മലയാള സിനിമയുടെ അഭിമാന താരങ്ങളിലൊരാളാണ് മോഹന്‍ലാല്‍. തിരനോട്ടത്തിലൂടെ തുടക്കം കുറിച്ച താരത്തിന്റെതായി റിലീസ് ചെയ്ത ആദ്യ സിനിമ മഞ്ഞില്‍ വിരിഞ്ഞ പൂക്കളാണ്. ഗുഡ് ഈവനിങ് മിസ്സിസ് പ്രഭ നരേന്ദ്രന് എന്ന ഡയലോഗുമായി വെള്ളിത്തിരയില്‍ തുടക്കം കുറിച്ച വില്ലന്‍ തുചക്കം മുതലേ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.
വില്ലത്തരത്തില്‍ നിന്നും പിന്നീട് നായകനിലേക്ക് പ്രമോഷന് കിട്ടുകയായിരുന്നു താരത്തിന്. ഇന്നിപ്പോള്‍ ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം. മികച്ച സ്വീകാര്യതയുമായി മുന്നേറുകയാണ് ഈ താരം. മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളിലൊന്ന് കൂടിയാണ് ഈ താരം.
തനിക്ക് ഇഷ്ടപ്പെടാത്ത കാര്യം കണ്ടാല്‍ കൃത്യമായി പ്രതികരിക്കാറുണ്ട് മോഹന്‍ലാല്‍. അനാവശ്യമായി തന്നെ ചൊറിയാനെത്തിയവര്‍ക്ക് ചുട്ട മറുപടി നല്കിയ താരത്തെ നമ്മള് എത്രയോ തവണ കണ്ടിട്ടുണ്ട്. സിനിമാജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും തമാശ നിറഞ്ഞ കാര്യങ്ങളെക്കുറിച്ചുള്ള താരത്തിന്റെ തുറന്നുപറച്ചില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.
മഴവില്‍ മനോരമയുടെ അഭിമുഖ പരിപാടിക്കിടയിലായിരുന്നു മോഹന്‍ലാല്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. കുസൃതിയും തമാശയും നിറഞ്ഞ അഭിമുഖ പരിപാടി വൈറലായിക്കൊണ്ടിരിക്കുകയാണ്. മമ്മൂട്ടി, ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ താരങ്ങളും ഈ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്.
താരങ്ങളോട് കുസൃതി ചോദ്യങ്ങള്‍ ചോദിക്കുന്നതും അവയ്ക്ക് ലഭിക്കുന്ന ഉത്തരങ്ങളെക്കുറിച്ച് അറിയാനുമൊക്കെ പ്രേക്ഷകര്‍ക്ക് എന്നും പ്രത്യേക താല്പര്യമാണ്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് ഇത്തരത്തിലുള്ള പരിപാടികള്‍ വൈറലാവുന്നത്. എന്തും ഏതും വൈറലാവുന്ന ഇന്നത്തെക്കാലത്ത് ഇത്തരത്തിലുള്ള പരിപാടികള്‍ക്ക് മികച്ച സ്വീകാര്യത ലഭിക്കുമെന്ന കാര്യത്തില്‍ സംശയിക്കേണ്ട കാര്യമില്ല. അഭിമുഖങ്ങളിലും അല്ലാതെയുമായി നുണ പറയാറുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്ന മറുപടിയാണ് മോഹന്‍ലാല്‍ നല്‍കിയത്.
പ്രായത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ പലരും കൃത്യമായ മറുപടി നല്‍കാറില്ല. പ്രായം കുറച്ച് പറയാനും കേള്‍ക്കാനുമാണ് പലരും ആഗ്രഹിക്കുന്നത്. എന്നാല്‍ താന്‍ ഇതുവരെ പ്രായത്തിന്റെ കാര്യത്തില്‍ കള്ളം പറഞ്ഞിട്ടില്ലെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. താരമായതിന് ശേഷം സെലിബ്രിറ്റി അഡ്വാന്റേജ് എടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ഇഷ്ടമല്ലെങ്കില്‍ക്കൂടിയും ചില സിനിമകളെക്കുറിച്ചും വ്യക്തികളെക്കുറിച്ചുമൊക്കെ പുകഴ്ത്തി പറഞ്ഞിട്ടുണ്ടെന്ന് മോഹന്‍ലാല്‍ പറയുന്നു. സന്ദര്‍ഭത്തിന് അനുസരിച്ചാണ് ഇങ്ങനെ ചെയ്തത്. ചില സിനിമകളില്‍ അഭിനയിക്കേണ്ടിയിരുന്നില്ലെന്ന് തനിക്ക് പിന്നീട് തോന്നിയിരുന്നതായും താരം പറഞ്ഞിരുന്നു. താരങ്ങളില്‍ പലര്‍ക്കും ചില സിനിമകളെക്കുറിച്ച് ഇത്തരത്തില്‍ പിന്നീട് തോന്നിയിട്ടുണ്ട്. നേരത്തെ പരിപാടിയിലേക്കെത്തിയവരും ഇങ്ങനെ പറഞ്ഞിരുന്നു.
സിനിമ കാണുന്നതിനിടയില്‍ ഉറങ്ങിപ്പോയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അതേയെന്നായിരുന്നു മറുപടി. പരീക്ഷയ്ക്കിടയില്‍ കോപ്പിയടിച്ചിട്ടുണ്ടെന്നും അതേയുണ്ടായിരുന്നുള്ലൂവെന്നും താരം പറയുമ്പോള്‍ ആരാധകരും ആ രസകരമായ മറുപടി ഏറ്റെടുത്തിരിക്കുകയാണ്. ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയതിന് ശേഷമുള്ള തുറന്നുപറച്ചിലാണ് കൂടുതല്‍ രസകരം. ഈ അഭിമുഖത്തിനിടയില്‍ ചോദിച്ച പല ചോദ്യങ്ങള്‍ക്കും നല്കിയ ഉത്തരത്തെക്കുറിച്ചായിരുന്നു അത്. ഇവിടെയും താന്‍ നുണ പറഞ്ഞിരുന്നുവെന്നാണ് താരം വ്യക്തമാക്കിയത്.
ആദ്യ കാഴ്ചയില്‍ത്തന്നെ ചിലരോട് പ്രണയം തോന്നിയിട്ടുണ്ടെന്ന് താരം പറയുന്നു. എന്നാല്‍ അതാരാണെന്നും എന്തായിരുന്നു സംഭവമെന്നൊന്നും താരം പറഞ്ഞിട്ടില്ല. സിനിമയിലെത്തുമ്പോള്‍ തന്നെ പ്രായം കൂടുതലായിരുന്നതിനാല്‍ നായികമാരോട് പ്രണയമോ ആദ്യ കാഴ്ചയില്‍ പ്രണയമോ ഒന്നും ഇല്ലായിരുന്നുവെന്നായിരുന്ന മമ്മൂട്ടി പറഞ്ഞത്.
കൂടെ അഭിനയിച്ച നായികമാരോട് പ്രണയം തോന്നിയിട്ടുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. അദ്ദേഹത്തെപ്പോലൊരു ആളെയാണ് ജീവിത പങ്കാളിയായി ലഭിക്കേണ്ടതെന്ന് നേരത്തെ ചില അഭിനേത്രികള്‍ പറഞ്ഞിരുന്നു. മാസങ്ങളോളം ഒരു സിനിമയുമായി ചിലവഴിക്കുന്നതിനിടയില്‍ സഹപ്രവര്‍ത്തകയോട് പ്രണയം തോന്നാറുണ്ടെന്നും അത് സ്വഭാവികമായ കാര്യമാണെന്നും ആ സിനിമ പൂര്‍ത്തിയാവുന്നതോടെ അതവിടെ അവസാനിക്കുന്നുവെന്നുമൊക്കെയായിരുന്നു നേരത്തെ ചില താരങ്ങള്‍ അഭിപ്രായപ്പെട്ടത്.