Breaking News
Home / Lifestyle / നീതി ലഭിച്ചില്ലെങ്കിൽ ഡിജിപി ഓഫീസിനു മുൻപിൽ കൂട്ട ആത്മഹത്യയാണ് കുടുംബത്തിന്റെ തീരുമാനമാണ്..!!

നീതി ലഭിച്ചില്ലെങ്കിൽ ഡിജിപി ഓഫീസിനു മുൻപിൽ കൂട്ട ആത്മഹത്യയാണ് കുടുംബത്തിന്റെ തീരുമാനമാണ്..!!

തിരുവനന്തപുരം: തന്റെ വിവാഹവാഹ നിശ്ചയം മുടക്കിയ കല്ലറ പാങ്ങോട് പൊലീസ് എസ്.ഐക്ക് എതിരേ വിവാഹ പെണ്ണായ ഡോ.ഹർഷിദ ഡി.ജി.പിക്ക് പരാതി നല്കി. വിവാഹ നിശ്ചയത്തിന്‌ വരന്റെ വീട്ടിലേക്ക് പോകും വഴി കല്യാണ പാർട്ടിയുടെ വാൻ കെ.എസ്.ആർ.ടി.സി ബസിൽ ഉരസിയതാണ്‌ കാരണം. തുടർന്ന് ബസിൽ യാത്ര ചെയ്തിരുന്ന ഒരു പോലീസുകാരൻ ഇടപെട്ട് കല്യാണ പാർട്ടിയേ ഒന്നടങ്കം കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും കല്യാണ നിശ്ചയം മുടക്കുകയും ആയിരുന്നു.

കഴക്കൂട്ടം കരിമണൽ എസ്എഫ്എസ് വാട്ടർസ്കേപ് ആറ്–ബിയിൽ ഹക്കീം ബദറുദീന്റെ (45) മകൾ ഡോ. ഹർഷിതയാണ് പരാതി നൽകിയത്. നീതി ലഭിച്ചില്ലെങ്കിൽ ഡിജിപി ഓഫീസിനു മുൻപിൽ കൂട്ട ആത്മഹത്യയാണ് കുടുംബത്തിന്റെ തീരുമാനമെന്നും ഇക്കാര്യം പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹക്കീം ബദറുദീൻ പറഞ്ഞു ഹർഷിദയുടെ പിതാവിനേയും മറ്റ് 6 പേരേയും പോലീസ് ലോക്കപ്പിൽ ഇട്ടു. തുടർന്ന് ജാമ്യം കിട്ടാത്ത വകുപ്പുകൾ ഇട്ട് കേസെടുത്ത് ഇവരെ റിമാന്റ് ചെയ്യിപ്പിച്ചു. കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറോട് തർക്കിച്ചെന്നും വഴക്കിട്ടെന്നും കാട്ടി സർക്കാർ ജീവനക്കാർക്കെതിരായ അതിക്രമം,

ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി. പോലീസിന്റെ ക്രൂരമായ നടപടിക്കെതിരേ ഇന്നലെ പ്രവാസി ശബ്ദം പുറത്തുവിട്ട വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ആയിരക്കണക്കിനാളുടെ പ്രതിഷേധം അലയടിക്കുകയും ചെയ്തു. 25 വർഷം സൗദിയിൽ ജോലി ചെയ്ത് മകളുടെ വിവാഹത്തിനു നാട്ടിലെത്തിയ പ്രവാസിക്കാണ്‌ ഈ ദുർഗതി ഉണ്ടായത്. ചടങ്ങിനുശേഷം തിരിച്ചുവരാമെന്നു പറഞ്ഞു സെല്ലിനകത്തുനിന്നു ഹക്കീമും പുറത്തുനിന്നു ഷംലയും കരഞ്ഞപേക്ഷിച്ചെങ്കിലും പൊലീസ് തട്ടിക്കയറുകയായിരുന്നുവത്രെ. രാത്രി 9.30ന് എസ്ഐ എസ്.നിയാസ് സ്റ്റേഷനിൽ എത്തിയപ്പോൾ ഹക്കീമിനെ അകത്തുവിളിച്ച എസ്ഐ, കെഎസ്ആർടിസി ബസ് ഡ്രൈവർ ആശുപത്രിയിൽ പോയിട്ടുണ്ടെന്നും ഒത്തുതീർപ്പാക്കിവന്നാൽ ആലോചിക്കാമെന്നും അറിയിച്ചു.

തുടർന്ന് സ്റ്റേഷനിൽ ഉണ്ടായിരുന്ന വരന്റെ വീട്ടുകാർ ഡ്രൈവറെ അന്വേഷിച്ചുപോയി. രാത്രി 10.30നു മടങ്ങിയെത്തിയ അവർ പ്രശ്നങ്ങൾ സംസാരിച്ചുതീർത്തുവെന്ന് അറിയിച്ചപ്പോൾ എഫ്ഐആർ റജിസ്റ്റർ ചെയ്തുവെന്നു പറഞ്ഞ് എസ്ഐ കൈമലർത്തുകയായിരുന്നുവത്രെ..

വധുവിന്റെ പിതാവ്‌ ഹക്കീം ബദർ കരഞ്ഞു പറഞ്ഞിട്ടും പോലീസ് ചെവിക്കൊണ്ടില്ല. മകളുടെ വിവാഹ നിശ്ചയം മുടക്കരുത് എന്നും ചടങ്ങ് കഴിഞ്ഞ് പോലീസ് പറയുന്നതെന്തും ചെയ്യാം എന്നും പറഞ്ഞിരുന്നു. എന്നാൽ നിന്റെ മകളുടെ വിവാഹം മുടങ്ങിയാൽ എനിക്കെന്താടാ..എന്നായിരുന്നു എസ്.ഐ ചോദിച്ചത്.

About Intensive Promo

Leave a Reply

Your email address will not be published.