Breaking News
Home / Lifestyle / ഒടിയനും ശ്രീകുമാർ മേനോന്‍റെ മാർക്കറ്റിംഗ് ഐഡിയയും

ഒടിയനും ശ്രീകുമാർ മേനോന്‍റെ മാർക്കറ്റിംഗ് ഐഡിയയും

ഒരുപക്ഷെ ഒടിയനോളം ഒരു സിനിമക്ക് പ്രീ റീലീസ് ബിൽഡ് അപ് ലഭിച്ചു കാണില്ല. അത്രമേൽ പ്രൊമോഷൻ ആണ് സംവിധായകൻ ശ്രീകുമാർ മേനോൻ, ആന്റണി പെരുമ്പാവൂർ എന്നിവർ റീലിസിനു മുൻപ് നൽകിയത്. അതുകൊണ്ട് തന്നെ കേരളം കണ്ട ഏറ്റവും വലിയ റീലീസായി മാറി ഒടിയൻ. ആദ്യ ദിനത്തിൽ മുഴുവൻ തിയേറ്ററുകളും ഫിൽ ആയി. എന്നാൽ റിലീസിന് ശേഷം സിനിമക്ക് വന്ന നെഗറ്റിവ്‌ അഭിപ്രായങ്ങൾ ഒടിയനെ ബാധിച്ചു. പ്രതീക്ഷയുടെ അമിത ഭാരം ഒടിയനെ വിഴുങ്ങി.

പടം രണ്ടാം ദിനം തൊട്ടു ബുക്കിങ്ങിലും മറ്റും മോശമായിരുന്നു. ഞ്യാറാഴ്ച വരെ തരക്കേടില്ലായിരുന്നു എന്കിലും വീക്ക് ഡേയ്സ് തൊട്ട് ബുക്കിംഗ് നല്ല രീതിയിൽ കുറഞ്ഞു തുടങ്ങി. ഇവിടെയാണ് ശ്രീകുമാർ മേനോന്റെയും ആന്റണി പെരുമ്പാവൂരിന്റെയും മാർക്കറ്റിംഗ് സ്ട്രെറ്റർജി വീണ്ടും സിനിമയെ രക്ഷിക്കാൻ എത്തുന്നത്. ഡിസംബർ 14 നു റീലീസ് ആയ ചിത്രത്തിന്റെ റീലീസ് സമയത് കുട്ടികൾക്ക് പരീക്ഷാക്കാലം ആയിരുന്നു.

ഒടിയൻ പോലൊരു സിനിമ ഫാൻസിനെ അല്ല കുട്ടികളെയും കുടുംബങ്ങളെയും ആയിരിക്കും ആകർഷിക്കുന്നത് എന്ന് അണിയറക്കാർക്ക് വ്യക്തമായി അറിയാം. എന്നിട്ടുമെന്തേ സിനിമ ഒരാഴ്ച്ച മുന്നേ റീലീസ് ചെയ്തത്. ഉത്തരം ഇങ്ങനെ, ആദ്യ ആഴ്ച ഫാൻസിനെ നേടാൻ വേണ്ടി തന്നെയാണ് നേരത്തെ സിനിമ ഇറക്കിയത്. ആദ്യ ദിനങ്ങൾ ഫാൻസ്‌ ആഘോഷമാക്കും എന്നിരിക്കെ, അണിയറക്കാർക്ക് റിസ്ക് ഉണ്ടായിരുന്നത് നാല് ദിവസങ്ങളാണ്. അത് അവർ കവർ ചെയ്തത് ഇങ്ങനെ…

ആദ്യ ദിനം മുതൽ ശ്രീകുമാർ മേനോൻ ചാനലുകളിൽ കയറി ഇറങ്ങി, അന്തി ചർച്ചകളിൽ സജീവമായി ഒടിയൻ നിലകൊണ്ടു. അശ്രാന്തം ശ്രീകുമാർ മേനോൻ ഇന്റർവ്യൂകൾ നൽകി, അയാൾ എന്ന മാർക്കറ്റിംഗ് ജീനിയസിന് റിസ്ക് നിറഞ്ഞ ഈ ഒരാഴ്ച സിനിമയെ ലൈം ലൈറ്റിൽ നിർത്തണമായിരുന്നു. ആ ഒരാഴ്ച കഴിഞ്ഞാൽ കുട്ടികളും വെക്കേഷൻ കാലത്തേ കുടുംബങ്ങളും സിനിമ ഏറ്റെടുക്കും എന്ന് അയാൾക്ക് ഉറപ്പായിരുന്നു. അയാളുടെ ചിന്തകൾ ശെരിയായിരുന്നു.

വെക്കേഷൻ തുടങ്ങിയതോടെ സിനിമ കുടുംബങ്ങൾ ഏറ്റെടുത്തു, വമ്പൻ തിരക്ക് എങ്ങും. കഴിഞ്ഞ മൂന്നു ദിവസങ്ങളിലും ഒടിയൻ പ്രദർശിപ്പിച്ച സെന്ററുകളിലെ എല്ലാ ഷോകളും ഹൗസ് ഫുൾ ആണ്. ഇപ്പോൾ ശ്രീകുമാർ മേനോനെ ചാനൽ ചർച്ചകളിൽ കാണാറില്ല, ഇന്റർവ്യൂസ് അടുത്ത ദിവസങ്ങളിൽ ഒന്നും കൊടുത്തിട്ടില്ല, കാരണം അതിന്റെ ആവശ്യമില്ല. പടം കുടുംബങ്ങൾ ഏറ്റെടുത്തു. ആന്റണി പെരുമ്പാവൂരിന്റെ ബാക്ക് അപ്പ് ഇതിൽ എടുത്തു പറയേണ്ട ഘടകമാണ്.

ഇത്ര നെഗറ്റീവ് കിട്ടിയ ചിത്രം സാധാരണ ഗതിയിൽ രണ്ടാമത്തെ ആഴ്ച തീയേറ്ററുകളിൽ നിന്ന് മാറേണ്ടതാണ്, എന്നാൽ ആ സിനിമയുടെ പിന്നിൽ ആന്റണി പെരുമ്പാവൂർ എന്ന അതികായനായിരുന്നു. അതുകൊണ്ട് തീയേറ്ററുകൾ ഹോൾഡ് ചെയ്തു വയ്ക്കാൻ ഒടിയനു സാധിച്ചു. ബാക്കി ചരിത്രമാണ്. ചിത്രങ്ങൾ സാക്ഷി…

About Intensive Promo

Leave a Reply

Your email address will not be published.