വളരെ ഹൈപ്പില്ലാതെ തിയേറ്ററുകളിൽ എത്തുകയും ബോക്സ്ഫീസിൽ വൻ വിജയം നേടിയെടുത്ത ചിത്രമാണ രാക്ഷസൻ. സൂപ്പർസ്റ്റാറുകളോ ഡാൻസോ പഞ്ച് ഡയലോഗുകളെ ഇല്ലെങ്കിൽ കൂടിയും മികച്ച കയ്യടി നേടാൻ ഈ ചിത്രത്തിന് കഴിഞ്ഞിരുന്നു . ഈ ഇടക്കാലത്തിനു ശേഷം തെന്നിന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ചതും ഒരു കംബ്ലീറ്റ് ചിത്രമാണ് രാക്ഷസൻ. തമിഴിൽ മാത്രമല്ല രാക്ഷസന്റെ മലയാളത്തിലും മികച്ച് സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചത്.
പ്രേക്ഷക ശ്രദ്ധയും നിരൂപക ശ്രദ്ധയും ഒരു പോലെ പിടിച്ചു പറ്റിയ ചിത്രമാണ് രാക്ഷസൻ. അത്രയ്ക്ക് സസൂഷ്മമായിട്ടായിരുന്നു ചിത്രത്തിന്റെ ചുവട് വയ്ക്ക്. തെന്നിന്ത്യൻ സിനിമയിൽ ത്രില്ലർ ചിത്രങ്ങൾക്ക് ഏറെ പ്രേക്ഷകരുണ്ട്. ഈ ഇടക്കാലത്ത് പുറത്തിറങ്ങിയ മികച്ച ആക്ഷൻ ത്രില്ലർ ചിത്രമാണിത്.
സൂപ്പർ താരങ്ങളില്ലാത്ത ചിത്രമാണ് രാക്ഷസൻ. അമല പോൾ വിഷ്ണു വിശാൽ എന്നിവരെ ഒഴിച്ചാൽ രാക്ഷസനിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന താരങ്ങളെല്ലാം സിനിമയിൽ പിച്ചവെച്ച് തുടങ്ങുന്നവരാണ്. ജൂനിയർ ആർട്ടിസ്റ്റ് ശരവണാണ് ക്രിസ്റ്റഫർ എന്ന വില്ലനെ അവതരിപ്പിച്ചത്.
കൂടാതെ സ്കൂൾ അധ്യാപകനായി എത്തിയ ആളും സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്തു വരുന്ന ആളാണ്. രാക്ഷസൻ സൂപ്പർ ഹിറ്റായതോടെ ഇവരും ഹിറ്റായിരിക്കുകയാണ്.ഒരു സിനിമയുടെ വിജയം നിർണ്ണയിക്കുന്നത് സ്റ്റാർ വ്യാലുവോ പഞ്ച് ഡയലോഗുകളോ മാത്രമല്ല എന്നത് രാക്ഷസൻ എന്ന ഒറ്റ ചിത്രം കൊണ്ട് തെളിയിക്കപ്പെട്ടിരിക്കുകയാണ്.
സൈക്കോ ത്രില്ലർ ജോണറിൽപ്പെടുന്ന ചിത്രമാണ് രാക്ഷസൻ. ചിത്രത്തിലെ ആകാംക്ഷ ജനിപ്പിക്കുന്ന സന്ദർഭങ്ങൾ ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരെ പിടിച്ചിരുത്താൻ സാധിച്ചിരുന്നു. സിനിമയുടെ തുടക്കം മുതലുളള സസ്പെൻസ് ഏറ്റവും ഒടുവിൽ സിനിമ തീരുമ്പോൾ മാത്രമാണ് അവസാനിക്കുന്നത്. ചിത്രത്തിലെ പ്രധാന ഹൈലൈറ്റ് അതിലെ വില്ലൻ ക്രിസ്റ്റഫറായിരുന്നു. പ്രേക്ഷകരെ സിനിമയിലേയ്ക്ക് ആകർഷിക്കാനുള്ള മറ്റൊരു കാരണം ക്രിസ്റ്റഫറായിരുന്നു
ഒരു സിനിമ ഷൂട്ടിനിടെ നിരവധി അബദ്ധങ്ങളാണ് സംഭവിക്കുക. ഫൈനൽ എഡിറ്റ് കഴിഞ്ഞ് ചിത്രം തിയേറ്ററിൽ എത്തിയാലും എന്തെങ്കിലും പ്രശ്നങ്ങൾ ചിത്രത്തുൽ കാണാൻ സാധിക്കും. എന്നാൽ ഈ ചിത്രത്തെ ഒരു പാഠപുസ്തകമായി പരിഗണിക്കാം.അതി സൂക്ഷ്മമായാണ് ഒരേ കാര്യങ്ങളും സംവിധായകൻ കൈകാര്യം ചെയ്തിരിക്കുന്നത്. രാക്ഷസൻ എന്ന ചിത്രത്തെ കീറി മുറിച്ചാൽ പോലും ഒരു മിസ്റ്റേക്കും കണ്ടെത്താൻ കഴിയില്ല. അത്രയ്ക്ക് പെർഫക്ടായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്
അതീവ രഹസ്യമായിട്ടാണ് രക്ഷസനിലെ ചെറിയ ചലനങ്ങൾ പോലും. എല്ലാവരും ആകാംക്ഷയോടെ നോക്കി കാണുന്നത് വില്ലൻ ക്രിസ്റ്റഫറിനെയാണ്. ശരവണൻ എങ്ങനെ ക്രിസ്റ്റഫറായി ആ ഗെറ്റപ്പും പ്രേക്ഷകരുടെ ഇടയിൽ ആകാംക്ഷ ജനിപ്പിച്ചിരുന്നു. എന്നാൽ സസ്പെൻസ് സസ്പെൻസായി നിലനിർത്തി കൊണ്ടായിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്. ഏറ്റവും അവസാന നിമിഷമാണ് ക്രിസ്റ്റഫറിന്റെ സസ്പെൻസും അതിന്റെ തയ്യാറെടുപ്പികളും അണിയറ പ്രവർത്തകർ പുറത്തു വിട്ടത്.
ശരവണനെ എങ്ങനെ ക്രിസ്റ്റഫറാക്കി മാറ്റിയെന്നും അതിനു വേണ്ടിയുളള തയ്യാറെടുപ്പുകളും പുറത്തു വന്നിരുന്നു. ചിത്രത്തിന്റെ റിലീസിനു ശേഷമായിരുന്നു വില്ലൻ അതുവരെ പ്രതിനായകനെ കുറിച്ചുളള വിവരങ്ങൾ അണിയറ പ്രവർത്തകർ രഹസ്യമാക്കി സൂക്ഷിച്ചിരുന്നു.
ഇപ്പോഴിത രാക്ഷസന്റെ മേക്കിങ് വീഡിയോ പുറത്തു വിട്ടിട്ടുണ്ട്. സാധരണ ഗതിയിൽ വളരെ വേഗം ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തു വിടും. എന്നാൽ രാക്ഷസന്റെ മേക്കിങ് വീഡിയോ പുറത്തു വന്നിട്ടുണ്ട്. സിനിമയിലെ വിഷ്വൽ എഫ്ക്ട്സിൽ ഒരുക്കിയ മോക്കിങ് വീഡിയോ ആണേ ആണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടുളളത്.