Breaking News
Home / Lifestyle / ഇനി താരപുത്രന്മാര്‍ മിന്നിക്കും പ്രണവിന്റെ നായികയായി കല്യാണി വരുന്നു സംവിധാനം മറ്റൊരു താരപുത്രന്‍

ഇനി താരപുത്രന്മാര്‍ മിന്നിക്കും പ്രണവിന്റെ നായികയായി കല്യാണി വരുന്നു സംവിധാനം മറ്റൊരു താരപുത്രന്‍

കല്യാണി പ്രിയദര്‍ശന്റെ പുതിയ വിശേഷങ്ങൾ ഇങ്ങനെ ദുല്‍ഖര്‍ സല്‍മാന്‍, പ്രണവ് മോഹന്‍ലാല്‍, കാളിദാസ് ജയറാം, ഗോകുല്‍ സുരേഷ് തുടങ്ങി പ്രമുഖ താരങ്ങളുടെയെല്ലാം പുത്രന്മാര്‍ സിനിമയിലേക്ക് എത്തി കഴിഞ്ഞു. എന്നാല്‍ താരപുത്രിമാരുടെ കാര്യം വ്യത്യസ്തമാണ്.

വിസ്മയ മോഹന്‍ലാല്‍, മീനാക്ഷി, മാളാവിക ജയറാം തുടങ്ങിയ താരപുത്രിമാരുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം കാത്തിരിക്കുന്ന ആരാധകരുണ്ട്. ഇവരൊക്കെ സിനിമയിലേക്ക് എത്തുമോ എന്ന കാര്യത്തെ കുറിച്ച് ഒരു വാര്‍ത്തകളും വന്നിട്ടില്ല.

ഇവര്‍ക്കെല്ലാം മാതൃകയായി മലയാളത്തിലെ ഒരു താരപുത്രി തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ്. സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകള്‍ കല്യാണി പ്രിയദര്‍ശനാണ് തെലുങ്ക് സിനിമയിലൂടെ അരങ്ങേറ്റം നടത്തിയിരിക്കുന്നത്. ആദ്യ സിനിമയിലൂടെ തന്നെ പുരസ്‌കാരം നേടിയ കല്യാണിയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റത്തെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നോണ്ട് ഇരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

കല്യാണി പ്രിയദര്‍ശന്‍

സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മൂത്ത മകളാണ് കല്യാണി പ്രിയദര്‍ശന്‍. 2013 ല്‍ ബോളിവുഡില്‍ ക്രിഷ് എന്ന സിനിമയില്‍ അസിസ്റ്റന്റ് പ്രൊഡക്ഷന്‍ ഡിസൈനറായിട്ടാണ് കല്യാണിയുടെ സിനിമാ ജീവിതം തുടങ്ങിയത്. 2016 ല്‍ തമിഴ് ചിത്രം ഇരുമുഖനില്‍ അസിസ്റ്റന്റ് ആര്‍ട്ട് ഡയറക്ടറായിട്ടും കല്യാണി ജോലി ചെയ്തിരുന്നു. ഹലോ എന്ന തെലുങ്ക് സിനിമയിലൂടെ 2017 ലായിരുന്നു കല്യാണി ആദ്യമായി നായികയായി അഭിനയിക്കുന്നത്. സിനിമ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.

അരങ്ങേറ്റ ചിത്രം…

തെലുങ്കില്‍ വിക്രം കുമാര്‍ സംവിധാനം ചെയ്ത റോമാന്റിക് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ഹലോ. അന്നപൂര്‍ണ സ്റ്റുഡിയോസിന്റെയും മാനം എന്റര്‍പ്രൈസിസിന്റെയും ബാനറില്‍ നാഗാര്‍ജുനയായിരുന്നു ചിത്രം സംവിധാനം ചെയ്തത്. കല്യാണി നായികയായി അരങ്ങേറ്റം കുറിച്ച ചിത്രത്തില്‍ നാഗര്‍ജുനയുടെ മകന്‍ അഖില്‍ അക്കിനേനിയായിരുന്നു നായകന്‍. ജഗപതി ബാബു, രമ്യ കൃഷ്ണ തുടങ്ങി പ്രമുഖരായ വേറെയും താരങ്ങള്‍ സിനിമയിലുണ്ടായിരുന്നു. ഹലോ യില്‍ പ്രിയ എന്ന ജുന്നുവായി താരപുത്രി തകര്‍ത്തഭിനയിച്ചിരുന്നു.

ആദ്യ പുരസ്‌കാരം

ആദ്യ സിനിമയിലൂടെ തന്നെ കല്യാണി പ്രിയദര്‍ശനെ തേടി പുരസ്‌കാരവും എത്തിയിരുന്നു. ഇത്തവണത്തെ ഫിലിം ഫെയര്‍ അവാര്‍ഡ്‌സിലാണ് മികച്ച പുതുമുഖ നടിയ്ക്കുള്ള അംഗീകാരം ഹലോയിലെ പ്രകടനത്തിലൂടെ കല്യാണിയ്ക്ക് കിട്ടിയിരിക്കുന്നത്. കല്യാണിയുടെ നേട്ടത്തെ പ്രശംസിച്ച് പ്രിയദര്‍ശന്റെ അടുത്ത സുഹൃത്തും നടനവിസ്മയവുമായ മോഹന്‍ലാലും എത്തിയിരുന്നു. ഇത് വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. തെലുങ്കില്‍ തിളങ്ങി നില്‍ക്കുന്ന കല്യാണിയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം എപ്പോഴാണെന്നാണ് ആരാധകര്‍ക്ക് ഇനി അറിയാനുള്ളത്.

പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും സുഹൃത്തുക്കളുടെ മക്കള്‍ മാത്രമല്ല, കളിക്കൂട്ടുകാര്‍ കൂടിയാണ്. മുന്‍പ് പ്രണവ് മോഹന്‍ലാലിനൊപ്പം അഭിനയിക്കുമോ എന്ന് കല്യാണിയോട് ചോദിച്ചിരുന്നു. തീര്‍ച്ചയായും അഭിനയിക്കുമെന്നായിരുന്നു ഉത്തരം. കാരമം മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ ഇരുവരുടെയും മക്കളെ ഒരു സ്‌ക്രീനില്‍ കാണാന്‍ അഗ്രഹിക്കുന്നുണ്ടാവും. ഭാവിയില്‍ ഒരു സിനിമ ഒരുമിച്ച് ചെയ്‌തേക്കാം എന്നുമായിരുന്നു കല്യാണി അന്ന് പറഞ്ഞിരുന്നത്.

ഹലോയ്ക്ക് ശേഷം രണ്ടാമത്തെ കല്യാണിയുടെ സിനിമയും തെലുങ്കില്‍ തന്നെയാണ്. എന്നാല്‍ പ്രണവ് മോഹന്‍ലാലിന്റെ നായികയായി മലയാളത്തിലേക്ക് കല്യാണി എത്തുമെന്ന് മുന്‍പ് വാര്‍ത്തകള്‍ വന്നിരുന്നു. ഐവി ശശിയുടെയും സീമയുടെയും മകനായ അനിയാണ് സംവിധാനം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒന്നും തീരുമാനം ആകുന്നതിന് മുന്‍പ് സിനിമയെ കുറിച്ച് പറയുന്നില്ലെന്നും.. ഉടന്‍ തന്നെ പ്രഖ്യാപനം ഉണ്ടാവുമെന്നും കല്യാണി പറഞ്ഞിരിക്കുകയാണ്. അതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാപ്രേമികള്‍.

ഇതിന് മുന്‍പും ഫിലിം ഫെയര്‍ റെഡ് കാര്‍പെറ്റില്‍ താന്‍ എത്തിയിരുന്നു. എന്നാല്‍ ഇത്തവണ ഒരു സിനിമ നടിയായിട്ടാണ് ഞാന്‍ വന്നിരിക്കുന്നത്. ഈ അനുഭവം അത്ഭുതപ്പെടുത്തുന്നതാണെന്നും താന്‍ ഒരുപാട് ഉയരങ്ങളിലേക്ക് എത്തുന്നതായിട്ടും തനിക്ക് തോന്നുന്നതായും കല്യാണി പറയുന്നു. അതേ സമയം മകളെ കുറിച്ച് ലിസി പറഞ്ഞ കാര്യങ്ങളും ശ്രദ്ധേയമായിരിക്കുകയാണ്.

മകളുടെ സിനിമയെ കുറിച്ചോര്‍ക്കുമ്പോള്‍ തനിക്ക് അഭിമാനം തോന്നുന്നുണ്ട്. കഴിഞ്ഞ വര്‍ഷം അവള്‍ എന്റെ മകളായിട്ടാണ് വന്നത്. എന്നാല്‍ ഇത്തവണ കല്യാണിയുടെ അമ്മയായിട്ടാണ് താന്‍ വന്നിരിക്കുന്നതെന്നും ലിസി പറയുന്നു.

മുന്‍പ് എ വി ശശിയുടെ മകന്‍ അനിയും കല്യാണിയും ഒന്നിച്ച് വര്‍ക്ക് ചെയ്തിരുന്നു. മായ എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്യചിത്രത്തിലൂടെയായിരുന്നു ഇരുവരും ഒന്നിച്ചത്. ചിത്രത്തിന് കഥയൊരുക്കിയതും സംവിധാനം ചെയ്തതും അനി തന്നെയായിരുന്നു. ചിത്രത്തില്‍ അഭിനയിച്ചിട്ടില്ലെങ്കിലും അതിന്റെ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ചെയ്താണ് കല്യാണിയും ഇതിന്റെ ഭാഗമായി മാറിയത്.

ഐ വി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രം ഫെസ്റ്റിവലില്‍ മത്സരത്തിനെത്തിയ ഇരുന്നുറോളം ചിത്രങ്ങളില്‍ നിന്നും മികച്ച ചിത്രമായിട്ടാണ് തിരഞ്ഞെടുക്കപ്പെട്ടത്.

About Intensive Promo

Leave a Reply

Your email address will not be published.