Breaking News
Home / Lifestyle / അമ്മയുടെ വയറ്റില്‍ നിന്നും പുറത്തുവന്നിട്ടും ഇണപിരിയാത്ത ഇരട്ടക്കുട്ടികളുടെ വീഡിയോ

അമ്മയുടെ വയറ്റില്‍ നിന്നും പുറത്തുവന്നിട്ടും ഇണപിരിയാത്ത ഇരട്ടക്കുട്ടികളുടെ വീഡിയോ

ഇരട്ടകള്‍ കുട്ടികള്‍ ജനിക്കുന്നത് പുതിയ സംഭവമല്ല. എന്നാല്‍ പത്തുമാസം അമ്മയുടെ വയറ്റില്‍ പരസ്പരം പുണര്‍ന്ന് കഴിഞ്ഞ് പുറം ലോകത്തെത്തിയിട്ടും വേര്‍പ്പെടാതെ അടര്‍ന്നുമാറാന്‍ വിസ്സമതിക്കുന്ന ഇരട്ടകുട്ടികള്‍ അപൂര്‍മമാണ്. ഈ കൗതുക കാഴ്ച ഡോക്ടര്‍മാര്‍ വീഡിയോയിലാക്കി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതാണ്.

ഡോക്ടര്‍മാര്‍ പുറത്തെടുത്തു ചെറുചൂടു വെള്ളത്തില്‍ കുളിപ്പിക്കുമ്‌ബോഴും പരസ്പരം പിരിയാതെ ഒന്നിച്ചുചേര്‍ന്ന് ചേര്‍ന്നിരിക്കുന്നത് കൗതുകക്കാഴ്ചയാകുന്നത്. രണ്ടുപേരും കണ്ണുകള്‍ ഇറുക്കി അടച്ചിട്ടുണ്ടെങ്കിലും സഹോദരനെ വിടാതെ മുറുകെ പിടിച്ചിരിക്കുകയാണ്. തങ്ങളിരുവരും ഒന്നിച്ചുതന്നെയെന്ന് പറയാതെ പറയുകയാണ് ഇവര്‍. വീഡ്യോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *