടൻ പിള്ളയുടെ ശിവരാത്രി

കുറച്ചു കൂടെ മെച്ചപ്പെടുത്താൻ കഴിയുമായിരുന്ന സിനിമ, സ്ക്രിപ്റ്റിലെ പാളിച്ചകൾ എടുത്തു പറയുമ്പോളും ജീൻ മാർക്കോസിന്റെ നരേഷനൽ ബ്രില്ലിയൻസ് എടുത്തു പറയണം. ഇത്ര ക്ലെവർ നരേഷൻ ഈ വര്ഷം ഒരു സിനിമയും വന്നിട്ടില്ല. കുട്ടൻ പിള്ള ഈസ് എ ഗുഡ് അറ്റംപ്റ്.

പടയോട്ടം

പടയോട്ടം ആ ജെനരിൽ പുറത്തു വന്നിട്ടുള്ള ഏറ്റവും സത്യസന്ധമായ അറ്റംപ്റ് ആണ്. കോമെടിക്ക് വേണ്ടി സൃഷ്ടിച്ച സീനുകളില്ലാതെ ചളി വാരി വിതറാത്ത ഒരു ചിത്രം. തമിഴിലെ സൂദും കാവും ഒക്കെ പോലെ ഒരു അറ്റംപ്റ്. തിരക്കഥയിൽ ആ ജെനറിനോട് കാണിച്ച സത്യസന്ധത സിനിമയെ ലിസ്റ്റിൽ എത്തിക്കുന്നു.

അരവിന്ദന്റെ അതിഥികൾ

ഈ സിനിമ ലിസ്റ്റിൽ ഉള്പെടുത്തണോ വേണ്ടയോ എന്ന് ആലോചനകൾ ഒരുപാട് ഉണ്ടായിരുന്നു. പക്ഷെ here it is. ഒരു തറടിക്കറ്റ്റ് കാണി ആയത് കൊണ്ടാകും ചില സിനിമകൾ എത്ര മോശമെന്ന് ഞാൻ മനസ്സിനോട് പറഞ്ഞാലും അതിങ്ങനെ കണ്ടിരിക്കാൻ തോന്നും. ആകെ തുകയിൽ അരവിന്ദ്ൻ ഒരു ആവറേജ് അഫ്ഫയർ ആണെന്കിലും ഒരു നല്ല watch, ആണ് സിനിമ. അതിനു കോണ്ട്രിബൂട് ചെയുന്ന ഷാൻ റഹ്മാന്റെ മ്യൂസിക്, മൂകാംബികയിൽ കഥാ പ്രതലം എന്നിവ എടുത്തു പറയേണ്ടതാണ്.

About Intensive Promo

Leave a Reply

Your email address will not be published.