ജിത്തു ജോസഫ് സംവിധാനം ചെയ്ത ആദിയിലൂടെ നായകഅരങ്ങേറ്റം ഗംഭീരമാക്കിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. താരരാജാവിന്റെ മകന്റെ അരങ്ങേറ്റം വലിയ ആഘോഷങ്ങളും ആരവങ്ങളോടെയുമായിരുന്നു ആരാധകര്‍ സ്വീകരിച്ചത്. ആദ്യ ചിത്രത്തിലൂടെ തന്നെ 50 കോടി ക്ലബില്‍ ഇടം നേടാനും പ്രണവിന് സാധിച്ചിരുന്നു. ആദിക്ക് ശേഷമുളള പ്രണവിന്റെ രണ്ടാമത്തെ ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്.
പ്രണവ് വ്യത്യസ്തമാര്‍ന്നൊരു വേഷത്തിലെത്തുന്ന ചിത്രം അരുണ്‍ ഗോപിയാണ് സംവിധാനം ചെയ്യുന്നത്. ആദിയെ പോലെ തന്നെ പ്രണവിന്റെ രണ്ടാമത്തെ ചിത്രത്തിനായും വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
അരുണ്‍് ഗോപി ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്തായിരുന്നു പ്രണവിന്റെ പ്രതിഫലത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നത്. ഒരു സിനിമയ്ക്ക രണ്ടു കോടി പ്രതിഫലം പ്രണവ് വാങ്ങുന്നുണ്ടെന്നായിരുന്നു ആരോപണങ്ങള്‍ വന്നത്. ഇക്കാര്യങ്ങളില്‍ പ്രതികരണവുമായി ഒടുവില്‍ പ്രണവ് തന്നെ രംഗത്തെത്തിയിരുന്നു.
അടുത്തിടെ നടന്നൊരു അഭിമുഖത്തിലായിരുന്നു ഇക്കാര്യത്തില്‍ പ്രതികരണവുമായി പ്രണവ് എത്തിയത്. ആദിയ്ക്ക് ശേഷമുളള രണ്ടാമത്തെ ചിത്രത്തില്‍ അഭിനയിക്കാന്‍ പ്രണവ് പ്രതിഫലം കൂട്ടിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന പ്രണവ് ചിത്രത്തിന് ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നാണ് പേരിട്ടിരിക്കുന്നത്.
മോഹന്‍ലാലിന്റെ പഴയ ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിനെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലായിരുന്നു ചിത്രത്തിന് പേരിട്ടത്. ചിത്രത്തിന്റെ ആദ്യ ഘട്ട ഷൂട്ടിംഗ് പൂര്‍ത്തിയായെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
പ്രണവിന്റെ ആദ്യ ചിത്രമായ ആദി ആക്ഷന്‍ ചിത്രമായിരുന്നെങ്കില്‍ ഇത്തവണ പ്രണയത്തിന് പ്രാധാന്യം നല്കിയൊരുക്കുന്ന ചിത്രവുമായാണ് നടന് എത്തുന്നത്. വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത് എന്നാണറിയുന്നത്. പുതുമുഖ നടിയായിരിക്കും ചിത്രത്തില്‍ പ്രണവിന്റെ നായികയായി എത്തുക. വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ പ്രണവിന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുന്നത്.
ആദിയില്‍ പാര്‍ക്കൗര്‍ ആക്ഷന്‍ രംഗങ്ങളുമായാണ് വിസ്മയിപ്പിച്ചതെങ്കില്‍ ഇത്തവണ സര്‍ഫിംഗ് വിദഗ്ദനായാണ് പ്രണവ് ചിത്രത്തില്‍ എത്തുന്നത്. ആദ്യ ചിത്രത്തില്‍ പാര്‍ക്കൗര്‍ രംഗങ്ങളായിരുന്നു പ്രണവിന് തിയ്യേറ്ററുകളില്‍ കൂടുതല്‍ കൈയ്യടി നേടികൊടുത്തിരുന്നത്. ഗോവയിലാണ് പ്രണവിന്റെ സര്‍ഫിംഗ് രംഗങ്ങള്‍ പ്രധാനമായും ചിത്രീകരിക്കുന്നത്.
പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്നാണ് പ്രണവിന്റെ ചിത്രത്തിനു വേണ്ടിയും ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. നേരത്തെ മോഹന്‍ലാലിന്റെ പുലിമുരുകന്, ഒടിയന് എന്നീ ചിത്രങ്ങള്‍ക്ക് ആക്ഷന്‍ നിര്‍വ്വഹിച്ചത് പീറ്റര്‍ ഹെയ്ന് തന്നെയായിരുന്നു. പ്രണവിനു വേണ്ടി സാഹസികത നിറഞ്ഞ ആക്ഷന്‍ രംഗങ്ങളാണ് പ്രണവ് ഒരുക്കുന്നതെന്നാണ് വിവരം
ടോമിച്ചന് മുളകുപാടമാണ് പ്രണവിന്റെ പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. അരുണ്‍ ഗോപിയുടെ മുന്‍ചിത്രമായ രാമലീല നിര്‍മ്മിച്ചിരുന്നതും ടോമിച്ചന് മുളകുപാടം തന്നെയായിരുന്നു. മോഹന്‍ലാലിന്റെ പുലിമുരുകന് നിര്‍മ്മിച്ച ടോമിച്ചന് മുളകുപാടം ആദ്യമായാണ് പ്രണവിനൊപ്പം ഒന്നിക്കുന്നത്.
ജുണില്‍ ഷൂട്ടിംഗ് തുടങ്ങിയ പ്രണവിന്റെ അരുണ്‍ ഗോപി ചിത്രം ക്രിസ്തുമസ് റിലീസായിട്ടാകും തിയ്യേറ്ററുകളിലേക്ക് എത്തുക. ചിത്രീകരണം പുരോഗമിക്കവേ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങിലിരിക്കുന്ന സമയത്തായിരുന്നു പ്രണവിന്റെ പ്രതിഫലത്തെക്കുറിച്ചുളള വ്യാജ പ്രചരണങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വന്നിരുന്നത്
പ്രതിഫലം സംബന്ധിച്ച അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ പ്രതികരണവുമായി പ്രണവ് തന്നെ രംഗത്തെത്തിയിരുന്നു. അടുത്തിടെ നടന്ന ഒരഭമുഖത്തിലായിരുന്നു പ്രണവ് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. ചേട്ടാ രണ്ടു കോടിയുണ്ടെങ്കില്‍ ഒരു സിനിമ പിടിക്കാമല്ലോ എന്നു പറഞ്ഞുകൊണ്ടാണ് പ്രണവ് തുടങ്ങിയത്.
എനിക്ക് ആരും രണ്ടു കോടി രൂപ തരാന്‍ തയ്യാറാകില്ലെന്ന് പ്രണവ് പറയുന്നു. അങ്ങനെ ആളുകള്‍ ആരെങ്കിലും പറഞ്ഞാല്‍ സന്തോഷം അതൊക്കെ ഒരു സ്വപ്നം മാത്രമാണ്. ഗോസിപ്പുകള്‍ക്ക് പിന്നാലെ പോയിട്ട് ഒരു കാര്യവുമില്ല. അതിങ്ങനെ ഉണ്ടായികൊണ്ടിരിക്കും അവര്‍ എന്ത് വേണമെങ്കിലും പ്രചരിപ്പിച്ചോട്ടെ . ഞാന്‍ ഇതൊന്നും ശ്രദ്ധിക്കാറില്ല. അഭിമുഖത്തില്‍ പ്രണവ് പറഞ്ഞു.