Breaking News
Home / Lifestyle / കണ്ണാ.. എന്റെ പ്രാർത്ഥനയുണ്ട്… ഒന്നും വരില്ല…; ആർജെയെ വെട്ടിയത് ഫോണിൽ സംസാരിക്കുമ്പോൾ തന്നെ..!!

കണ്ണാ.. എന്റെ പ്രാർത്ഥനയുണ്ട്… ഒന്നും വരില്ല…; ആർജെയെ വെട്ടിയത് ഫോണിൽ സംസാരിക്കുമ്പോൾ തന്നെ..!!

കണ്ണാ.. എന്റെ പ്രാർത്ഥനയുണ്ട്… ഒന്നും വരില്ല…; ആർജെയെ വെട്ടിയത് ഫോണിൽ സംസാരിക്കുമ്പോൾ തന്നെ; സുഹൃത്തിന്റെ നിലവിളി കേട്ട ശേഷം ഗൾഫിലുള്ള നർത്തകി ഇട്ട പോസ്റ്റ് അന്വേഷണത്തിൽ നിർണ്ണായകമാകും; റേഡിയോ ജോക്കി രജേഷിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത് ഖത്തറിലെ വ്യവസായി; പ്രതികളെ കുറിച്ച് സൂചന കിട്ടിയെന്ന് അന്വേഷണ സംഘം !!
തിരുവനന്തപുരം: കണ്ണാ.. എന്റെ പ്രാർത്ഥനയുണ്ട്… ഒന്നും വരില്ല…,

റേഡിയോ ജോക്കിയും യുവഗായകനുമായ മടവൂർ നൊസ്റ്റാൾജിയ നാടൻപാട്ട് സംഘാംഗം മടവൂർ പടിഞ്ഞാറ്റേല ആശാനിവാസിൽ രസികൻ രാജേഷ് എന്ന രാജേഷ ്കുമാർ ആക്രമിക്കപ്പെട്ട ശേഷം ഖത്തറിലെ നർത്തകയുടെ ഫെയ്‌സ് ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റായിരുന്നു ഇത്. രസികൻ രാജേഷിന്റെ കൊലക്കേസ് അന്വേഷണത്തിലും ഏറെ നിർണ്ണായകമായി ഈ പോസ്റ്റ്. ഖത്തറിലെ വ്യവസായിയുടെ ക്വട്ടേഷനെടുത്ത ഗുണ്ടാസംഘമാണ് രാജേഷിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് ഉറപ്പിക്കുകയാണ്.

കൊല്ലം, ആലപ്പുഴ ജില്ലകളിലുള്ളവരാണ് ക്വട്ടേഷൻ സംഘത്തിൽ ഉണ്ടായിരുന്നത്. രാജേഷ് ഖത്തറിലായിരുന്ന സമയത്ത് അടുപ്പമുണ്ടായിരുന്ന യുവതിയുടെ ഭർത്താവാണ് ക്വട്ടേഷൻ നൽകിയതെന്നാണ് പ്രാഥമിക നിഗമനം. അടുത്തിടെ വിവാഹമോചിതയായ ആലപ്പുഴക്കാരിയായ യുവതിയെ നാട്ടിലെത്തിക്കും. യുവതിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിലെ സന്ദേശം ചില വ്യക്തമായ സൂചനകൾ പൊലീസിന് നൽകി. ആക്രമണസമയത്ത് ഖത്തറിലുള്ള ഈ പെൺസുഹൃത്തുമായി രാജേഷ് ഫോണിൽ സംസാരിക്കുകയായിരുന്നു.

ഫോണിലൂടെ രാജേഷിന്റെ നിലവിളി ഈ സ്ത്രീ കേട്ടിരുന്നുവെന്നാണു സൈബർ സെല്ലിന്റെ പരിശോധനയിലൂടെ അന്വേഷണസംഘത്തിന് മനസിലായത്. ഈ നിലവിളിയിൽ നിന്നും അക്രമത്തെ കുറിച്ച് യുവതി മനസ്സിലാക്കി. ഇതിന് ശേഷമാണ് കണ്ണാ.. എന്റെ പ്രാർത്ഥനയുണ്ട്… ഒന്നും വരില്ല… എന്ന പോസ്റ്റ് രാത്രിയിൽ ഫെയ്‌സ് ബുക്കിലെത്തിയത്.ഈ യുവതി, രാജേഷിന്റെ മറ്റൊരു സുഹൃത്തിനെ ഫോണിൽവിളിച്ച് ആക്രമണവിവരം അറിയിച്ചതായും പൊലീസിന് വിവരം കിട്ടി.

മൂന്നുവർഷം മുൻപ് പത്തുമാസത്തോളം ഖത്തറിൽ റേഡിയോ ജോക്കിയായിരുന്നപ്പോഴാണ് യുവതിയുമായി പരിചയപ്പെട്ടത്. ഇവരുടെ ധനസഹായത്തോടെയാണ് നാട്ടിൽ റെക്കാർഡിങ് സ്റ്റുഡിയോ തുറന്നതെന്നാണ് വിവരം. യുവതിയുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നതായി സംശയിക്കുന്നതായി പൊലീസും പറഞ്ഞു. ഒരാഴ്ച മുൻപ് മുതൽ അക്രമിസംഘം മടവൂരിൽ ചുറ്റിക്കറങ്ങിയിരുന്നതായും പൊലീസിന് വിവരംകിട്ടിയിട്ടുണ്ട്. നേരത്തേ പാരലൽ കോളേജ് അദ്ധ്യാപകനായിരുന്ന രാജേഷ് ചെന്നൈയിലെ സ്വകാര്യ സ്‌കൂളിൽ ജോലി കിട്ടി അങ്ങോട്ട് പോകാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് അക്രമണം ഉണ്ടായത്.

ഖത്തറിലെ സ്ത്രീയുമായി ബന്ധപ്പെട്ട പ്രശ്നമാണു കൊലപാതകം എന്ന തരത്തിലാണു രാജേഷിന്റെ സുഹൃത്തുക്കളുടേയും മൊഴി. ഖത്തറിൽ ജോലി ചെയ്യുന്ന ഘട്ടത്തിലാണ് രാജേഷ് ഈ സ്ത്രീയുമായി പരിചയത്തിലാവുന്നത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടരയ്ക്ക് മടവൂർ ജംഗ്ഷനിൽ സ്വന്തം ഉടമസ്ഥതയിലുള്ള മെട്രാസ് റെക്കാർഡിങ് സ്റ്റുഡിയേയിൽ വച്ചാണ് രാജേഷിനെ വെട്ടിക്കൊന്നത്. ചുവന്ന സ്വിഫ്റ്റ് കാറിൽ നാലംഗ സംഘമാണ് ക്വട്ടേഷനെത്തിയത്. ഇതിൽ മുഖംമറച്ച ഒരാൾ ഇറങ്ങി വാളുകൊണ്ട് രാജേഷിന്റെ കൈകളിലും കാലുകളിലും തുരുതുരാ വെട്ടുകയായിരുന്നു.

ഈ സമയം കാറിൽ ഒരാളുണ്ടായിരുന്നു. ഇത് ഖത്തറിലെ വ്യവസായി ആണോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ക്വട്ടേഷൻ സംഘമെത്തിയ ചുവന്നകാർ ഇതുവരെ കണ്ടെത്താനായിട്ടില്ല. മടവൂരിലെയും സമീപ പ്രദേശങ്ങളിലെയും സി.സി.ടി.വി കാമറാദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു. കാറിനെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചുവെന്നാണ് പൊലീസ് നൽകുന്ന സൂചന. കാറിന്റെ ദൃശ്യങ്ങൾ കണ്ടെത്താൻ പരിശോധന ഊർജ്ജിതമാക്കിയിട്ടുണ്ട്.

രാജേഷ് കലാപരിപാടി അവതരിപ്പിച്ച നാവായിക്കുളം ക്ഷേത്രത്തിൽ അക്രമിസംഘം എത്താനുള്ള സാദ്ധ്യതയും പൊലീസ് തള്ളുന്നില്ല. നാവായിക്കുളം മുതൽ മടവൂർ വരെയുള്ള എല്ലാ മൊബൈൽ ടവറുകളിലെയും വിവരങ്ങൾ സേവനദാതാക്കളോട് പൊലീസ് ആവശ്യപ്പെട്ടു. ഇവയെല്ലാം പൊലീസ് പരിശോധിക്കും,മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന കുട്ടനെയും പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

കാറിന്റെ നമ്പർ വ്യാജമാണെന്ന നിലപാടിലാണു പൊലീസ്. രാജേഷിനെ വിളിച്ച അജ്ഞാത ഫോൺനമ്പരുകൾ കേന്ദ്രീകരിച്ചും അന്വേഷണം നീങ്ങുന്നുണ്ട്. വിവാഹിതനായ രാജേഷിന്റെ ഭാര്യ രോഹിണി ഏഴുമാസം ഗർഭിണിയാണ്.

About Intensive Promo

Leave a Reply

Your email address will not be published.