Breaking News
Home / Lifestyle / കുറച്ചു നാളുകള്‍ കൊണ്ടുതന്നെ ഞാന്‍ ആ നാട്ടില്‍ അറിയപ്പെടുന്നൊരു വേശ്യയായി മാറി…

കുറച്ചു നാളുകള്‍ കൊണ്ടുതന്നെ ഞാന്‍ ആ നാട്ടില്‍ അറിയപ്പെടുന്നൊരു വേശ്യയായി മാറി…

കരഞ്ഞു കരഞ്ഞു എപ്പോഴോ ഉറങ്ങിപോയി നേരം പുലര്‍ന്നു എന്ന് അറിഞ്ഞിട്ടും യാമിനി കിടക്കവിട്ട് എഴുന്നേറ്റില്ല. ഹരിയോട് അവള്‍ക്കു വെറുപ്പും ദേഷ്യവും തോന്നി കഴിഞ്ഞ രാത്രിയില്‍ നടന്നതിനെ കുറിച്ചോര്‍ത്തപ്പോള്‍ യാമിനിക്ക് അവളോട് തന്നെ അറപ്പ് തോന്നി. ജനിച്ച വീടും വീട്ടുകാരെയും ഉപേക്ഷിച്ചു ഹരിയോടൊപ്പം ഇറങ്ങി വന്നതില്‍ കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ആദ്യമായി യാമിനിക്ക് കുറ്റബോധം തോന്നിത്തുടങ്ങി.

അവള്‍ മെല്ലെ കിടക്കയില്‍ നിന്നും എഴുനേറ്റു. ശരീരത്തിന്റെ പല ഭാഗത്തും ചെറിയ വേദന തോന്നിയെങ്കിലും മനസ്സിന്റെ വേദനയ്ക്ക് മുന്നില്‍ അതൊന്നും ഒന്നുമല്ലാതായിപ്പോയി. വരാന്തയില്‍ ഹരി കുടിച്ചു ബോധം കേട്ട് കിടക്കുന്നുണ്ടായിരുന്നു… അരികില്‍ കാലിയായ കുപ്പിയും ഗ്ലാസും…. കൊടാതെ പലേടത്തായി ചിതറി കിടക്കുന്ന കുറച്ചു നോട്ടുകളും…. ആ നോട്ടുകളില്‍ നിന്നും യാമിനിക് ചോരയുടെ ഗന്ധം വരുന്നതായി തോന്നി…

തന്റ്റെ ശരീരത്തിന്റെ ചോരയുടെ ഗന്ധം. ലൈബ്രറിയില്‍ വച്ചു കണ്ട് പരിചയപ്പെട്ട ഹരിയോട് വളരെപെട്ടെന്നായിരുന്നു പ്രണയമായി മാറിയത്…. ഹരിയെപ്പറ്റി ഒന്നും അറിയില്ലായിരുന്നു എന്നിട്ടും പ്രണയമെന്ന മഹാ സത്യത്തിനുമുന്നില്‍ ഒന്നും ആലോചിക്കാതെ ഒരു നാള്‍ അവനോടൊപ്പം ഇറങ്ങി വന്നതാണ്…ജീവനെക്കാളും ഹരിയേ സ്നേഹിച്ച തന്നെയാണ് ഇന്നലെ രാത്രിയില്‍ ഹരി കേവലം കുറച്ചു പണത്തിനു വേണ്ടി മറ്റൊരാള്‍ക്ക് കാഴ്ചവെച്ചത്.

ആ രാത്രി ഓര്‍ക്കും തോറും യാമിനിക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി…. ദൈവം തന്ന ജീവിതം സ്വയം മരണത്തിലേക്ക് തള്ളിവിടുവാന്‍ അവള്‍ക്കു പേടിയായിരുന്നു… ഉണര്‍ന്നു എഴുനേറ്റ ഹരി.. തറയില്‍ കിടന്ന നോട്ടുകള്‍ ആര്‍ത്തിയോടെ പെറുക്കിയെടുത്തു.. യാമിനിയുടെ മുഖതേയ്ക്കു പോലും നോക്കാതെ അവളോട് ഒന്നും മിണ്ടാതെ ഹരി ഇറങ്ങി പോയി…. അന്ന് രാത്രിയും ഹരിയോടൊപ്പം ഒരാള്‍ കൂടി ഉണ്ടായിരുന്നു….

പിന്നിട് പലപ്പോഴും ഹരിക്കൊപ്പം പലരും വന്നുപോയി…. തന്നെ വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ ഉപേക്ഷിച്ചു വന്നതിലുള്ള കുറ്റബോധമോ… . അതോ ഹരിയോടുള്ള വാശിയോ യാമിനി പിന്നെ ഒരിക്കലും യാമിനി കരഞ്ഞില്ല… കുറച്ചു നാളുകള്‍ കൊണ്ടുതന്നെ യാമിനി ആ നാട്ടില്‍ അറിയപ്പെടുന്നൊരു വേശ്യയായി മാറി… വേശ്യയായ യാമിനിയുടെ ജീവിതത്തിലേക്ക് പുതിയൊരു വെളിച്ചമായിരുന്നു മുരളിയുടെ കടന്നു വരവ്… പതിവായി ഹരിക്കൊപ്പം മുരളി യാമിനിയുടെ അടുത്തു വന്നു തുടങ്ങി… ഇടയ്ക്കെപ്പോഴോ യാ മിനിയില്‍ നിന്നും അവള്‍ക്കു സംഭവിച്ചതെല്ലാം മുരളി മനസ്സിലാക്കി…ഒരു രാത്രിയില്‍ മുരളി പറഞ്ഞു ഭാര്യ മരിച്ചതിനു ശേഷമാണ് ഞാന്‍ ഇങ്ങനെ ആയതു. പക്ഷെ ഇപ്പൊ എന്തോ നിന്നെ കണ്ടത് മുതല്‍ നിന്റെ കഥകള്‍ കേട്ടത് മുതല്‍ നിന്നോട് എനിക്ക് വല്ലാത്തൊരു ഇഷ്ട്ടം!

പൊട്ടി ചിരിച്ചു കൊണ്ട് യാമിനി ചോദിച്ചു…. ഞാനൊരു വേശ്യയാണ് അത് താങ്കള്‍ മറന്നു പോകുന്നു… എത്രയോ പേര്‍ ആര്‍ത്തിയോടെ കയറി ഇറങ്ങി പോയതാണ് എന്റെ ഈ ശരിരം! നിന്റെ സുഖത്തിനു വേണ്ടി വേശ്യയായതല്ല നീ… നീ വിശ്വസിച്ചവന്‍ നിന്നെ ഈയൊരു അവസ്ഥയിലേക്ക് തള്ളി വിട്ടതല്ലേ… പിന്ന നിന്റെ ശരീരത്തയല്ല ഞാന്‍ സ്നേഹിക്കുന്നത്.. നിന്റെ ഉള്ളിലെ നീറുന്ന മനസ്സിനെയാണ്… കുറെ നാളുകള്‍ക്ക് മുന്നേ കണ്ണുനീര്‍ വറ്റിയ യാമിനി ആ നിമിഷം മുരളിയുടെ വാക്കുകള്‍ക്ക് മുന്നില്‍ കരഞ്ഞു പോയി… പുതിയൊരു ജീവിതത്തിലേക്ക് മുരളി അവളെ ക്ഷണിച്ചു… യാമിനിക്കും ഒന്നും ചിന്തിക്കുവാന്‍ ഉണ്ടായിരുന്നില്ല… വേശ്യയില്‍ നിന്നും നല്ലൊരു ഭാര്യയായി ഉള്ള ജീവിതം അവളും ആഗ്രഹിച്ചിരുന്നു… പിറ്റേന്ന് പകല്‍ മുരളി അവളെ കൊണ്ടുപോകുവാന്‍ കാറുമായി വന്നു… ഹരി പുറത്തു രാത്രിയില്‍ യാമിനിയുടെ ശരിരം കഴിക്കാനുള്ള മൃഗത്തെയും തേടി പോയിരുന്നു… യാമിനി ആ വീട്ടില്‍ നിന്നും ഒന്നും എടുത്തില്ല.

നശിച്ച ഓര്‍മ്മകള്‍ പോലും അവിടെ ഉപേക്ഷിച്ചു അവള്‍ മുരളിക്കൊപ്പം പോയി…. കാര്‍ റോഡിലൂടെ പതിയെ നീങ്ങിക്കൊണ്ടിരുന്നു യാമിനി വേശ്യയില്‍ നിന്നും ഭാര്യയിലേക്കുള്ള ചിന്തകളില്‍ മുഴുകി ഇരുന്നു… ഇടയ്ക്ക് മുരളി കൊടുത്ത വെള്ളം കുടിച്ച അവള്‍ പതിയെ മയക്കത്തിലേക്ക് നീങ്ങി…. കാര്‍ വലിയ ഒരു വീട്ടിനു മുന്നില്‍ നിന്നു…മുരളി മെല്ലെ പുറത്തിറങ്ങി കാറിന്റെ സൗണ്ട് കേട്ട് അകത്തുനിന്നും ഒരു തടിച്ച സ്ത്രീ ഇറങ്ങി വന്നു… മുരളിയെക്കണ്ട അവരുടെ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു….

അടുത്തെത്തിയ അവരോടു മുരളി പറഞ്ഞു… സാധനം വണ്ടിയില്‍ ഉണ്ട് മയക്കി കിടത്തിയേകുവാണ്… എന്റെ പണം ഇങ്ങ് തന്നിരുന്നെങ്കില്‍……… അത്രയും കേട്ടതും അവര്‍ അരയില്‍ നിന്നും ഒരു കെട്ടു നോട്ടെടുത്തു മുരളിയ്ക്കു കൊടുത്തു…. ആര്‍ത്തിയോടെ പണവും വാങ്ങി ക്രൂരമായ ചിരിയോടെ മുരളി മെല്ലെ പുറത്തേക്ക് നടന്നു….. മുരളി ഒന്ന് കയറിയിട്ട് പോടാ എന്നുള്ള അവരുടെ പറച്ചിലൊന്നും കേള്‍ക്കാതെ പണത്തെയും കെട്ടിപിടിച്ചു മുരളി നടന്നു പൊയ്ക്കൊണ്ടിരുന്നു……

യാമിനിയാകട്ടെ ആ വലിയ വേശ്യാലയത്തിനു മുന്നില്‍ കാറിനുള്ളില്‍ വേശ്യയില്‍ നിന്നും ഭാര്യയിലേക്കുള്ള ഓര്‍മകളുമായി മയങ്ങി കൊണ്ടിരിക്കുന്നു…

About Intensive Promo

Leave a Reply

Your email address will not be published.