യുവതാരങ്ങളോട് മമ്മൂക്ക ഒരു പ്രത്യേക വാത്സല്യവും അടുപ്പവും മമ്മൂക്ക പുലർത്താറുണ്ട്. ഇപ്പോളിതാ യുവതാരം ടോവിനോ തോമസിന്റെ എന്റെ ഉമ്മാന്റെ പേര് എന്ന ചിത്രത്തിലെ ടോവിനോയുടെ പ്രകടനത്തെ പ്രശംസികുകയും ആശംസകൾ അറിയിക്കുകയും ചെയ്തതായി റിപോർട്ടുകൾ പുറത്തു വരുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ, അൽ ടാരി ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ് സി ആർ സലിം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത
മമ്മൂട്ടി ആരാധകൻ കൂടെയായ ടോവിനോ തോമസിന് ഇരട്ടി മധുരമാണ് മമ്മൂട്ടിയിൽ നിന്ന് ലഭിച്ച അഭിനന്ദനം. നവാഗത സംവിധായകൻ ജോസ് സെബാസ്റ്റിയൻ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ശരത് ആർ നാഥും സംവിധായകനും ചേർന്നാണ്. ഉർവശിയുടെ കഥാപാത്രവും ഏറെ കൈയടി നേടുന്നുണ്ട്. ഒരു അമ്മയുടെയും മകന്റെയും സ്നേഹബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്
ഒരു യതീം അല്ല താൻ എന്ന് തെളിയിക്കാൻ ഹമീദ് എന്ന യുവാവ് തന്റെ ഉമ്മയെ തേടി അലയുന്നതും, അവരെ കണ്ടുപിടിക്കാൻ ശ്രമിക്കുന്നതുമാണ് ചിത്രം പറയുന്നത്. സ്വാഭാവിക നർമ്മ നിമിഷങ്ങളിലൂടെ കഥ പറയുന്ന ചിത്രം ഒരു ഫീൽ ഗുഡ് സിനിമയാണ്. ജോർഡി പ്ലാനാൽ ക്ലോസ കാമറ ഒരുക്കിയ ചിത്രത്തിന് സംഗീതം നൽകിയത് ഗോപി സുന്ദറാണ്
`-