Breaking News
Home / Lifestyle / കിടപ്പറയിൽ പെണ്ണിനെ ആവേശത്തിലാക്കാൻ ഈ 5 മാർഗങ്ങൾ..!!

കിടപ്പറയിൽ പെണ്ണിനെ ആവേശത്തിലാക്കാൻ ഈ 5 മാർഗങ്ങൾ..!!

മികച്ച കിടപ്പറ കുടംബജീവിതത്തിന്റെ ആണിക്കല്ലാണ്. പരസ്പരമുള്ള പങ്കുവയ്ക്കല്‍ നഷ്ടപ്പെടുന്നിടത്തു കുടുംബ ബന്ധത്തിന്റെ ശക്തിയും നഷ്ടപ്പെടുന്നു.സ്ത്രീകളുടെ രതിമൂർച്ഛ ഒരു രഹസ്യമാണ്. അനിയന്ത്രിതമായ ശ്വാസഗതി, വർധിച്ച നെഞ്ചിടിപ്പ്, പങ്കാളിയെ മുറുകെ പുണരൽ, യോനിയിലെ നനവ്,

സീൽക്കാരശബ്ദങ്ങൾ എന്നിങ്ങനെ പല ലക്ഷണങ്ങളിൽ നിന്ന് രതിമൂർച്ഛയെക്കുറിച്ച് സൂചന ലഭിക്കുമെങ്കിലും നിങ്ങളുടെ ഭാര്യ രതിമൂർച്ഛയിലെത്തിയോ എന്ന് മനസിലാക്കാനുള്ള ഏറ്റവും എളുപ്പവഴി അത് അവരോടു തന്നെ ചോദിച്ചറിയുക എന്നതാണ്.

ലൈംഗകിക കാര്യങ്ങളില്‍ സ്ത്രീകള്‍ പിന്നിലാണെന്നു പല പുരുഷന്മാരും പരിഭവിക്കാറുണ്ട്. എന്നാല്‍ അല്‍പ്പം പ്രണയാതുരമായി സമീപിച്ചാല്‍ കിടപ്പറയില്‍ പെണ്ണിനെ ആവേശത്തിലാക്കാന്‍ കഴിയും. ഇതിനുള്ള ഏറ്റവും മനോഹരമായ മാര്‍ഗമാണു സ്പര്‍ശനം.

പ്രണയാതുരമായ സ്പര്‍ശനങ്ങള്‍ കൊണ്ടും ലാളനകള്‍ കൊണ്ടും പെണ്ണിനെ ഉണര്‍ത്താന്‍ കഴിയും. അതിനായി അഞ്ച് മികച്ച മാര്‍ഗങ്ങള്‍.

1. സ്ത്രീയുടെ പുറംകഴുത്തില്‍ ചുംബിക്കുന്നത് അവളെ വേഗത്തില്‍ ഉണര്‍ത്താന്‍ സഹായിക്കുമെന്നു പഠനം.

2. സ്ത്രീയുടെ കൈമുട്ടിനു പിറകില്‍ തലോടുന്നതും ചുംബിക്കുന്നതും അവളെ വേഗത്തില്‍ ഉണര്‍ത്തും.

3. സ്ത്രീയുടെ ചെവിയില്‍ മൃദുവായി സ്പര്‍ശിക്കുന്നതു മികച്ച അനുഭവം നല്‍കുമെന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നു.

4. പ്രണയം ഉണര്‍ത്താന്‍ അവളുടെ മുടിയിഴകളില്‍ മൃദുവായി വിരലോടിക്കുന്നതും മികച്ച ഫലം നല്‍കും.

5. കാല്‍വിരലുകള്‍ കൈവിരലുകള്‍ എന്നിവിടങ്ങളില്‍ തലോടുന്നതു സ്ത്രീകളെ ആവേശത്തിലാക്കുമെന്നു വിദഗ്തര്‍ പറയുന്നു.

മനുഷ്യശരീരത്തിന്റെ രഹസ്യങ്ങൾ തേടുന്ന ശാസ്ത്രലോകത്തിനു മുന്നിൽ സ്ത്രീയുടെ രതിമൂർച്ഛ ഇന്നും നിഗൂഢമായ ഒരു പ്രതിഭാസമാണ്. ചെറിയ ചെറിയ അലകളായി തുടങ്ങി പൊടുന്നനെ അവളെ അനുഭൂതിയുടെ വൻചുഴിയിലേക്ക് കറക്കിയെറിയുന്ന ആ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം തേടിയുള്ള അവരുടെ അന്വേഷണം ചെന്നു നിൽക്കുന്നത് ജി-സ്പോട്ട് എന്ന മാന്ത്രികച്ചെപ്പിന് മുന്നിലാണ്. എന്നാൽ രതിമൂർച്ഛ പോലെ തന്നെ ഒരു നിഗൂഢതയാണ് ജി-സ്പോട്ടിന്റെ കാര്യത്തിലുമുള്ളതെന്നും ഒരു കൂട്ടം ഗവേഷകർ പറയുന്നുണ്ട്.

ജി-സ്പോട്ട് കണ്ടെത്താം
യോനിയുടെ ഉൾഭാഗത്ത് മുൻഭിത്തിയിൽ യോനീകവാടത്തിൽ നിന്നും ഏതാണ്ട് രണ്ട്രണ്ടര ഇഞ്ച് താഴെയായിട്ടാണ് ജി-സ്പോട്ട് ഒളിച്ചിരിക്കുന്നതെന്ന് ഗവേഷകർ പറയുന്നു. ഒരു പയർമണിയുടെ ആകൃതിയിലും വലുപ്പത്തിലുമുള്ള കോശങ്ങളുടെ കൂട്ടം ആണിത്. സ്ത്രീകൾ ലൈംഗികമായി ഉത്തേജിതരാകുമ്പോൾ മാത്രമാണ് ഈ ടിഷ്യു വികസിച്ച് പയർമണിയുടെ രൂപത്തിലാകുന്നത്.

സ്ത്രീയുടെ ജി-സ്പോട്ട് എവിടെയാണെന്ന് കണ്ടെത്താനും ഉത്തേജിപ്പിക്കാനും മറ്റൊരാൾക്കാണ് എളുപ്പത്തിൽ സാധിക്കുകയെന്ന് സെക്സോളജിസ്റ്റുകൾ പറയുന്നു. ഉത്തേജിതയായ സ്ത്രീയുടെ യോനിയിൽ വേണ്ടത്ര ലൂബ്രിക്കേഷൻ സംഭവിച്ചു കഴിഞ്ഞാൽ നടുവിരലോ ചൂണ്ടുവിരലോ (രണ്ടും കൂടിയോ) യോനീനാളത്തിലേക്ക് പ്രവേശിപ്പിച്ച് മുകൾഭാഗത്തായി പയർമണിയുടെ ആകൃതിയിൽ ജി-സ്പോട്ട് കണ്ടെത്താനാകും.

കൈവിരലുകൾ കൊണ്ട് പരതിയാൽ യോനീഭിത്തിയിൽ മറ്റ് ഭാഗങ്ങളേക്കാൾ പരുപരുത്ത, കട്ടിയുള്ള ഒരു ചെറിയ ഇടമായി ഇത് അനുഭവപ്പെടും.ജി-സ്പോട്ട് ഉത്തേജിപ്പിക്കപ്പെടുമ്പോൾ ചിലപ്പോൾ മൂത്രശങ്കയുണ്ടായേക്കാം. എന്നാൽ സെക്കൻഡുകൾക്കുള്ളിൽ അത് ഒഴിഞ്ഞുപോകുകയും ലഭ്യമാകുന്ന ഉത്തേജനത്തിന്റെ തീവ്രതയനുസരിച്ച് ക്രമേണ രതിമൂർച്ഛയിലെത്തുകയും ചെയ്യും.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *