Breaking News
Home / Lifestyle / ആ വായ് നോട്ടം യൂടൂബിൽ വൈറൽ കിടിലൻ ക്ലൈമാക്സ്

ആ വായ് നോട്ടം യൂടൂബിൽ വൈറൽ കിടിലൻ ക്ലൈമാക്സ്

നാളുകൾക്ക് മുന്നേ മലയാളി മനസ്സുകളിൽ ഇടം നേടിയ ‘നോട്ടം’എന്ന ഹ്രസ്വചിത്രത്തിൻ്റെ പുതിയ പതിപ്പ് യൂട്യൂബിൽ തരംഗം സൃഷ്ടിക്കുന്നു. മൂന്നു ദിവസം കൊണ്ട് ഏഴ് ലക്ഷത്തിൽപ്പരം കാഴ്ചക്കാരുമായി കുതിക്കുകയാണ് നോട്ടം. കണ്ണിൽ പ്രണയം ഒളിപ്പിച്ച നായകൻ്റെയും നായികയുടെയും കഥയാണ് ഈ ‘നോട്ടം’ പറയുന്നത്.

‘ഒരു വായിനോട്ടം’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തിയിരിക്കുന്നത്.പ്രണയ സുന്ദര നിമിഷങ്ങളെ പോലെ തന്നെ ഈ ഹ്രസ്വചിത്രത്തിലെ ഹൃദ്യമായ ഗാനങ്ങളും ഏറെ പ്രേക്ഷക പ്രീതി ആര്‍ജ്ജിച്ചവയാണ്. ഒരു മ്യൂസിക്കല്‍ ഷോര്‍ട്ട് ഫിലിമായാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. ചലച്ചിത്ര വിദ്യാര്‍ഥി കൂടിയായ വിനീത് രാമചന്ദ്രനാണ് ‘നോട്ട’ത്തിന് മുന്നിലും പിന്നിലും.

About Intensive Promo

Leave a Reply

Your email address will not be published.