കേട്ടുകേള്‍വി പോലുമില്ലാത്ത ചതിയുടെ ഇര. അങ്ങനെയാണ് ദീപുവെന്ന അര്‍ച്ചനാ രാജ് തന്നെ വിശേഷിപ്പിക്കുന്നത്. സ്വന്തം സ്വതം തന്നെ ഇല്ലാതായിപ്പോയതിന്റെ കഠിന വേദന. പ്രിയപ്പെട്ടവര്‍ ചതിച്ചതിന്റെ നോവ് വേറെയും. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി ആണ്ശരീരം സ്വീകരിച്ച കോഴിക്കോട് പെരുവണ്ണാമുഴി സ്വദേശിയായ അര്‍ച്ചന അഥവാ ദീപു പെണ്‍സുഹൃത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയത് എല്ലാ വഴികളും അടഞ്ഞതോടെയാണ്. മാറാനും ശസ്ത്രക്രിയ നടത്താനും പ്രേരിപ്പിച്ച ശേഷം തന്നെ സുഹൃത്ത് വഞ്ചിച്ചുവെന്നാണ് ദീപു പറയുന്നത്.
കമ്പനിയില്‍ ഒരുമിച്ച് ജോലിചെയ്തിരുന്ന ഇവര്‍ നേരത്തെ പ്രണയത്തിലായിരുന്നു. കോഴിക്കോട്ടെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ജീവനക്കാരായിരുന്നു അര്‍ച്ചനയും സുഹൃത്തും. പരസ്പരം പരിചയപ്പെട്ട ഇവര്‍ പിന്നീട് പ്രണയത്തിലായി. ഒരുമിച്ചു ജീവിയ്ക്കാന്‍ പങ്കാളികളില്‍ ഒരാള്‍ ആണായി മാറാന്‍ തീരുമാനിച്ചു. സുഹൃത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് താന്‍ ശസ്ത്രക്രിയ നടത്തി ആണ്ശരീരം സ്വീകരിച്ചതെന്നും അര്‍ച്ചന പറയുന്നു.