Breaking News
Home / Lifestyle / ഫഹദിന്‍റെ അഭിനയം കണ്ട മോഹൻലാൽ കൊടുത്ത മറുപടി

ഫഹദിന്‍റെ അഭിനയം കണ്ട മോഹൻലാൽ കൊടുത്ത മറുപടി

ഫഹദ് ഫാസിൽ എന്നൊരു നടൻ മലയാള സിനിമയ്ക്കു തന്നെ അഭിമാനമായി വളർന്നു കൊണ്ടിരിക്കുകയാണ്. മലയാളവും കടന്നു തമിഴിൽ രണ്ടു വമ്പൻ പ്രൊജെക്ടുകൾ ചെയ്യുന്ന ഫഹദിന്റെ മലയാളത്തിൽ അവസാനം പുറത്തു വന്ന ചിത്രം “ഞാന്‍ പ്രകാശന്‍” ആണ്. ഫഹദിനെ ക്യാമറക്കു മുന്നിൽ ആദ്യം എത്തിച്ചത് അച്ഛൻ ഫാസിൽ ആ അനുഭവത്തെ പറ്റി ഫാസിൽ പറയുന്നത് ഇങ്ങനെ…

“ഞാൻ ഒരു പുതിയ നടനെ നായകനാക്കി സിനിമ ചെയ്യാനുള്ള പ്ലാനിൽ ആയിരുന്നു. ഫഹദ് അപ്പോൾ എസ് ഡി കോളേജിൽ ബി കോമിന് പഠിക്കുകയാണ്. ഒരു ദിവസം ഫഹദ് കോളേജ് വിട്ടു വീട്ടിലേക്കു വന്നപ്പോൾ എന്റെ ഒരു സ്നേഹിതൻ വീട്ടിലുണ്ടായിരുന്നു. അപ്പോളാണ് അയാൾ എന്നോട് ചോദിക്കുന്നത് ” നിങ്ങളെന്തിനാ നായകനെ അന്വേഷിച്ചു നടക്കുന്നത്, നായകൻ ഇതാ നിങ്ങളുടെ വീട്ടിലുണ്ടല്ലോ” എന്ന്. അപ്പോൾ ഞാൻ ഫഹദിനെ ചുമ്മാതൊന്നു ഇന്റർവ്യൂ ചെയ്യാൻ തീരുമാനിച്ചു. എന്റെ അസിസ്റ്റന്റിനെ കൊണ്ട് കുറച്ചു ചോദ്യങ്ങൾ തയാറാക്കി. ഫഹദിനെ കൊണ്ട് അതിന്റെ ഉത്തരം പറയിപ്പിച്ചത് ഞാൻ ഷൂട്ട്‌ ചെയ്തു.

ആ ചോദ്യങ്ങളുടെ ഉത്തരത്തിൽ നിന്നും പല പല ഭാവങ്ങൾ വരും. അതിൽ ഒരു ചോദ്യം തുഷാര ബിന്ദു എന്താണെന്നു ആയിരുന്നു. അതിപ്പോ തുഷാര ബിന്ദു എന്നൊക്കെ പറഞ്ഞാൽ എന്നൊക്കെ പറഞ്ഞു ഫഹദ് തല ചരിക്കും. അപ്പോഴെനിക്ക് ഉറപ്പായി ഇവനിലൊരു നടൻ ഒളിഞ്ഞു കിടപ്പുണ്ട് എന്ന്. കുറച്ചു ദിവസം കഴിഞ്ഞു മോഹൻലാലിനെ കണ്ടപ്പോൾ ഞാൻ പറഞ്ഞു, ” മകനെ വച്ചൊരു സിനിമ പ്ലാൻ ചെയ്യുന്നുണ്ട്. ലാൽ ഈ സി ഡി ഒന്നു കണ്ടേ” എന്ന് പറഞ്ഞു ഫഹദിന്റെ ഭാവങ്ങൾ ഒപ്പിയെടുത്ത ആ സി ഡി ലാലിന് ഞാൻ സി ഡി പ്ലയെരിൽ ഇട്ടു കൊടുത്തു. ലാൽ കണ്ടിട്ട് കൊള്ളാം എന്ന് പറഞ്ഞു.

ലാൽ തിരിച്ചു പോയി കുറച്ചു കഴിഞ്ഞു പ്രിയദർശൻ എന്നെ വിളിച്ചു. “പാച്ചി മകനെ വച്ചു പടം ചെയ്യാൻ പോകുവാണോ. ലാൽ വിളിച്ചിരുന്നു. പയ്യൻ ഒരു ചളിപ്പുമില്ലാതെ ചെയ്യുന്നു എന്ന് പറഞ്ഞു “. ആ വാക്കുകൾ എന്റെ മനസ്സിൽ ഉടക്കി കാരണം ലാലിന് ആദ്യമായി ഞാൻ കൊടുത്ത കോംപ്ലിമെന്റും അതായിരുന്നു” താൻ ഒരു ചളിപ്പുമില്ലാതെ ചെയ്യുന്നലോ” എന്ന്

About Intensive Promo

Leave a Reply

Your email address will not be published.